- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നത് ദുരുദ്ദേശത്തോടെയാണെന്ന നോവൽ പ്രസിദ്ധീകരിച്ച് പുലിവാലായ മാതൃഭൂമി ആന്ന് മാതൃഭൂമി വിരുദ്ധ കാമ്പൈന് നേതൃത്വം നൽകിയവർക്കെതിരെ കള്ളക്കേസുമായി രംഗത്ത്; മാതൃഭൂമിയുടെ കേസിൽ കുടുങ്ങി ക്രിസ്ത്യൻ ഹെൽപ് ലൈൻ നേതാവും മാധ്യമ പ്രവർത്തകനുമായ രഞ്ജിത് എബ്രഹാം തോമസ്; മാതൃഭൂമിയെ അപമാനിച്ചതിന്റെ പേരിൽ കേസ് ചാർജ്ജ് ചെയ്തത് ആൾമാറാട്ടം നടത്തി വഞ്ചിച്ചുവെന്ന വകുപ്പ് ചുമത്തി
കോട്ടയം: മാതൃഭൂമി ആഴ്ചപതിപ്പിൽ മീശ നോവൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ഇനിയും അവസാനമില്ല. നോവൽ പ്രസിദ്ധീകരിച്ച കമൽറാം സജീവ് മാതൃഭൂമി ആഴ്ച പതിപ്പ് വിട്ടു. മാതൃഭൂമിക്കെതിരെ രൂക്ഷമായ ആരോപണവും ഉയർത്തി. തന്നെ മാതൃഭൂമി ആഴ്ച പതിപ്പിൽ നിന്ന് മാറ്റിയത് പ്രതികാരം മൂലമാണെന്ന സൂചനകളും കമൽറാം സജീവം നൽകിയിരുന്നു. ഇപ്പോഴിതാ മീശ വിവാദത്തിൽ മാതൃഭൂമിക്കെതിരെ കാമ്പൈൻ നടത്തിയതിന്റെ പേരിലും അറസ്റ്റ്. ക്രിസ്ത്യൻ ഹെൽപ് ലൈൻ നേതാവും മാധ്യമ പ്രവർത്തകനുമായ രഞ്ജിത് എബ്രഹാം തോമസാണ് കേസിലും നൂലാമാലയിലും കുടുങ്ങുന്നത്. സോഷ്യൽ മീഡയയിൽ മാതൃഭൂമിക്കുണ്ടായ കോട്ടത്തിന് കാരണം രഞ്ജിത്താണെന്നാണ് കണ്ടെത്തൽ. ഹിന്ദു സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നത് ദുരുദ്ദേശത്തോടെയാണെന്ന മീശ നോവലിലെ സംഭാഷണമാണ് വിവാദങ്ങൾക്ക് കാരണം. എസ് ഹരീഷ് പ്രസിദ്ധീകരിച്ച നോവൽ വിവാദത്തെ തുടർന്ന് പിൻവലിച്ചു. പിന്നീട് തിരുത്തലുകളോടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ച പത്തിലെ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തിയായിരുന്നു ഡിസി പ്രസിദ്ധീകരിച്ചത്.
കോട്ടയം: മാതൃഭൂമി ആഴ്ചപതിപ്പിൽ മീശ നോവൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ഇനിയും അവസാനമില്ല. നോവൽ പ്രസിദ്ധീകരിച്ച കമൽറാം സജീവ് മാതൃഭൂമി ആഴ്ച പതിപ്പ് വിട്ടു. മാതൃഭൂമിക്കെതിരെ രൂക്ഷമായ ആരോപണവും ഉയർത്തി. തന്നെ മാതൃഭൂമി ആഴ്ച പതിപ്പിൽ നിന്ന് മാറ്റിയത് പ്രതികാരം മൂലമാണെന്ന സൂചനകളും കമൽറാം സജീവം നൽകിയിരുന്നു. ഇപ്പോഴിതാ മീശ വിവാദത്തിൽ മാതൃഭൂമിക്കെതിരെ കാമ്പൈൻ നടത്തിയതിന്റെ പേരിലും അറസ്റ്റ്. ക്രിസ്ത്യൻ ഹെൽപ് ലൈൻ നേതാവും മാധ്യമ പ്രവർത്തകനുമായ രഞ്ജിത് എബ്രഹാം തോമസാണ് കേസിലും നൂലാമാലയിലും കുടുങ്ങുന്നത്. സോഷ്യൽ മീഡയയിൽ മാതൃഭൂമിക്കുണ്ടായ കോട്ടത്തിന് കാരണം രഞ്ജിത്താണെന്നാണ് കണ്ടെത്തൽ.
