- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരിച്ചാൽ മാർക്ക് കൂട്ടിയിടാം: രാത്രി എട്ടു വരെ ജോലിയെടുത്താൽ ചില ചികിത്സാരീതികൾ പഠിപ്പിക്കാം; ഓപ്പറേഷന് ഇടയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പൊള്ളലേറ്റ യുവതിയുടെ രഹസ്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയ അതേ ഡോക്ടർ; ഒളിവിൽ പോയത് ഡോക്ടർ ഹബിബ് മുഹമ്മദ്
തൃശ്ശൂർ: മെഡിക്കൽ കോളേജിൽ ഡോക്ടർ വിദ്യാർത്ഥിനിയെ അപമാനിച്ചതായി പരാതി. സർജറി വിഭാഗത്തിലെ ഒരു ഡോക്ടർക്കെതിരെയാണ് എം.ബി.ബി.എസ്. വിദ്യാർത്ഥിനി പ്രിൻസിപ്പലിന് പരാതി നൽകിയത്. വിദ്യാർത്ഥിനികളെ ആരോപണവിധേയനായ ഈ ഡോക്ടറുടെ യൂണിറ്റിൽനിന്ന് മാറ്റാൻ തീരുമാനിച്ചതായി വൈസ് പ്രിൻസിപ്പൽ ഡോ. പുഷ്പലത പറഞ്ഞു. സർജറിവിഭാഗം മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബുധനാഴ്ച ഡോക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടും. അതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. സംഭവത്തെക്കുറിച്ച് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിൽ അനിൽ അക്കര എംഎൽഎ. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ശസ്ത്രക്രിയാ തിയേറ്ററിനുള്ളിൽവച്ച് ഡോക്ടർ വിദ്യാർത്ഥിനിയെ അപമാനിച്ചുവെന്നാണ് പരാതി. ഡോക്ടർ ഒളിവിലാണ്. സ്വഭാവദൂഷ്യത്തിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ശിക്ഷാനടപടിയുടെ ഭാഗമായി ഒരുവർഷം മുൻപാണ് ഡോക്ടർ തൃശ്ശൂരിലെത്തിയത്. കോഴിക്കോട്ടുവച്ച് സസ്പെൻഷനും നേരിട്ടിട്ടുണ്ട്. അപമാനിക്കപ്പെട്ട വിദ്യാർത്ഥിനിയെ ഡോക്ടർ ദി
തൃശ്ശൂർ: മെഡിക്കൽ കോളേജിൽ ഡോക്ടർ വിദ്യാർത്ഥിനിയെ അപമാനിച്ചതായി പരാതി. സർജറി വിഭാഗത്തിലെ ഒരു ഡോക്ടർക്കെതിരെയാണ് എം.ബി.ബി.എസ്. വിദ്യാർത്ഥിനി പ്രിൻസിപ്പലിന് പരാതി നൽകിയത്. വിദ്യാർത്ഥിനികളെ ആരോപണവിധേയനായ ഈ ഡോക്ടറുടെ യൂണിറ്റിൽനിന്ന് മാറ്റാൻ തീരുമാനിച്ചതായി വൈസ് പ്രിൻസിപ്പൽ ഡോ. പുഷ്പലത പറഞ്ഞു. സർജറിവിഭാഗം മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബുധനാഴ്ച ഡോക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടും. അതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. സംഭവത്തെക്കുറിച്ച് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിൽ അനിൽ അക്കര എംഎൽഎ. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ശസ്ത്രക്രിയാ തിയേറ്ററിനുള്ളിൽവച്ച് ഡോക്ടർ വിദ്യാർത്ഥിനിയെ അപമാനിച്ചുവെന്നാണ് പരാതി. ഡോക്ടർ ഒളിവിലാണ്. സ്വഭാവദൂഷ്യത്തിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ശിക്ഷാനടപടിയുടെ ഭാഗമായി ഒരുവർഷം മുൻപാണ് ഡോക്ടർ തൃശ്ശൂരിലെത്തിയത്. കോഴിക്കോട്ടുവച്ച് സസ്പെൻഷനും നേരിട്ടിട്ടുണ്ട്. അപമാനിക്കപ്പെട്ട വിദ്യാർത്ഥിനിയെ ഡോക്ടർ ദിവസങ്ങളായി ശല്യംചെയ്തിരുന്നതായി മറ്റു വിദ്യാർത്ഥികൾ പറഞ്ഞു. സംഭവം ചർച്ചചെയ്യുന്നതിനായി വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് മാനേജിങ് കമ്മിറ്റി അടിയന്തരയോഗം ചേർന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സീനിയർ ഡോക്ടർ പി.ജി. വിദ്യാർത്ഥിനിയായ ജൂനിയർ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതു സംഘർഷത്തിനിടയാക്കിയിരുന്നു. സഹകരിച്ചാൽ പരീക്ഷയിൽ മാർക്ക് കൂട്ടിയിടാമെന്നു പ്രലോഭിപ്പിച്ച് വിദ്യാർത്ഥിനിയുടെ ശരീരഭാഗങ്ങളിൽ തൊട്ടുരുമ്മിയതോടെ പെൺകുട്ടി ബഹളം കൂട്ടി. ഇതിനൊപ്പം മറ്റു വിദ്യാർത്ഥികളെ വിളിച്ചുവരുത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച സീനിയർ ഡോക്ടറെ ജൂനിയർ ഡോക്ടർമാർ തടഞ്ഞു. അദ്ധ്യാപകൻ കൂടിയായ സീനിയർ ഡോക്ടറെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്യാനൊരുങ്ങിയെങ്കിലും മറ്റുള്ളവർ ഇടപെട്ടു രക്ഷിച്ചു.
പ്രിൻസിപ്പലിനും പൊലീസിനും ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങും. ജനറൽ സർജറി വിഭാഗത്തിലെ ഡോക്ടർ ഹബിബ് മുഹമ്മദിന് എതിരേയാണു പരാതി. വിദ്യാർത്ഥിനിയുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിക്കുകയും രാത്രി എട്ടുമണി വരെ ജോലിയെടുത്താൽ ചില ചികിത്സാരീതികൾ പഠിപ്പിക്കാമെന്നു പറഞ്ഞതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മറ്റാരോടും ഇക്കാര്യം പറയേണ്ടെന്നും തിയറി പരീക്ഷയിൽ മാർക്ക് കൂട്ടിത്തരാമെന്നും ഡോക്ടർ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ശസ്ത്രക്രിയ വേഗം തീർത്ത് ഡോക്ടർ പുറത്തിറങ്ങുകയായിരുന്നു.
അതേസമയം കൂടുതൽ വിദ്യാർത്ഥിനികൾ ഇദ്ദേഹത്തിനെതിരേ സമാന പരാതികളുമായി രംഗത്തുവരുമെന്നാണു സൂചന. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയ സീനിയർ ഡോക്ടർ അവിടെയും വിവാദനായകനായിരുന്നു. പൊള്ളലേറ്റ് ചികിൽസയിൽ കഴിയുന്ന യുവതിയുടെ രഹസ്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയത് വിവാദമായിരുന്നു. തുടർന്നാണ് സ്ഥലംമാറ്റം. മന്ത്രിതലത്തിൽ ചിലരുമായി അടുത്തു ബന്ധംപുലർത്തുന്ന ഡോക്ടറെ തൃശൂരിലേക്കു മാറ്റുകയായിരുന്നു.