- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാരിയണിഞ്ഞ് മീനാക്ഷിക്കൊപ്പം നിൽക്കുന്ന പെൺകുട്ടി ആരാണെന്ന് അറിയേണ്ടേ? സോഷ്യൽ മീഡിയയിൽ വൈറലായ ആ ചിത്രത്തിൽ മീനാക്ഷിക്കൊപ്പമുള്ള പെൺകുട്ടി മറ്റാരുമല്ല നാദിർഷയുടെ മകൾ ആയിഷ
ജനിച്ച് വീഴുമ്പോൾ മുതൽ സെലിബ്രേറ്റി പദവിയിലേക്ക് ഉയരുന്നവരാണ് താര പുത്രന്മാരും പുത്രികളും. ഇത്തരത്തിലെ ഏറ്റവും വലിയ സെലിബ്രേറ്റിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. അച്ഛനും അമ്മയും തമ്മിൽ വേർതിരിഞ്ഞപ്പോൾ മീനാക്ഷിയുടെ നിലപാടും ശ്രദ്ധേയമായിരുന്നു. കാവ്യയെ ദിലീപ് രണ്ടാം വിവാഹം ചെയ്തപ്പോൾ അച്ഛനൊപ്പം നിലകൊണ്ടും മീനാക്ഷി കൂടുതൽ ശ്രദ്ധേയ ആയി. അടുത്തിടെ സാരി അണിഞ്ഞ് മീനാക്ഷി ഒരു കൂട്ടുകാരിക്കൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ' മി വിത്ത് ആയിഷ' എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ ഈ ചിത്രം ഷെയർ ചെയ്തിരുന്നു. മീനാക്ഷിക്കൊപ്പം ഉള്ള പെൺകുട്ടിയെ കുറിച്ചും ചോദ്യം ഉയർന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത നാദിർഷയുടെ മകൾ ആയിഷ ആണ് അതെന്നാണ്. മീനാക്ഷി ദിലീപ് എന്ന ഫേസ്‌ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മകൾക്ക് ഫേസ്‌ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. എറണാകുളത്തെ ചോയ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പതിനേഴ
ജനിച്ച് വീഴുമ്പോൾ മുതൽ സെലിബ്രേറ്റി പദവിയിലേക്ക് ഉയരുന്നവരാണ് താര പുത്രന്മാരും പുത്രികളും. ഇത്തരത്തിലെ ഏറ്റവും വലിയ സെലിബ്രേറ്റിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. അച്ഛനും അമ്മയും തമ്മിൽ വേർതിരിഞ്ഞപ്പോൾ മീനാക്ഷിയുടെ നിലപാടും ശ്രദ്ധേയമായിരുന്നു. കാവ്യയെ ദിലീപ് രണ്ടാം വിവാഹം ചെയ്തപ്പോൾ അച്ഛനൊപ്പം നിലകൊണ്ടും മീനാക്ഷി കൂടുതൽ ശ്രദ്ധേയ ആയി.
അടുത്തിടെ സാരി അണിഞ്ഞ് മീനാക്ഷി ഒരു കൂട്ടുകാരിക്കൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ' മി വിത്ത് ആയിഷ' എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ ഈ ചിത്രം ഷെയർ ചെയ്തിരുന്നു. മീനാക്ഷിക്കൊപ്പം ഉള്ള പെൺകുട്ടിയെ കുറിച്ചും ചോദ്യം ഉയർന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത നാദിർഷയുടെ മകൾ ആയിഷ ആണ് അതെന്നാണ്.
മീനാക്ഷി ദിലീപ് എന്ന ഫേസ്‌ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മകൾക്ക് ഫേസ്‌ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. എറണാകുളത്തെ ചോയ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പതിനേഴുകാരിയായ മീനാക്ഷി. മെഡിക്കൽ മേഖലയിൽ ഉന്നത പഠനം നടത്താനാണ് ഈ താരപുത്രി ആഗ്രഹിക്കുന്നത്. അച്ഛന്റെ ആഗ്രഹ പ്രകാരമാണ് മീനൂട്ടി അത് തെരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. മകൾ ഇതുവരെയും അഭിനയ മോഹത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു.
മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേയ്ക്കെത്തുന്ന താരപുത്രിമാരുടെ കൂട്ടത്തിൽ മീനൂട്ടിയുടെ പേര് ഉണ്ടാവില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്. മീനാക്ഷിയും കാവ്യയും തമ്മിൽ നല്ല സൗഹൃദത്തിലാണെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മകളുടെ സന്തോഷം ആഗ്രഹിക്കുന്ന പിതാവെന്ന നിലയിൽ താരത്തിന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീടുള്ള സംഭവങ്ങളും വ്യക്തമാക്കി.
മകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന പിതാവാണ് ദിലീപ്. മകളോടുള്ള സ്‌നേഹത്തെക്കുറിച്ച് അഭിമുഖങ്ങളിൽ താരം വാചാലനാവാറുണ്ട്. തന്റെ രണ്ടാം വിവാഹത്തിലും മകളുടെ താത്പര്യമാണ് പരിഗണിച്ചതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അച്ഛനോടൊപ്പമാണ് ഇനിയുള്ള കാലമെന്ന തീരുമാനമെടുത്തതും മീനാക്ഷി തന്നെയാണ്. മകളുടെ മനസ്സറിയാവുന്ന അമ്മയാവട്ടെ ഇക്കാര്യത്തിന് തടസ്സം നിന്നുമില്ല.