ഹിന്ദു സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നത് ദുരുദ്ദേശത്തോടെയാണെന്ന മീശ നോവലിലെ സംഭാഷണമാണ് വിവാദങ്ങൾക്ക് കാരണം. എസ് ഹരീഷ് പ്രസിദ്ധീകരിച്ച നോവൽ വിവാദത്തെ തുടർന്ന് പിൻവലിച്ചു. പിന്നീട് തിരുത്തലുകളോടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ച പത്തിലെ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തിയായിരുന്നു ഡിസി പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് തന്നെ ഡിസിക്കെതിരെ പ്രതിഷേധവും ഉയർന്നില്ല. കോപ്പികൾ അതിവേഗം വിറ്റു പോയി. എന്നാൽ മീശ നോവൽ മാതൃഭൂമിക്ക് നൽകിയത് തിരിച്ചടികൾ മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് ആന്ന് മാതൃഭൂമി വിരുദ്ധ കാമ്പൈന് നേതൃത്വം നൽകിയവർക്കെതിരെ കള്ളക്കേസുമായി മാതൃഭൂമി രംഗത്ത് വരുന്നത്.
ഹരീഷിന്റെ മീശ വിഷയം സോഷ്യൽ മീഡിയയിൽ ലൈവ് ആക്കി നിർത്തിയത് സംഘപരിവാറുകാരായിരുന്നു. മാതൃഭൂമി മാപ്പ് പറയണം എന്നാവശ്യപ്പെട്ടുള്ള ക്യാംപയിനിങ് പിന്നീട് എൻ എസ് എസ് നേരിട്ട് ഏറ്റെടുത്തു. സുകുമാരൻ നായരുടെ ബഹിഷ്‌കരണാഹ്വാനം കരയോഗങ്ങളിലെത്തി. ഇതോടെ മാതൃഭൂമി പത്രം വൻ തോതിൽ ഉപേക്ഷിക്കപ്പെടുന്നു. സൈബർ യുദ്ധത്തിനൊടുവിൽ മാതൃഭൂമി മീശ പിൻവലിച്ചെങ്കിലും മാപ്പ് പറയാൻ തയ്യാറാകുന്നില്ല. മീശ നോവൽ പ്രസിദ്ധീകരിച്ചതിൽ പ്രശ്‌നമൊന്നുമില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. ദൗത്യം തുടരും എന്ന എഡിറ്റോറിയൽ എഴുതി മാതൃഭൂമിയുടെ അടുത്ത പ്രകോപനവുമുണ്ടായി. ഇതോടെ എൻ എസ് എസ് നിലപാട് കടുപ്പിച്ചു. പരിവാറുകാരും ആഞ്ഞടിച്ചു.
