ഷിക്കാഗോ: മല­യാളി എൻജി­നീ­യേഴ്‌സ് അസോ­സി­യേ­ഷൻ ഇൻ നോർത്ത് അമേ­രിക്ക (മീന) ഒരു­ക്കുന്ന പുതു­വത്സര കൂട്ടാ­യ്മയും, ഇരു­പ­ത്തഞ്ചാം വാർഷി­കോ­ത്സവ ഉദ്ഘാ­ട­നവും ജനു­വരി രണ്ടിന് ശനി­യാഴ്ച വൈകിട്ട് 5.30­-ന് നട­ത്ത­പ്പെ­ടു­ന്നു. നീണ്ട ഇരു­പ­ത്തഞ്ച് വർഷത്തെ അനു­ഭവസമ്പ­ത്തും, പ്രവർത്തന പരി­ച­യ­വും, നേട്ട­ങ്ങ­ളു­മായി മീന ഈ പുതു­വ­ത്സ­ര­ത്തിൽ നൂത­ന­മായ സാമൂ­ഹിക പ്രവർത്ത­ന­ത്തിൽ കൂടു­തൽ ശ്രദ്ധ പതിപ്പി­ക്കാൻ ആഗ്ര­ഹി­ക്കു­ന്നു.

വടക്കേ അമേ­രി­ക്ക­യിൽ സാമ്പ­ത്തിക- തൊഴിൽ അവ­സ­ര­ങ്ങൾ വർദ്ധി­ച്ചു­വ­രുന്ന സാഹ­ച­ര്യ­ത്തിൽ വിവിധ മേഖ­ല­യി­ലുള്ള എൻജി­നീ­യർമാരെ കോർത്തി­ണക്കി പര­സ്പര ബന്ധ­ങ്ങൾ ശക്തി­പ്പെ­ടു­ത്തു­ന്ന­തിനും പ്രൊഫ­ഷ­ണൽ രംഗ­ങ്ങ­ളിൽ അന്യോന്യം സഹാ­യി­ക്കു­ന്ന­തി­നു­മുള്ള വേദി മീന ഒരു­ക്കു­ന്നു. രജ­ത­ജൂ­ബിലി വർഷം മുഴു­വൻ നീണ്ടു­നിൽക്കുന്ന ആഘോഷ പരി­പാ­ടി­ക­ളും, ഹ്രസ്വ കാല­ത്തേക്കും ദീർഘ­കാ­ല­ത്തേ­ക്കു­മുള്ള പ്രവർത്തന പദ്ധ­തി­കളും ചട­ങ്ങിൽ ചർച്ച ചെയ്യ­പ്പെ­ടു­ന്ന­താ­ണ്.

വിനോ­ദ­ത്തിനും വിജ്ഞാ­ന­ത്തിനും ഉത­കുന്ന കലാ­പ­രി­പാ­ടി­കൾ, ശൃംഖലാ കൂട്ടാ­യ്മ, വിരു­ന്നു­സ­ത്കാരം തുട­ങ്ങിയ പല സവി­ശേഷതക­ളു­മുള്ള ഈ ആഘോഷം നേപ്പർവി­ല്ലി­ലുള്ള വൈറ്റ് ഈഗിൾ ഹൗസിൽ (4265 White Eagle Drive, Naperville, IL 60564) വച്ച് നട­ത്തു­ന്നു. എല്ലാ എൻജി­നീ­യർമാ­രേയും കുടും­ബാം­ഗ­ങ്ങ­ളേയും സുഹൃ­ത്തു­ക്ക­ളേയും മീന ഭാര­വാ­ഹി­കൾ പ്രത്യേകം ക്ഷണി­ക്കു­ന്നു. കൂടു­തൽ വിവ­ര­ങ്ങൾക്ക്; ഏബ്രഹാം ജോസഫ് (പ്ര­സി­ഡന്റ്) 847 302 1350 FREE, ഫിലിപ്പ് മാത്യു (സെ­ക്ര­ട്ട­റി) 224 637 0068 FREE, സാബു തോമസ് (പി.­ആർ.­ഒ) 630 890 5045 FREE. പബ്ലി­സിറ്റി കൺവീ­നർ സാബു തോമസ് അറി­യി­ച്ച­താ­ണി­ത്.