- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമാഫിയയുടെയും കൈയേറ്റക്കാരുടെയും പേടിസ്വപ്നം; വിട്ടുവീഴ്ചയില്ലാതെ ജോലി ചെയ്യുന്ന ധൈര്യശാലി; അഴിമതിക്കറ പുരളാത്ത സത്യസന്ധനായ ഉദ്യോഗസ്ഥൻ: കൂളിങ് ഗ്ലാസ് വച്ചു മോദിയെ എതിരേറ്റ ബസ്തർ കലക്ടർ കത്താരിയയെ അറിയാം
ഭൂമാഫിയകൾക്കും കൈയേറ്റക്കാർക്കും എന്നും പേടിസ്വപ്‌നമാണ് അമിത് കത്താരിയ എന്ന ജില്ലാ കലക്ടർ. ജോലിയിൽ വിട്ടുവീഴ്ചയൊന്നും കാണിക്കാത്ത ഈ ഉദ്യോഗസ്ഥൻ അഴിമതിക്കറ പുരളാത്ത വ്യക്തിയാണെന്ന് സഹപ്രവർത്തകരും നാട്ടുകാരും ഏകസ്വരത്തിലാണ് പറയുന്നത്. കൂളിങ് ഗ്ലാസ് ധരിച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ തന്റെ കർമത്
ഭൂമാഫിയകൾക്കും കൈയേറ്റക്കാർക്കും എന്നും പേടിസ്വപ്‌നമാണ് അമിത് കത്താരിയ എന്ന ജില്ലാ കലക്ടർ. ജോലിയിൽ വിട്ടുവീഴ്ചയൊന്നും കാണിക്കാത്ത ഈ ഉദ്യോഗസ്ഥൻ അഴിമതിക്കറ പുരളാത്ത വ്യക്തിയാണെന്ന് സഹപ്രവർത്തകരും നാട്ടുകാരും ഏകസ്വരത്തിലാണ് പറയുന്നത്. കൂളിങ് ഗ്ലാസ് ധരിച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ തന്റെ കർമത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ധൈര്യശാലിയായ വ്യക്തിയാണ്.
2004 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അമിത് കത്താരിയ മാർച്ചിലാണ് ഛത്തീസ്‌ഗഡിലെ ബസ്തർ കളക്ടറായി നിയമിതനായത്. ചുമതലയേറ്റ് മാസങ്ങൾക്കകം തന്നെ അഭിനന്ദനീയമായ നിരവധി പ്രവർത്തനങ്ങൾ നടത്തി ജനമനസിൽ ഇടം നേടാൻ ഈ ഉദ്യോഗസ്ഥനു കഴിഞ്ഞു.
അനധികൃത കെട്ടിടങ്ങൾ പൊളിക്കാനും സർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതികൾക്ക് ഒക്കെ ചുക്കാൻ പിടിക്കുന്നത് അമിതാണ്. ഏൽപ്പിച്ച ജോലി മികവുറ്റതാക്കി ചെയ്യുമെന്നതാണ് അമിതിന്റെ പ്രത്യേകതയെന്ന് മേലുദ്യോഗസ്ഥർ പോലും പറയുന്നത്.
ഇതിനോടകം ഇവിടുത്ത ഭൂമാഫിയക്കാരുടെയും കോൺട്രാക്ടർമാരുടെയുമൊക്ക ശത്രുവായി മാറി ധൈര്യശാലിയായ അമിത്. ജോലികൾ കൃത്യമായി ചെയ്തുതീർക്കാൻ തന്റേതായ രീതികളും അദ്ദേഹം സ്വീകരിക്കാറുണ്ട്. ഉദാഹരണത്തിന് അനധികൃത കെട്ടിടങ്ങൾ പൊളിക്കാനും കോളനികൾ നീക്കാനുമെല്ലാം അമിത് തെരഞ്ഞെടുക്കുന്നത് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ്. ബിൽഡർമാരും കോൺട്രാക്റ്റർമാരും കോടതിയിൽ പോയി സ്‌റ്റേ വാങ്ങുന്നത് ഒഴിവാക്കാനാണ് അമിത്തിന്റെ ഈ തന്ത്രം.
ഗുഡ്ഗാവ് നിവാസിയാണ് മുപ്പത്തഞ്ചുകാരനായ അമിത്. ഡൽഹി ഐഐടിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ബസ്തർ കളക്ടറായി ചാർജ്ജെടുക്കുന്നതിന് മുമ്പ് റായ്പൂർ ഡവലപ്പ്‌മെന്റ് അഥോറിറ്റിയുടെ സിഇഓ ആയിരുന്നു. താൻ ചെയ്യുന്ന സേവനങ്ങൾക്ക് ഒരു രൂപ മാത്രം ശമ്പളം വാങ്ങിയാണ് അദ്ദേഹം ആദ്യം വാർത്തകളിൽ ഇടം നേടിയത്. അഴിമതിയുടെ കറ പുരളാത്ത അമിത് ഉദ്യോഗസ്ഥർക്കിടയിലെ സത്യസന്ധതയുടെ പര്യായമാണ്.
തന്റെ ജോലികളൊന്നും വിട്ടുവീഴ്ചയില്ലാതെ ചെയ്തു തീർക്കുന്നതിനിടെയാണ് ഈ ഉദ്യോഗസ്ഥനെതിരെ വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. കൂളിങ്ങ് ഗ്ലാസ് ധരിച്ചു പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ചെന്നു എന്ന കാര്യത്തെച്ചൊല്ലി വാദപ്രതിവാദം നടക്കുന്നതിനിടെ, ഇതിനോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം അമിത് വാട്‌സാപിലൂടെ ഒരു സംഘം ഐഎഎസ് ഐപിഎസ് ഓഫീസർമാരോട് അമിത് ഇക്കാര്യം സംസാരിച്ചത്.
പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങായാലും 40 ഡിഗ്രി ചൂടിൽ ഔദ്യോഗിക വസ്ത്രമായ ഫോർമൽ സ്യൂട്ട് അല്ലെങ്കിൽ ബൻദ്ഗല ധരിക്കുക പ്രായോഗികമല്ലെന്നു തന്റേടത്തോടെ പറയാൻ അമിത്തിനായി. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് മണിക്കൂറുകളോളമാണ് മേൽനോട്ടം നടത്തേണ്ടിവരിക. ആ സമയമെല്ലാം ബൻദ്ഗല ധരിക്കുന്നത് പ്രായോഗിമല്ല. താൻ പൂർണമായും ഫോർമൽ ഡ്രസാണ് ധരിച്ചത്. ബ്ലൂ ഷർട്ടും ബ്ലാക്ക് ട്രൗസേർസും ബ്ലാക്ക് ലെതർ ഷൂസുമാണ് താൻ ധരിച്ചത്. അല്ലാതെ ടി ഷർട്ടും ചെരുപ്പുമല്ല. ഫോർമൽ ഷർട്ടുകളിലെ നല്ല നിറമാണ് ബ്ലൂ എന്നും കതാറിയ പറയുന്നു.