തിരുവനന്തപുരം : രക്തസമ്മർദം, പ്രമേഹം തുടങ്ങിയവക്കുള്ളത് ഉൾപ്പെടെ 100ഓളം മരുന്നുകൾക്ക് വില വർധിപ്പിക്കാൻ മരുന്നു കമ്പനികൾക്ക് ദേശീയ ഔഷധ വിലനിയന്ത്രണ അഥോറിറ്റി നൽകിയ അനുമതി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വിലനിയന്ത്രണപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ 100 ഓളം മരുന്നുകളും സാധാരണക്കാരുപയോഗിക്കുന്ന അവശ്യമരുന്നുകളാണ്.

35000 കോടി രൂപയുടെ പ്രതിദിന മരുന്നു വിപണിയുള്ള ഇന്ത്യയിൽ വൻലാഭം കൊയ്യാനുള്ള ബഹുരാഷ്ട്ര ഭീമന്മാരുടെ കൊതിയെയാണ് കേന്ദ്ര സർക്കാർ സഹായിക്കുന്നത്. വില വർദ്ധിപ്പിക്കാവുന്ന മരുന്നുകളുടെ മറ്റ് ബ്രാന്റുകൾ ലഭ്യമാണ് എന്നാണ് സർക്കാരിന്റെ വാദം . പക്ഷേ മരുന്നു കുറിക്കുന്നഡോക്ടർമാരെ അനായാസം വൻ കമ്പനികൾക്ക് സ്വാധീനിക്കാനാവും.

ഡോക്ടർമാരുടെ കുറിപ്പ് ആശ്രയിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വൻഭാരമാണ് വരുന്നത്. സ്ഥിരമായി ഉപയോഗിക്കേണ്ടമരുന്നുകളാണ് നിയന്ത്രണം ഒഴിവാക്കിയ പട്ടികയിലുള്ളത്. കമ്പനികളെ സഹായിക്കുന്ന ഉത്തരവ് എത്രയും വേഗം തിരുത്താൻ കേന്ദ്ര സർക്കാർതയ്യാറാകണം. ദേശീയ ഔഷധ വില നിയന്ത്രണ അഥോറിറ്റിയെ സർക്കാർ
നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു