- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും
കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകവും ആത്മഹത്യയും. സീരിയിൽ നടിയെ കൊലപ്പെടുത്തി മരിച്ചത് കാമുകനാണ്. ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് യുവാവ് രാത്രിയിൽ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് ബന്ധുക്കളും പൊലീസും വീട്ടിലെത്തിയത്. അവിടെ എത്തിയപ്പോൾ കണ്ടത് കണ്ടെത്തിയത് കൂട്ടത്തിലുള്ള യുവതിയെ കുത്തിക്കൊന്ന് യുവാവ് തൂങ്ങി മരിച്ച നിലയിൽ നിൽക്കുന്നതും. ഇടപ്പള്ളിക്കടുത്ത് പോണേക്കരിയിലാണ് നാടിനെ നടുക്കിയ സംഭവം. കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം വീട്ടിൽ ശശിയുടെ മകൾ മീര (24) പാലക്കാട് കോൽപ്പാടം തെങ്കര ചെറിക്കലം വീട്ടിൽ കബീറിന്റെ മകന നൗഫൽ (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോണേക്കര മീഞ്ചിറ റോഡിലെ ആന്റണി പാറത്തറ ലെയിനിൽ വൈഷ്ണവത്തിൽ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെയും യുവതിയെയുമാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്ന ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ. മീര വിവാഹിതയാണ്. ഒരു കുട്ടിയും ഉണ്ട്. സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇവർ കൊച്ചിയിലേക്ക് താമസം മാറ്റിയത്.
കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകവും ആത്മഹത്യയും. സീരിയിൽ നടിയെ കൊലപ്പെടുത്തി മരിച്ചത് കാമുകനാണ്. ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് യുവാവ് രാത്രിയിൽ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് ബന്ധുക്കളും പൊലീസും വീട്ടിലെത്തിയത്. അവിടെ എത്തിയപ്പോൾ കണ്ടത് കണ്ടെത്തിയത് കൂട്ടത്തിലുള്ള യുവതിയെ കുത്തിക്കൊന്ന് യുവാവ് തൂങ്ങി മരിച്ച നിലയിൽ നിൽക്കുന്നതും. ഇടപ്പള്ളിക്കടുത്ത് പോണേക്കരിയിലാണ് നാടിനെ നടുക്കിയ സംഭവം.
കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം വീട്ടിൽ ശശിയുടെ മകൾ മീര (24) പാലക്കാട് കോൽപ്പാടം തെങ്കര ചെറിക്കലം വീട്ടിൽ കബീറിന്റെ മകന നൗഫൽ (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോണേക്കര മീഞ്ചിറ റോഡിലെ ആന്റണി പാറത്തറ ലെയിനിൽ വൈഷ്ണവത്തിൽ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെയും യുവതിയെയുമാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്ന ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ.
മീര വിവാഹിതയാണ്. ഒരു കുട്ടിയും ഉണ്ട്. സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇവർ കൊച്ചിയിലേക്ക് താമസം മാറ്റിയത്. എന്നാൽ ഇവരെ ആരും സീരിയിലിൽ കണ്ടിട്ടുമില്ല. സീരിയൽ അഭിനേതാവെന്ന നിലയിലാണ് വീടും വാടകയ്ക്ക് എടുത്തത്. ഇതിനിടെയാണ് നൗഫലുമായി അടുത്തത്. വിവാഹം കഴിക്കും മുമ്പേ ഒരുമിച്ച് താമസവും തുടങ്ങി. വിവാഹിതയാണെന്ന കാര്യം നൗഫലിൽ നിന്ന് ഇവർ ഒളിച്ചു വച്ചതായും സൂചനയുണ്ട്.
വീട്ടിൽ യുവതിയുടെ മൃതദേഹം പൂർണ്ണ നഗ്നമായ നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ കട്ടിലിന് കീഴിലും യുവാവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്ത് നിന്നും ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിക്കുകയാണെന്ന് രാത്രിയോടെ നൗഫൽ വീട്ടുകാരെ വിളിച്ചു പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവർ നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെ നിന്നും എളമക്കര സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തുമ്പോഴേയ്ക്ക് ഇരുവരും മരിച്ചിരുന്നു.
മീര വാടകയ്ക്ക് എടുത്ത വീട്ടിൽ കുറേനാളായി നൗഫലും താമസമുണ്ടായിരുന്നു. എന്നാൽ സമീപ വാസികൾക്ക് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. കത്തിക്കുത്തേറ്റാണ് മീര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് എളമക്കര പൊലീസ് പറഞ്ഞത്. നൗഫൽ രാത്രി വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു യുവാവ് ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇതിൽ പ്രകോപിതനായി മീരയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. വീട്ടിൽ നിന്നും തുണിയില്ലാതെ യുവാവ് ഇറങ്ങി ഓടിയെന്ന് ചിലർ പറയുന്നുണ്ട്.
ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് ഈ ഘട്ടത്തിൽ ശ്രമിക്കുന്നത്. അതിന് ശേഷം മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ.