- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ കോടതി കയറ്റാൻ അമ്മ മനസ്സ് അനുവദിക്കുന്നില്ല; മീനാക്ഷിക്കായി നിയമപോരാട്ടത്തിന് മഞ്ജു വാര്യർ ഇല്ല; ദുബായിൽ കല്ല്യാൺ ജ്യൂലേഴ്സിലെ പരിപാടിക്കായി എത്തിയത് മകളെ മാറോട് ചേർത്ത് പിടിക്കാനോ? ആരാധകരോട് ലേഡി സൂപ്പർസ്റ്റാർ ആവശ്യപ്പെടുന്നത് സ്നേഹവും പിന്തുണയും; വിവാദങ്ങളിൽ പ്രതികരണവുമില്ല
ദുബായ്: തന്നെ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകരുടേയും സ്നേഹവും, പിന്തുണയും ഇനിയും ഉണ്ടാകണമെന്ന് ആരാധകരോട് മഞ്ജു വാര്യർ. മഞ്ജുവിന്റെ ആ വാക്കുകളെ നിറഞ്ഞ കയ്യടിയോടെയാണ് പ്രവാസി മലയാളികൾ സ്വീകരിച്ചത്. പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ റാസൽഖൈമയിലേയും, അജ്മാനിലേയും ഷോറുമുകൾ ഉദ്ഘാടനം ചെയ്യാനാണ് മഞ്ജു യുഎയിൽ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം മഞ്ജു ആദ്യമായാണ് പൊതു വേദിയിൽ എത്തുന്നത്. അതുകൊണ്ട് കൂടി ഏറെ ശ്രദ്ധിക്കപ്പെട്ട ചടങ്ങായിരുന്ു. ഇത്. ഉദ്ഘാടനച്ചടങ്ങുകളിൽ മഞ്ജു, ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒന്നും നേരിട്ട് പ്രതികരിച്ചില്ല. നടി ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച യോഗത്തിൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടിരുന്നു. കേസിലെ ഗൂഢാലോചന കുറ്റത്തിന് ദിലീപ് അറസ്റ്റിലായതിന്റെ പിന്നാലെയാണ് മഞ്ജു ദുബായിലേക്ക് തിരിച്ചത്. നേരത്തെ ആമിയുടെ ഷൂട്ടിങ് സെറ്റിൽ ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് അറിഞ്ഞപ്പോൾ മഞ്ജു സമ്മർദ്ദത്തിലായെന്നും ഷൂട്ടിങ് നി
ദുബായ്: തന്നെ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകരുടേയും സ്നേഹവും, പിന്തുണയും ഇനിയും ഉണ്ടാകണമെന്ന് ആരാധകരോട് മഞ്ജു വാര്യർ. മഞ്ജുവിന്റെ ആ വാക്കുകളെ നിറഞ്ഞ കയ്യടിയോടെയാണ് പ്രവാസി മലയാളികൾ സ്വീകരിച്ചത്. പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ റാസൽഖൈമയിലേയും, അജ്മാനിലേയും ഷോറുമുകൾ ഉദ്ഘാടനം ചെയ്യാനാണ് മഞ്ജു യുഎയിൽ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം മഞ്ജു ആദ്യമായാണ് പൊതു വേദിയിൽ എത്തുന്നത്. അതുകൊണ്ട് കൂടി ഏറെ ശ്രദ്ധിക്കപ്പെട്ട ചടങ്ങായിരുന്ു. ഇത്.
ഉദ്ഘാടനച്ചടങ്ങുകളിൽ മഞ്ജു, ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒന്നും നേരിട്ട് പ്രതികരിച്ചില്ല. നടി ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച യോഗത്തിൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടിരുന്നു. കേസിലെ ഗൂഢാലോചന കുറ്റത്തിന് ദിലീപ് അറസ്റ്റിലായതിന്റെ പിന്നാലെയാണ് മഞ്ജു ദുബായിലേക്ക് തിരിച്ചത്. നേരത്തെ ആമിയുടെ ഷൂട്ടിങ് സെറ്റിൽ ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് അറിഞ്ഞപ്പോൾ മഞ്ജു സമ്മർദ്ദത്തിലായെന്നും ഷൂട്ടിങ് നിർത്തി വയ്‌ക്കേണ്ടി വന്നുവെന്നും വാർത്തകളെത്തിയിരുന്നു. ദിലീപിന്റെയും മഞ്ജുവിന്റേയും മകൾ മീനാക്ഷി ഇപ്പോൾ ദുബായിലാണുള്ളതെന്നും സൂചനയുണ്ട്. മകളെ നേരിട്ട് കാണാനും ആശ്വസിപ്പിക്കാനും മഞ്ജു സമയം കണ്ടെത്തിയെന്നാണ് സൂചന.
മകളെ വിട്ടുകിട്ടാൻ മഞ്ജു നിയമപോരാട്ടത്തിന് ഒരുങ്ങുന്നുവെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ മകളെ സമ്മർദ്ദത്തിലാക്കാതിരിക്കാൻ അത് വേണ്ടെന്നാണ് തീരുമാനം. മകൾക്ക് അറിവായി. ഇനിയെല്ലാം അവർ തീരുമാനിക്കട്ടേയെന്നാണ് മഞ്ജുവിന്റെ പക്ഷം. കോടതിയുടെ പിൻബലത്തിൽ മകളെ സ്വന്തമാക്കുന്നത് നല്ല കീഴ് വഴക്കമാകില്ലെന്ന നിലപാടിൽ മഞ്ജു എത്തിക്കഴിഞ്ഞു. കോടതിയിലേക്ക് പോയാൽ മകളുടെ അഭിപ്രായം കോടതി ചോദിക്കും. അപ്പോൾ മകൾ കോടതിയിൽ എത്തേണ്ടി വരും. ഇതൊഴിവാക്കുകയാണ് ലക്ഷ്യം. മകളെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് മഞ്ജു കരുതുന്നില്ല.