മാതൃഭൂമിയിൽ പരസ്യം നൽകുന്നവരെ ബഹിഷ്‌ക്കരിക്കാനുള്ള ക്യാംപയിനിങ് തുടങ്ങുകയും ചെയ്തു. കല്യാൺ സിൽക്ക്‌സ്, ബൈജൂസ് ആപ്പ്, ഭീമ ജ്യൂവലേഴ്‌സ് എന്നീ വമ്പന്മാർ പരസ്യം നൽകില്ലെന്ന് തീരുമാനിക്കുന്നതിന് പിന്നിലും മീശ വിവാദമായിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് പരസ്യം നൽകില്ലെന്ന ഭീമയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ തുടർന്ന് വിഷയം വീണ്ടും ചർച്ച ആകുന്നു. വി ടി ബൽറാം, സുനിത തുടങ്ങിയവർ ഭീമക്കെതിരെ രംഗത്ത് എത്തിയെങ്കിലും മാതൃഭൂമിക്ക് അത് ഗുണകരമായില്ല. ഇതിനിടെ പ്രളയമെത്തി. ഇതോടെ മാതൃഭൂമിക്കെതിരായ പ്രചരണത്തിനും അവസാനമായി. വലിയ തരത്തിൽ മാതൃഭൂമിക്ക് തിരിച്ചടിയായിരുന്നു ഈ കേസ്. ഏതാണ്ട് നാലര ലക്ഷം കോപ്പികൾ മാതൃഭൂമിക്ക് നഷ്ടപ്പെട്ടതായി അനൗദ്യോഗിക കണക്കുകൾ. ക്യാംപയിനിംഗിന് നേതൃത്വം നൽകിയതിന് രഞ്ജിത്ത് ഏബ്രഹാം തോമസിനെതിരെ കേസ് എടുത്തത്
ഓഗസ്റ്റ് 18 നാണ് എബ്രഹാം തോമസിനെതിരെ മാതൃഭൂമിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതോടെ പൊലീസ് രഞ്ജിത്തിന് വേണ്ടി തെരച്ചിൽ തുടങ്ങി. നേരത്തെ ജോലി ചെയ്ത സ്ഥലം ആയതിനാൽ പൊലീസ് മലപ്പുറത്ത് എത്തി അന്വേഷിച്ചു. അതിന് ശേഷം ബിജെപി ഓഫീസിൽ അന്വേഷിച്ചു. ഭാര്യ ജോലി ചെയ്തിരുന്ന പെരിന്തൽമണ്ണ ഗവർമെന്റ് ആശുപത്രിയിൽ ചെല്ലുന്നു. അവിടെ നിന്ന് ഭാര്യയുടെ നമ്പർ മനസിലാക്കി പൊലീസ് അന്വേഷണം തുടർന്നു. മാധ്യമ പ്രവർത്തകൻ ആയതിനാൽ കോട്ടയം പ്രസ് ക്ലബ്ബിലേക്ക് അന്വേഷണമെത്തി. ഇതിന് ശേഷം വീട്ടിലെത്തി അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം നൽകി. ഐടി ആക്ട് 66 ഡി പ്രകാരമാണ് കേസ്. മാതൃഭൂമി കമ്പനിയേയും പ്രസിദ്ധീകരണങ്ങളെയും ഇലക്ട്രോണിക്‌സ് മാധ്യമത്തിലൂടെ അപമാനിച്ചു എന്ന് പറഞ്ഞാണ് കേസ്.
ഐടി ആക്ട് 66 ഡി പ്രകാരം 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചതിച്ചുവെന്നാണ് ഈ വകുപ്പ് വിശദീകരിക്കുന്നത്. ആൾമാറാട്ടം നടത്തി ചതിക്കുന്നവർക്കെതിരെ ചുമത്തുന്ന കുറ്റമാണ് ഇത്. ബിജെപിയും സംഘപരിവാറുമായി ബന്ധമുള്ള വ്യക്തിയാണ് രഞ്ജിത് എബ്രഹാം തോമസ്. ലൗ ജിഹാദിൽ നിന്ന് ക്രിസ്ത്യൻ യുവതികളെ രക്ഷിക്കാനാണ് ക്രിസ്ത്യൻ ഹെൽപ് ലൈൻ എന്ന സംഘടന രഞ്ജിത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. മീശ നോവലുമായി ബന്ധപ്പെട്ട് ചില അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിനെയാണ് മാതൃഭൂമി ആയുധമാക്കി കേസുകളെടുക്കാൻ ഉപയോഗിക്കുന്നത്.