- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിന് മുമ്പ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം: പ്രവാസികൾക്ക് സ്വകാര്യ ഡോക്ടർമാരുടെ പക്കൽ നിന്നും സർട്ടിഫിക്കറ്റ് നേടാം
മസ്‌ക്കറ്റ്: കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിന് മുമ്പ് ഡോക്ടറുടെ പക്കൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് മിനിസ്ട്രി ഓഫ് ഹെൽത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്യൂണിക്കബിൾ ഡിസീസ് സർവിലൻസ് ആൻഡ് കൺട്രോൾ അറിയിച്ചു. ഈ നിയമം മുമ്പും നിലവിലുണ്ടായിരുന്നുവെങ്കിലും ഈ വർഷം മുതൽ ഇതു നിർബന്ധമാക്കുകയാണെന്ന് അധികൃതർ വ
മസ്‌ക്കറ്റ്: കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിന് മുമ്പ് ഡോക്ടറുടെ പക്കൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് മിനിസ്ട്രി ഓഫ് ഹെൽത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്യൂണിക്കബിൾ ഡിസീസ് സർവിലൻസ് ആൻഡ് കൺട്രോൾ അറിയിച്ചു. ഈ നിയമം മുമ്പും നിലവിലുണ്ടായിരുന്നുവെങ്കിലും ഈ വർഷം മുതൽ ഇതു നിർബന്ധമാക്കുകയാണെന്ന് അധികൃതർ വെളിപ്പെടുത്തി.
സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ് പുതിയ നിയമം. വിദേശികളുടെ കാര്യത്തിൽ സർട്ടിഫിക്കറ്റ് സ്വകാര്യ ഡോക്ടർമാരുടെ പക്കൽ നിന്നും നേടാം. അതേസമയം ഒമാനികളുടെ കാര്യത്തിൽ സർക്കാർ ഡോക്ടറുടെ പക്കൽ നിന്നു തന്നെ കുട്ടിയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.
കുട്ടിക്ക് നിശ്ചിത വാക്‌സിനേഷൻ നൽകുന്ന സമയത്ത് കുട്ടി മെഡിക്കലി ഫിറ്റ് ആണോ എന്ന കാര്യം പ്രത്യേകം പരാമർശിച്ചു വേണം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഡോക്ടർമാർ നൽകാം. നിലവിൽ വാക്‌സിനേഷൻ നൽകുന്ന ഹെൽത്ത് സെന്ററുകളിലെല്ലാം തന്നെ ഇത്തരത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്.