കാവ്യയെ ദിലീപ് വിവാഹം ചെയ്തതോടെ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇത് നടന്നില്ല. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് ശ്രമവും ഉണ്ടായില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ മീനാക്ഷിയെ ഒപ്പം കൂട്ടാൻ മഞ്ജു ശ്രമിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്്. നിലവിലെ സാഹചര്യത്തിൽ മകളുടെ സംരക്ഷണത്തിനായി മഞ്ജുവിന് നിയമ പോരാട്ടം നടത്താനാകും. കുടുംബ കോടതിയിൽ ഇതിനായി അപേക്ഷ നൽകിയാൽ മഞ്ജുവിന് മകളെ വി്ട്ടു കിട്ടും. അച്ഛൻ പീഡനക്കേസിൽ പ്രതിയാണ്. രണ്ടാം ഭാര്യയായ കാവ്യയും കാവ്യയുടെ അമ്മ ശ്യാമളയും കേസിൽ സംശയ നിഴലിലും. മാനേജർ അപ്പുണ്ണി, സുഹൃത്ത് നാദിർഷാ തുടങ്ങി ദിലീപിനൊപ്പമുള്ള എല്ലാവരും കേസിൽ പ്രതികളാണ്. അനുജൻ അനൂപിനേയും പൊലീസ് ചോദ്യം ചെയ്തു. ഇത് മഞ്ജുവിന് അനുകൂലമായ നിയമ സാഹചര്യമാണ് ഒരുക്കുന്നത്. എന്നാൽ കോടതിയിൽ പോയി മകളെ വിഷമിപ്പിക്കാൻ മഞ്ജു തയ്യാറല്ല.
പ്രായപൂർത്തിയാകാത്ത മകൾ ഈ പ്രത്യേക സാഹചര്യത്തിൽ അച്ഛനൊപ്പം നിൽക്കുന്നത് സുരക്ഷിതമല്ലെന്ന അമ്മയുടെ വാദം ഏത് കോടതിയും അംഗീകരിക്കും. പീഡനക്കേസിലെ പ്രതിക്കൊപ്പം കുട്ടിയെ നിൽക്കാൻ അനുവദിക്കുകയുമില്ല. മീനാക്ഷിക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാൻ സമ്മതം മൂളും. കുട്ടിയെ നോക്കാനുള്ള സാമ്പത്തിക പ്രാപ്തി അമ്മയ്ക്കുണ്ടോയെന്ന് പരിശോധിച്ചാലും കാര്യങ്ങൾ മഞ്ജുവിന് അനുഗ്രഹമാണ്. മഞ്ജു രണ്ടാമത് വിവാഹം ചെയ്യാത്തതും അനുകൂലമാകും. അതുകൊണ്ട് മഞ്ജു നിയമപോരാട്ടത്തിന് തയ്യാറായൽ വിജയം ഉറപ്പാണ്. ഇതായിരുന്നു സുഹൃത്തുക്കൾ മഞ്ജുവിന് നൽകിയ ഉപദേശം. എന്നാൽ നിലവിലെ സാഹചര്യത്തിൽ മകൾ അച്ഛന്റെ അടുത്ത് നിൽക്കട്ടേയെന്നാണ് മഞ്ജുവിന്റെ നിലപാടെന്നാണ് സൂചന.
ദിലീപ് അറസ്റ്റിലായതോടെയാണ് മകൾ ദുബായിലേക്ക് പോയത്. പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ സ്‌കൂൾ ഹോസ്റ്റലിലാണെന്നായിരുന്നു ആദ്യം വന്ന വാർത്ത. എന്നാൽ പിന്നീട് ദുബായിലെ ദിലീപിന്റെ അടുത്ത ബന്ധുവീട്ടിലാണെന്ന് സൂചനകൾ പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് കടുത്ത സമ്മർദ്ദത്തിലൂം മഞ്ജു ദുബായിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതെന്നാണ് സൂചന. മകളെ കാണുക തന്നെയായിരുന്നു ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ ദിലീപിനെ പ്രശ്‌നത്തിലാക്കുന്നതൊന്നും ചെയ്യില്ലെന്നാണ് സൂചന. ദിലീപുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും ഒഴിവാക്കും. എന്നാൽ പൊതു രംഗത്ത് സജീവമായി തന്നെ ഇടപെടും. വിമൻ ഇൻ സിനിമാ കളക്ടീവിൽ ഇടപെടലുകൾ ക്രിയാത്മകമായി നടത്തുകയും ചെയ്യും.
കല്യാൺ ജുവല്ലറിയുടെ റാസൽഖൈമയിലെയും അജ്മാനിലെയും ജുവല്ലറി ഷോറൂമുകൾ ഉദ്ഘാടനം ചെയ്യാനാണ് മഞ്ജു ദുബായിലെത്തിയത്. തെന്നിന്ത്യൻ താരം പ്രഭുവും മഞ്ജുവിനൊപ്പം ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു. ചടങ്ങിൽ മഞ്ജുവിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കൈയടിയോടെയാണ് താരത്തിന്റെ ഓരോ വാക്കുകളും ആരാധകർ കേട്ടത്. കനത്ത സുരക്ഷയിലായിരുന്നു മഞ്ജുവിന്റെ പരിപാടി. തടിച്ചുകൂടിയ മാധ്യമപ്രവർത്തകർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ ശ്രമിച്ചെങ്കിലും ബ്രാൻഡിനെക്കുറിച്ചു മാത്രമാണ് അവർ സംസാരിച്ചത്.