പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മധുര സമ്മാനം നൽകി ദുൽഖർ സൽമാൻ. ദുൽഖറിന്റെയും ഭാര്യ അമാലിന്റെയും മകൾ മറിയം അമീറ സൽമാന്റെ കൂടെ നിൽക്കുന്ന ചിത്രമാണ് ദുൽഖർ ഇസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. ഇന്നലെ മുപ്പതാം പിറന്നാൾ ആഘോഷിച്ച ദുൽഖറിന് ആരാധകരുടെ ആശംസാ പ്രവാഹമായിരുന്നു. ഇതിനു മറുപടിയായാണ് മകളുടെ ചിത്രം ദുൽഖർ പുറത്തുവിട്ടത്.

ദുൽഖറിന്റെയും ഭാര്യ അമാലിന്റെയും മകൾ മറിയം അമീറ സൽമാന്റെ കൂടെ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മെയ്‌ അഞ്ചിനാണ് ദുൽഖറിന് കുഞ്ഞ് പിറന്നത്. അതിനു പിന്നാലെ ദുൽഖറിന്റെ മകളാണെന്ന പേരിൽ ഒരു കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അതു തന്റെ മകളുടെ ചിത്രമല്ലെന്ന് ദുൽഖർ തന്നെ വ്യക്തമാക്കിയിരുന്നു.

മറിയം അമീറ സൽമാൻ എന്നാണ് മകൾക്ക് ദുൽഖർ പേരിട്ടിരിക്കുന്നത്. ദുൽഖറിന്റെ കുടുംബചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് ദുൽഖർ അഭിനയിച്ചു കൊണ്ടിരിക്കുന്ന മൂന്ന് സിനിമകളുടെ പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്. സോളോ, മഹാനദി, പറവ എന്നീ സിനിമകളുടെ പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്. നടൻ സൗബിൻ സാഹിർ സംവിധാനം ചെയ്യുന്ന പറവയുടെ പോസ്റ്ററും ഇന്നലെ ദുൽഖറിന്റെ പിറന്നാൾ പ്രമാണിച്ച് പുറത്തിറക്കിയിരുന്നു.