കുവൈത്ത്: അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇസ്ലാഹി ഇഫ്ത്വാർ സമ്മേളനം ഇന്ന് (വെള്ളിയാഴ്ച) 5 മണിക്ക് നടക്കും. സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി റമളാനിന്റെ സന്ദേശം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഔക്കാഫ് മന്ത്രാലയം പ്രതിനിധികളും മറ്റു പ്രമുഖകരും സമ്മേളനത്തിൽ പങ്കെടുക്കും.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് വാഹനം ഏർപ്പാടും ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് 97228093, 66560439, 67747886 നമ്പറുകളിൽ വിളിക്കുക.

സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ ഡോ. ജാബിർ അമാനിക്ക് ഇസ്ലാഹി സെന്റർ ഭാരവാഹികൾ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ്, ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, ഫോക്കസ് ചെയർമാൻ എഞ്ചി. ഫിറോസ് ചുങ്കത്തറ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.