- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ വഴി ബുക്ക് ചെയ്താൽ മരുന്ന് വീട്ടിലെത്തും; ദുബായിൽ സ്മാർട്ട് സംവിധാനവുമായി ഫാർമസികളും
ദുബായ്: എല്ലാ മേഖലകളും സ്മാർട്ട് സംവിധാനം ഒരുക്കിയ ദുബായിൽ ഫാർമസികളും സ്മാർട്ടാകുന്നു. ഡോക്ടറുടെ നിർദ്ദേശം എഴുതിയ ചീട്ടുമായി ഇനി ഫാർമസിക്ക് മുന്നിൽ ക്യൂ നിന്ന് തളരേണ്ട. അവ വീട്ടിലിരുന്ന് ബുക്ക് ചെയ്താൽ വീട്ടിലെത്തുന്ന സംവിധാനമാണ് ദുബായ് ഹെൽത്ത് അഥോറിറ്റി (ഡി.എച്ച്.എ.) നടപ്പിലാക്കാൻ ഒരുങ്ങുന്നത്. അഥോറിറ്റിക്ക് കീഴിലെ ഫാർമസികളിൽ
ദുബായ്: എല്ലാ മേഖലകളും സ്മാർട്ട് സംവിധാനം ഒരുക്കിയ ദുബായിൽ ഫാർമസികളും സ്മാർട്ടാകുന്നു. ഡോക്ടറുടെ നിർദ്ദേശം എഴുതിയ ചീട്ടുമായി ഇനി ഫാർമസിക്ക് മുന്നിൽ ക്യൂ നിന്ന് തളരേണ്ട. അവ വീട്ടിലിരുന്ന് ബുക്ക് ചെയ്താൽ വീട്ടിലെത്തുന്ന സംവിധാനമാണ് ദുബായ് ഹെൽത്ത് അഥോറിറ്റി (ഡി.എച്ച്.എ.) നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
അഥോറിറ്റിക്ക് കീഴിലെ ഫാർമസികളിൽ നിന്നാണ് ഈ സൗകര്യം ലഭിക്കുക. ഡോക്ടർ നൽകിയ കുറിപ്പ് ഓൺലൈൻവഴി അപ്ലോഡ് ചെയ്യുകയോ, ഫാർമസികളിൽ നേരിട്ട് എത്തിക്കുകയോ ചെയ്താൽമാത്രമേ മരുന്നുകൾ എത്തിക്കൂവെന്നും അധികൃതർ അറിയിച്ചു.യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്കുമൊക്കെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താം.
രോഗികൾക്ക് ആശുപത്രികളിൽനിന്ന് തിരികെ പോകുംവഴി ഫാർമസിയിൽ മരുന്നുകുറിപ്പ് നൽകി വീട്ടിലേക്ക് പോകാം. പിന്നാലെ മരുന്നുകൾ വീട്ടിലെത്തും. ഓൺലൈൻ വഴിയും അപേക്ഷനൽകാം. ഇതിനായി ഡി.എച്ച്.എ.യുടെ വെബ്‌സൈറ്റിൽ കുറിപ്പ് അപ്ലോഡ് ചെയ്യുകയും ഇവയിൽ ഏതൊക്കെ മരുന്ന് എത്ര അളവിൽ വേണമെന്ന് 'ഓർഡർ' നൽകുകയും ചെയ്യാം.
പരമാവധി മൂന്നു മാസത്തേക്കുള്ള മരുന്നുകളേ ഇത്തരത്തിൽ ലഭ്യമാക്കൂവെന്ന് കമ്യൂണിറ്റി മെഡിസിൻ രജിസ്ട്രാർ സമിമനാ അഹമ്മദ് വ്യക്തമാക്കി. എന്നാൽ ദീർഘകാലത്തേക്ക് മരുന്നുകഴിക്കുന്നവർക്ക് ഇളവുകളുണ്ട്. ഇവർക്ക് മൂന്നുമാസത്തെ മരുന്ന് കഴിയാറാകുമ്പോഴേക്കും അടുത്ത ഘട്ടത്തേക്കുള്ളത് എത്തിക്കും. എന്നാൽ, ഇതിനായി വീണ്ടും ഡോക്ടറുടെ കുറിപ്പ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഡി.എച്ച്.എയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫാർമസികളിൽ 'സ്മാർട്ട്' സംവിധാനം ഏർപ്പെടുത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അതത് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ക്രമപ്രകാരം അടുക്കിവെക്കുന്ന ജോലി റോബോട്ടുകളെ ഏൽപ്പിച്ചുകൊണ്ട് സമയനഷ്ടം കുറയ്ക്കാനാണ് ഉദ്ദേശ്യം. ഇത്തരത്തിൽ അടുക്കിവച്ച മരുന്നുകൾ ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിൽ ഡിസ്‌പെൻസർ' വഴി വിതരണംചെയ്യുന്നതിന് സൗകര്യമൊരുക്കും.