- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർവ വിദ്യാർത്ഥി സംഗമത്തിൽ വെള്ളമടിച്ച് കോൺ തെറ്റി ഡോക്ടർമാർ; ആബുലൻസിൽ മദ്യക്കുപ്പികളിലെത്തിച്ച് ബെല്ലി ഡാൻസേഴ്സിനോടപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ
ന്യൂഡൽഹി: മദ്യ ലഹരിയിൽ പൂർവ വിദ്യാർത്ഥി സംഗമം കൈവിട്ട് പോയി. മാതൃകാപരമല്ലാത്ത രീതിയിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തിയെന്ന ആരോപണമാണ് ലാലാ ലജ്പ്ത് റായ് മെമോറിയൽ മെഡിക്കൽ കോളെജിനെതിരെ വന്നത്. ആംബുലൻസിൽ മദ്യം എത്തിക്കുകയും മദ്യലഹരിയിൽ ആർപ്പുവിളിച്ചും റഷ്യൻ ബെല്ലി നർത്തകർക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്ത ഡോക്ടർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കോളെജ് അധികൃതരും യുപി സർക്കാരും. ഈ ദൃശ്യങ്ങളോടൊപ്പം മദ്യക്കുപ്പികളടങ്ങിയ ആംബുലൻസും ദൃശ്യങ്ങളിൽ പ്രചരിച്ചതോടെയാണ് സർക്കാർ അന്വേഷണത്തിനുത്തരവിട്ടത്. മദ്യപിച്ച് നൃത്തം ചെയ്യുകയും ആർപ്പു വിളിക്കുകയും ചെയ്ത ഡോക്ടർമാർക്കെതിരേ ശക്തമായ നടപടികൈക്കൊള്ളുമെന്ന് യുപി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പരിപാടി സംഘടിപ്പിച്ചവർ വാടകക്കെടുത്ത വാഹനങ്ങളാണോ അതോ മെഡിക്കൽ കോളേജിന്റെ വാഹനമാണോ ഉപയോഗിച്ചതെന്നുള്ള കാര്യം അന്വേഷിച്ചു വരികയാണ്.1992ലെ ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമമാണ് നടന്നത്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള ആഘോഷം തിങ്കളാഴ്ചയാണ് തുടങ്ങിയത്.സംഗീതവു
ന്യൂഡൽഹി: മദ്യ ലഹരിയിൽ പൂർവ വിദ്യാർത്ഥി സംഗമം കൈവിട്ട് പോയി. മാതൃകാപരമല്ലാത്ത രീതിയിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തിയെന്ന ആരോപണമാണ് ലാലാ ലജ്പ്ത് റായ് മെമോറിയൽ മെഡിക്കൽ കോളെജിനെതിരെ വന്നത്. ആംബുലൻസിൽ മദ്യം എത്തിക്കുകയും മദ്യലഹരിയിൽ ആർപ്പുവിളിച്ചും റഷ്യൻ ബെല്ലി നർത്തകർക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്ത ഡോക്ടർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കോളെജ് അധികൃതരും യുപി സർക്കാരും.
ഈ ദൃശ്യങ്ങളോടൊപ്പം മദ്യക്കുപ്പികളടങ്ങിയ ആംബുലൻസും ദൃശ്യങ്ങളിൽ പ്രചരിച്ചതോടെയാണ് സർക്കാർ അന്വേഷണത്തിനുത്തരവിട്ടത്. മദ്യപിച്ച് നൃത്തം ചെയ്യുകയും ആർപ്പു വിളിക്കുകയും ചെയ്ത ഡോക്ടർമാർക്കെതിരേ ശക്തമായ നടപടികൈക്കൊള്ളുമെന്ന് യുപി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
പരിപാടി സംഘടിപ്പിച്ചവർ വാടകക്കെടുത്ത വാഹനങ്ങളാണോ അതോ മെഡിക്കൽ കോളേജിന്റെ വാഹനമാണോ ഉപയോഗിച്ചതെന്നുള്ള കാര്യം അന്വേഷിച്ചു വരികയാണ്.1992ലെ ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമമാണ് നടന്നത്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള ആഘോഷം തിങ്കളാഴ്ചയാണ് തുടങ്ങിയത്.സംഗീതവും നൃത്തവും നല്ലതാണെങ്കിലും ഇത്തരത്തിലുള്ള ആഭാസത്തരങ്ങൾ ഞങ്ങൾ വിദ്യാർത്ഥികളായിരുന്ന കാലത്ത് നടന്നിരുന്നില്ലെന്നും യുപി ആരോഗ്യ വിദ്യാഭാസ വകുപ്പ ഡയറക്ടറും ഇതേ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ജനറൽ ഡോ. കെ കെ ഗുപ്ത പറഞ്ഞു.
താൻ ലീവിലായിരുന്നെന്നാണ് പ്രിൻസിപ്പാൽ ഡോ. ആർകെ ഗാർഗ് പ്രതികരിച്ചത് . സംഭവത്തെ കുറിച്ച് അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരമൊരു സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് പ്രിൻസിപ്പാളിന്റെ താത്ക്കാലിക ചുമതലയുള്ള വിനയ് അഗർവാളും പ്രതികരിച്ചു.