- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് മുപ്പതിന് മെഡിക്കൽ സ്റ്റോറുകൾ അടച്ചിടും; രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് സംഘടനകൾ; പ്രതിഷേധം ഓൺലൈൻ മരുന്നുവ്യാപാരം അനുവദിക്കുന്നതിന് എതിരെ
തിരുവനന്തപുരം: മെയ് 30ന് രാജ്യവ്യാപകമായി മെഡിക്കൽ സ്റ്റോറുകൾ അടച്ചിടാൻ തീരുമാനം. ഓൺലൈനായി മരുന്നു വിപണനം ആരംഭിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം. ദേശീയ തലത്തിലുള്ള മരുന്നു വ്യാപാരി സംഘടനയുടെ തീരുമാനം അനുസരിച്ച് കേരളത്തിലും 30ന് കടകളടച്ചിടുമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിഷൻ ജനറൽ സെക്രട്ടറി എ.എൻ.മോഹൻ അറിയിച്ചു. പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുള്ളതും നിലവിലുള്ള മരുന്നു വ്യാപാരികളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുമാണു കേന്ദ്ര സർക്കാർ നീക്കമെന്ന് അസോസിയേഷൻ ജനറൽ ബോഡി യോഗം വിലയിരുത്തി.
തിരുവനന്തപുരം: മെയ് 30ന് രാജ്യവ്യാപകമായി മെഡിക്കൽ സ്റ്റോറുകൾ അടച്ചിടാൻ തീരുമാനം.
ഓൺലൈനായി മരുന്നു വിപണനം ആരംഭിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം. ദേശീയ തലത്തിലുള്ള മരുന്നു വ്യാപാരി സംഘടനയുടെ തീരുമാനം അനുസരിച്ച് കേരളത്തിലും 30ന് കടകളടച്ചിടുമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിഷൻ ജനറൽ സെക്രട്ടറി എ.എൻ.മോഹൻ അറിയിച്ചു.
പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുള്ളതും നിലവിലുള്ള മരുന്നു വ്യാപാരികളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുമാണു കേന്ദ്ര സർക്കാർ നീക്കമെന്ന് അസോസിയേഷൻ ജനറൽ ബോഡി യോഗം വിലയിരുത്തി.
Next Story