- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണം കലയായി സ്വീകരിച്ചു തുടക്കം; വ്യാജ രേഖകളുണ്ടാക്കി സ്‌റ്റേഷൻ മാസ്റ്ററായി ജോലി ചെയ്തത് പത്ത് വർഷം; ജില്ലാ ജഡ്ജിയായപ്പോൾ രക്ഷപ്പെട്ടത് അനേകം ക്രിമിനലുകൾ; ഇന്ത്യ കണ്ട ഏറ്റവും പഠിച്ച കള്ളന്റെ കഥ
ന്യൂഡൽഹി: ക്രിമനലുകളിൽ വമ്പനാണ് ചാൾസ് ശോഭരാജ്. ഒളിവിൽ കഴിയാനും തട്ടിപ്പും വെട്ടിപ്പും നടത്താനുമെല്ലാം അഗ്രഗണ്യൻ. ചാൾസ് ശോഭരാജിനെ വെല്ലുന്ന ക്രിമിനൽ ഇന്ത്യയ്ക്കുമുണ്ട്. ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത് നട്‌വർലാൽ ജൂനിയർ, പൊലീസുകാർ വിളിക്കുന്നത് ഇന്ത്യൻ ചാൾസ് ശോഭരാജ്. വയസ് 77. ഇതിനോടകം തന്നെ കാണക്കില്ലത്ത വാഹനങ്ങൾ മോഷ്ടിച്ചു കഴിഞ്ഞു. വെറുമൊരു കള്ളനല്ല ഇയാൾ. ആരേയും ഞെട്ടിക്കുന്ന ജീവിത കഥയ്ക്ക് ഉടമയാണ് ഇന്ത്യൻ ചാൾസ് ശോഭരാജ്. മോഷണം തുടങ്ങി 40 വർഷത്തിനിടയിൽ അറസ്റ്റിലായത് 95 തവണ. നാല് സംസ്ഥാനങ്ങളിലായി 125 കേസുകളുമുണ്ട്. ഇപ്പോൾ ജോലിയിൽ സഹായിക്കാൻ വളർത്തു പുത്രനും കൂട്ടിനുണ്ട്. അറസ്റ്റുകൊണ്ട് മോഷണം നിർത്തില്ല. കള്ളന്റെ യഥാർഥ പേര് നധി റാം മിത്തൽ. മിത്തലിൽ നിന്ന് ഈ 75ാം വയസിലും ഇനിയും പലതും പ്രതിക്ഷിക്കാനുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് പിടിയിലായി. ഇതോടെയാണ് ഈ സൂപ്പർ കള്ളന്റെ കഥ വീണ്ടും ചർച്ചയായത്. 1960 ലാണ് മോഷണം തുടങ്ങിയത്. 4 വർഷങ്ങൾക്ക് ശേഷം വ്യാജ രേഖയുണ്ടാക്കി റെയിൽവേയിൽ സ്‌റ്റേഷൻ മാസ്റ്ററായി ജോ
ന്യൂഡൽഹി: ക്രിമനലുകളിൽ വമ്പനാണ് ചാൾസ് ശോഭരാജ്. ഒളിവിൽ കഴിയാനും തട്ടിപ്പും വെട്ടിപ്പും നടത്താനുമെല്ലാം അഗ്രഗണ്യൻ. ചാൾസ് ശോഭരാജിനെ വെല്ലുന്ന ക്രിമിനൽ ഇന്ത്യയ്ക്കുമുണ്ട്. ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത് നട്‌വർലാൽ ജൂനിയർ, പൊലീസുകാർ വിളിക്കുന്നത് ഇന്ത്യൻ ചാൾസ് ശോഭരാജ്. വയസ് 77. ഇതിനോടകം തന്നെ കാണക്കില്ലത്ത വാഹനങ്ങൾ മോഷ്ടിച്ചു കഴിഞ്ഞു. വെറുമൊരു കള്ളനല്ല ഇയാൾ. ആരേയും ഞെട്ടിക്കുന്ന ജീവിത കഥയ്ക്ക് ഉടമയാണ് ഇന്ത്യൻ ചാൾസ് ശോഭരാജ്. മോഷണം തുടങ്ങി 40 വർഷത്തിനിടയിൽ അറസ്റ്റിലായത് 95 തവണ. നാല് സംസ്ഥാനങ്ങളിലായി 125 കേസുകളുമുണ്ട്.
