- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ നിന്നും മരുന്നുമായി എത്തുന്നവർക്ക് പ്രത്യേക നിയമം ഏർപ്പെടുത്തി ഒമാൻ ആരോഗ്യ മന്ത്രാലയം; കൃത്യമായ രേഖകൾ സമർപ്പിച്ചാൽ മാത്രം അനുമതി
നാട്ടിൽ നിന്നും മരുന്നുമായി എത്തുന്നവർക്ക് പ്രത്യേക നിയമം ഏർപ്പെടുത്തി ഒമാൻ ആരോഗ്യ മന്ത്രാലയം; കൃത്യമായ രേഖകൾ സമർപ്പിച്ചാൽ മാത്രം അനുമതി മസ്‌കറ്റ്: നാട്ടിൽ നിന്നും മടങ്ങിയെത്തുന്നവരുടെ ബാഗിനുള്ളിൽ ഇടംപിടിക്കുന്ന പ്രധാന വസ്തുക്കളിൽ ഒന്നാണ് മരുന്നുകൾ. പ്രഥാമിക ചികിത്സക്കായുള്ള മരുന്നുകൾ മുതൽ ഏതെങ്കിലും പ്രത്യേക രോഗത്തിന് വേ
നാട്ടിൽ നിന്നും മരുന്നുമായി എത്തുന്നവർക്ക് പ്രത്യേക നിയമം ഏർപ്പെടുത്തി ഒമാൻ ആരോഗ്യ മന്ത്രാലയം; കൃത്യമായ രേഖകൾ സമർപ്പിച്ചാൽ മാത്രം അനുമതി
മസ്‌കറ്റ്: നാട്ടിൽ നിന്നും മടങ്ങിയെത്തുന്നവരുടെ ബാഗിനുള്ളിൽ ഇടംപിടിക്കുന്ന പ്രധാന വസ്തുക്കളിൽ ഒന്നാണ് മരുന്നുകൾ. പ്രഥാമിക ചികിത്സക്കായുള്ള മരുന്നുകൾ മുതൽ ഏതെങ്കിലും പ്രത്യേക രോഗത്തിന് വേണ്ടിയുള്ള മരുന്നുകൾ വരെ നാട്ടിൽ നിന്നും ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൊണ്ട് വരുന്നവരാണ് മിക്കവരും. എന്നാൽ ഇനി ഒമാനിലേക്ക് ഇങ്ങനെ മരുന്നുകൊണ്ട് കൊണ്ട് പോകണമെങ്കിൽ കർശനമായ നിർദ്ദേശങ്ങൾ പാലിച്ചിരിക്കണം.
വിദേശത്തുനിന്ന് സ്വന്തം ആവശ്യത്തിനായി രാജ്യത്തേക്ക് മരുന്നുകൾ കൊണ്ടുവരുന്നവർ ഇനി മുതൽ പ്രത്യേക നിയമം അനുസരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം നല്കിയിട്ടുണ്ട്. എത്രമരുന്ന് കൊണ്ടുവരാമെന്നും മരുന്ന് കൊണ്ടുവരുമ്പോൾ കൈവശമുണ്ടാ യിരിക്കേണ്ട രേഖകളുമാണ് പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നത്. ഇതുസംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഫാർമസ്യൂട്ടിക്കൽ അഫയേഴ്‌സ് ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗം ഡയറക്ടറേറ്റ് ജനറൽ സർക്കുലർ ഇറക്കി.
രോഗിയുടെ പേര്, വയസ്സ്, രോഗാവസ്ഥ, മരുന്നിന്റെ പേര്, ശക്തി, രോഗി കഴിക്കുന്ന അളവ് എന്നിവ ശരിയായ രീതിയിൽ രേഖപ്പെടുത്തണം. മെഡിക്കൽ റിപ്പോർട്ടിന് പകരം ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ചും മരുന്നുകൾ കൊണ്ടുവരാം. ഇവയിലും ഈ വിവരങ്ങൾ രേഖപ്പെടുത്തണം. ഇതോടൊപ്പം കൊണ്ടുവരുന്ന ഓരോ മരുന്നിന്റെയും അളവ്, ഡോക്ടറുടെ ഒപ്പ്, സീൽ എന്നിവയും ഉണ്ടാകണം. വ്യക്തിപരമായ ആവശ്യത്തിന് ഒരു മാസത്തെ മരുന്ന് മാത്രമേ കൊണ്ടുവരാൻ അനുവദിക്കൂ.
സന്ദർശക വിസയിൽ വരുന്നവർക്ക് ഒരു മാസത്തേക്കോ സന്ദർശനം ഒരു മാസത്തിൽ താഴെയാണെങ്കിൽ അത്രയും കാലത്തേക്കോ മാത്രമേ മരുന്ന് കൊണ്ടുവരാവൂ. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കുന്നതിനായി രേഖകൾ എയർപോർട്ടിൽ ഹാജരാക്കുകയും വേണം. മയക്കുമരുന്നുകൾ, മാനസിക രോഗത്തിനുപയോഗിക്കുന്ന മരുന്നുകൾ എന്നിവയ്ക്ക് മറ്റ് മരുന്നുകളെ അപേക്ഷിച്ച് വ്യത്യസ്ത നിയമങ്ങളാണെന്നും ഡയറക്ടറേറ്റ് അറിയിച്ചു