ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ച് നടി മീര ജാസ്മിൻ. പ്രണയദിനത്തിൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്. ഗ്ലാമർ ലുക്കിൽ സ്‌റ്റൈലിഷ് ആയാണ് മീര പ്രത്യക്ഷപ്പെടുന്നത്. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾക്കു  പിന്നിൽ.

 
 
 
View this post on Instagram

A post shared by Meera Jasmine (@meerajasmine)

ആറ് വർഷങ്ങൾക്കു ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിൻ. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന 'മകൾ' ആണ് മീരയുടെ പുതിയ ചിത്രം. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.