ഇപ്പോൾ ജോലിയിൽ സഹായിക്കാൻ വളർത്തു പുത്രനും കൂട്ടിനുണ്ട്. അറസ്റ്റുകൊണ്ട് മോഷണം നിർത്തില്ല. കള്ളന്റെ യഥാർഥ പേര് നധി റാം മിത്തൽ. മിത്തലിൽ നിന്ന് ഈ 75ാം വയസിലും ഇനിയും പലതും പ്രതിക്ഷിക്കാനുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് പിടിയിലായി. ഇതോടെയാണ് ഈ സൂപ്പർ കള്ളന്റെ കഥ വീണ്ടും ചർച്ചയായത്.
1960 ലാണ് മോഷണം തുടങ്ങിയത്. 4 വർഷങ്ങൾക്ക് ശേഷം വ്യാജ രേഖയുണ്ടാക്കി റെയിൽവേയിൽ സ്‌റ്റേഷൻ മാസ്റ്ററായി ജോലി സ്വന്തമാക്കി. ഇവിടെ 10 വർഷം ജോലി ചെയ്തു. ഒരു വാഹന മേഷണത്തിൽ പിടിക്കപ്പെട്ടതോടെ വീണ്ടും കള്ളനായി. അതിന് ശേഷം ആർ.ടി.ഒ. ഓഫിസിൽ വ്യാജരേഖ ചമച്ച് ഗുമസ്തനായി ജോലി ചെയ്തു. പിന്നിട്് വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ജില്ല ജഡ്ജിയായി. മോഷ്ടിച്ചാ രേഖകൾ കൊണ്ടാണ് ജഡ്ജിയാകുന്നത്. 10 മാസത്തോളം ജില്ല ജഡ്ജിയായി ജോലി ചെയ്തു ഈ കള്ളൻ. ഈ സമയം നിരവധി ക്രിമിനലുകളെ വെറുതെ വിട്ടു. ഇടയ്ക്ക് അഭിഭഷകനായി ജോലി ചെയ്തു. എങ്കിലും മോഷണത്തെ മറക്കാൻ കഴിഞ്ഞില്ല.
അതെ കോടതി വളപ്പിൽ നിന്നും കാർ മോഷ്ടിച്ചു. വീണ്ടു പിടിവീണു. ശിക്ഷ കാലവധി കഴിഞ്ഞു പുറത്തു വന്നപ്പോൾ ഹരിയാന ട്രാൻസ്‌പോർട്ട് വകുപ്പിൽ ക്ലർക്കായി. അതും വ്യാജരേഖകൾ ഉപയോഗിച്ചായിരുന്നു. പിന്നിട് വ്യാജ ഡ്രൈയിവിങ്ങ് ലൈസൻസ് ഉണ്ടാക്കി വിറ്റു. അതും പിടിക്കപ്പെട്ടു. അതിനിടയിൽ നാല് ഡിപ്ലോമകളാണ് സ്വന്തമാക്കിയത്. നിയമ ബിരുദം എടുത്തു. പല കോടതികളിലും അഭിഭാഷകനായി ജോലി നോക്കി. അവിടെനിന്നു തന്നെ മോഷണവും നടത്തി.
രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി നേടിയ മിത്തൽ പട്യാല ഹൗസ് കോടതിയലും റോത്തക്, ഡൽഹി എന്നിവിടങ്ങളിലെ പ്രദേശിക കോടതികളിലുമാണ് പ്രാക്ടീസ് ചെയ്തിരുന്നത്. ഹരിയാനയിലെ ഝാജ്ജർ ജില്ലാ മജിസ്‌ട്രേറ്റായായിരുന്നു ആൾമാറാട്ടം. ഇക്കാലത്ത് നിരവധി ക്രിമിനലുകളെ മിത്തൽ ജയിലിൽ നിന്ന് വിട്ടയച്ചിരുന്നതായി പശ്ചിമ മേഖല ഡി.എസി.പി പുഷ്‌പേന്ദ്ര കുമാർ അറിയിച്ചു.
1964ൽ വ്യാജരേഖ നിർമ്മിക്കുന്നതിനിടെ ആദ്യമായി അറസ്റ്റിലായി. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി 127 കേസുകളാണ് മിത്തലിന്റെ പേരിലുള്ളതെന്ന് പൊലീസ് പറയുന്നു.