- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോയിങ് 777 വിമാനത്തിന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമാന്ററായി സ്ത്രീ സാന്നിധ്യം; സഹപാഠികൾ എഞ്ചിനീയറിംഗും എംബിബിഎസും സ്വപ്നം കണ്ടപ്പോൾ ആകാശത്തിലേക്ക് പറക്കാൻ മോഹിച്ച കുട്ടിക്കാലം; ലോകം മുഴുവൻ ഇന്ത്യയ്ക്ക് അഭിമാനമായി പറന്നു നടക്കുന്ന ആനി ദിവ്യയുടെ ജീവിതകഥ ഇങ്ങനെ
ബോയിങ് 777 വിമാനത്തിന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമാന്ററായി ആനി ദിവ്യ ചുമതലയേറ്റു. മുപ്പതാം വയസ്സിലാണ് ദിവ്യ രാജ്യത്തിന്റെ അഭിമാനമുയർത്തിയ നേട്ടം കൈവരിച്ചത്. സമപ്രായക്കാരായ കുട്ടികൾ എഞ്ചിനീയറിംഗും എംബിബിഎസും ഒക്കെ തിരഞ്ഞെടുത്തപ്പോൾ ആനി ദിവ്യ തന്റെ ചിറകുകൾ വിടർത്തിയത് ആകാശത്തിലേക്ക് പറക്കാനാണ്. പൈലറ്റാവണം എന്ന തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോൾ മകളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ അവരും ഒപ്പം ചേർന്നു. ആന്ധ്രാപ്രദേശിൽ നിന്നുള്ള വിജയവാഡ പട്ടണത്തിലാണ ആനി ദിവ്യ താമസിക്കുന്നത്. പതിനേഴാം വയസിൽ, ഉത്തർപ്രദേശിലെ ഇന്ദിര ഗാന്ധി രാഷ്ട്രീയ യുറാൻ അക്കാദമിയിലേക്ക് ദിവ്യ യോഗ്യത നേടി. 17-ാം വയസിൽ എയർ ഇന്ത്യ ജോലിയിൽ പ്രവേശിച്ച ദിവ്യ അവിടെ ബോയിങ് 737 വിമാനം പറത്തിയിരുന്നു. ഒടുവിൽ ആ യാത്ര ബോയിങ് 777 എത്തിനിൽക്കുന്നു. പത്താൻകോട്ടിൽ സൈനികനായിരുന്നു ആനിയുടെ അച്ഛൻ. പ്ലസ്ടുവിന് ശേഷം ഉത്തർപ്രദേശിലെ ഐജിആർയു അക്കാദമിയിൽ പൈലറ്റ് പരിശീലനത്തിനായി ആനിയെത്തി. ചെറുപട്ടണത്തിൽ നിന്ന്, ചെറിയ സാഹചര്യത്തിൽ നിന്ന് ഉത്ത
ബോയിങ് 777 വിമാനത്തിന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമാന്ററായി ആനി ദിവ്യ ചുമതലയേറ്റു. മുപ്പതാം വയസ്സിലാണ് ദിവ്യ രാജ്യത്തിന്റെ അഭിമാനമുയർത്തിയ നേട്ടം കൈവരിച്ചത്.
സമപ്രായക്കാരായ കുട്ടികൾ എഞ്ചിനീയറിംഗും എംബിബിഎസും ഒക്കെ തിരഞ്ഞെടുത്തപ്പോൾ ആനി ദിവ്യ തന്റെ ചിറകുകൾ വിടർത്തിയത് ആകാശത്തിലേക്ക് പറക്കാനാണ്. പൈലറ്റാവണം എന്ന തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോൾ മകളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ അവരും ഒപ്പം ചേർന്നു.
ആന്ധ്രാപ്രദേശിൽ നിന്നുള്ള വിജയവാഡ പട്ടണത്തിലാണ ആനി ദിവ്യ താമസിക്കുന്നത്. പതിനേഴാം വയസിൽ, ഉത്തർപ്രദേശിലെ ഇന്ദിര ഗാന്ധി രാഷ്ട്രീയ യുറാൻ അക്കാദമിയിലേക്ക് ദിവ്യ യോഗ്യത നേടി. 17-ാം വയസിൽ എയർ ഇന്ത്യ ജോലിയിൽ പ്രവേശിച്ച ദിവ്യ അവിടെ ബോയിങ് 737 വിമാനം പറത്തിയിരുന്നു. ഒടുവിൽ ആ യാത്ര ബോയിങ് 777 എത്തിനിൽക്കുന്നു.
പത്താൻകോട്ടിൽ സൈനികനായിരുന്നു ആനിയുടെ അച്ഛൻ. പ്ലസ്ടുവിന് ശേഷം ഉത്തർപ്രദേശിലെ ഐജിആർയു അക്കാദമിയിൽ പൈലറ്റ് പരിശീലനത്തിനായി ആനിയെത്തി. ചെറുപട്ടണത്തിൽ നിന്ന്, ചെറിയ സാഹചര്യത്തിൽ നിന്ന് ഉത്തർപ്രദേശിലെത്തിയ ആനിക്ക് വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നു. മോശം ഇംഗ്ലീഷിന്റെ പേരിൽ സഹപാഠികൾ എപ്പോഴും അവളെ കളിയാക്കുമായിരുന്നു. പക്ഷെ ദൃഢനിശ്ചയമുള്ള ആ പെൺകുട്ടി തോൽക്കാൻ തയാറായില്ല.
പത്തൊൻപതാം വയസിൽ സ്‌കോളർഷിപ്പ് സ്വന്തമാക്കിയാണ് അവൾ അക്കാദമി വിട്ടത്. പിന്നീട് എയർ ഇന്ത്യയിൽ ജോലിക്ക് കയറി. ഇരുപത്തിയൊന്നാം വയസിൽ ലണ്ടനിലെത്തി.ബോയിങ് 777 പറത്തി. ബോയിങ് 777 പറത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡറായി.
പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ആനി ദിവ്യയ്ക്ക്. ലോകം മുഴുവൻ ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി പറന്ന് നടക്കുന്നു. വികസിത രാജ്യങ്ങളെപ്പോലും പിന്തള്ളി വനിതാ പൈലറ്റുമാരുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെന്നത് അഭിമാനമുള്ള കാര്യമാണെന്ന് ആനി ദിവ്യ പറയുന്നു.