- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയും കെസി ജോസഫും മുതൽ ടോമി കല്ലാനി വരെ കോൺഗ്രസുകാർക്ക് പ്രിയപ്പെട്ടവർ; ബിജെപിയുടെ താരനേതാവ് കണ്ണന്താനം തന്നെ; മാണി സി കാപ്പനേയും തോമസ് ചാണ്ടിയേയും ഇറക്കി എൻസിപിയും; 70 ശതമാനം വോട്ടർമാരും കത്തോലിക്കകാരായ മേഘാലയിൽ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിപ്പിക്കുന്നത് മലയാളി നേതാക്കൾ തന്നെ
കോട്ടയം: മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ താരങ്ങളാകുന്നത് കേരളാ നേതാക്കൾ. ക്രൈസ്തവർ വിധിനിർണയിക്കുന്ന മേഘാലയയിൽ എല്ലാവർക്കും വേണ്ടത് മലയാളി നേതാക്കളെയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള നേതാക്കളെ കോൺഗ്രസും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ബിജെപിയും പ്രചാരണച്ചുമതല ഏൽപ്പിച്ചിരിക്കുന്നത്. രണ്ട് എംഎൽഎമാരുള്ള എൻ.സി.പിക്കു വേണ്ടി മാണി സി. കാപ്പനും പ്രചാരണത്തിനിറങ്ങും. തോമസ് ചാണ്ടിയും എത്തും. അങ്ങനെ താര പ്രചാരകർ മലയാളികളാണ് എവിടേയും. മേഘാലയിലെ ജനസംഖ്യയിൽ 74.59 ശതമാനം ക്രൈസ്തവരാണ്. ഇതിൽ 70 ശതമാനവും കത്തോലിക്കരും. ഇതു മുന്നിൽക്കണ്ടാണു ക്രൈസ്തവ നേതാക്കളെ പ്രചാരണത്തിറക്കാൻ പ്രമുഖപാർട്ടികൾ തീരുമാനിച്ചത്. ബിജെപിക്കും കോൺഗ്രസിലും മേഘാലയ തെരഞ്ഞെടുപ്പ് അതിനിർണ്ണായകമാണ്. എൻസിപിക്കും ഇവിടെ വോട്ടുകളുണ്ട്. അൽഫോൻസ് കണ്ണന്താനമാകും ബിജെപിയുടെ പ്രചരണ മുഖം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി അവിടെ എത്തിയ കണ്ണന്താനം, 70 കോടി രൂപയുടെ തീർത്ഥാടന ടൂറിസം പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളികളു
കോട്ടയം: മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ താരങ്ങളാകുന്നത് കേരളാ നേതാക്കൾ. ക്രൈസ്തവർ വിധിനിർണയിക്കുന്ന മേഘാലയയിൽ എല്ലാവർക്കും വേണ്ടത് മലയാളി നേതാക്കളെയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള നേതാക്കളെ കോൺഗ്രസും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ബിജെപിയും പ്രചാരണച്ചുമതല ഏൽപ്പിച്ചിരിക്കുന്നത്. രണ്ട് എംഎൽഎമാരുള്ള എൻ.സി.പിക്കു വേണ്ടി മാണി സി. കാപ്പനും പ്രചാരണത്തിനിറങ്ങും. തോമസ് ചാണ്ടിയും എത്തും. അങ്ങനെ താര പ്രചാരകർ മലയാളികളാണ് എവിടേയും.
മേഘാലയിലെ ജനസംഖ്യയിൽ 74.59 ശതമാനം ക്രൈസ്തവരാണ്. ഇതിൽ 70 ശതമാനവും കത്തോലിക്കരും. ഇതു മുന്നിൽക്കണ്ടാണു ക്രൈസ്തവ നേതാക്കളെ പ്രചാരണത്തിറക്കാൻ പ്രമുഖപാർട്ടികൾ തീരുമാനിച്ചത്. ബിജെപിക്കും കോൺഗ്രസിലും മേഘാലയ തെരഞ്ഞെടുപ്പ് അതിനിർണ്ണായകമാണ്. എൻസിപിക്കും ഇവിടെ വോട്ടുകളുണ്ട്. അൽഫോൻസ് കണ്ണന്താനമാകും ബിജെപിയുടെ പ്രചരണ മുഖം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി അവിടെ എത്തിയ കണ്ണന്താനം, 70 കോടി രൂപയുടെ തീർത്ഥാടന ടൂറിസം പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളികളുമായി ബന്ധപ്പെടുത്തിയാണിത്.
ഉമ്മൻ ചാണ്ടിക്കൊപ്പം കോട്ടയംകാരായ മുൻ മന്ത്രി കെ.സി. ജോസഫ് എംഎൽഎ, ആന്റോ ആന്റണി എംപി, ജോസഫ് വാഴയ്ക്കൻ, അഡ്വ. ടോമി കല്ലാനി, മധു ഏബ്രഹാം, സുനു ജോർജ് എന്നിവരെയും പ്രചാരണത്തിനായി മേഘാലയയിൽ എത്തും. കോൺഗ്രസ് ഹൈക്കമാണ്ടാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, ലാലി വിൻസന്റ്, ഡൊമനിക് പ്രസന്റേഷൻ, അഡ്വ. ജോർജ് മേഴ്സിയർ, ഇ.എം. അഗസ്തി എന്നിവരോടും മേഘാലയയിൽ എത്തണമെന്നു പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ മാസം 27-നാണു തെരഞ്ഞെടുപ്പ്. അറുപതംഗ നിയമസഭയിലേക്ക് 377 പേരാണു ജനവിധി തേടുന്നത്. മുകുൾ എം. സാംഗ്മയുടെ നേത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണു മേഘാലയ ഭരിക്കുന്നത്. 29 എംഎൽഎമാരാണു പാർട്ടിക്കുള്ളത്. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണു ഭരണം. രണ്ട് എംഎൽഎമാരാണു ബിജെപിക്കുണ്ടായിരുന്നത്. അടുത്തകാലത്തു കുടുംബാസൂത്രണ മന്ത്രിയായിരുന്ന അലക്സാണ്ടർ ഹെക് ബിജെപിയിൽ ചേർന്നിരുന്നു.
പാർട്ടിക്ക് ഇതുവരെ പ്രതിപക്ഷസ്ഥാനം പോലും കിട്ടിയില്ലെങ്കിലും ഇത്തവണ ബിജെപി. ഭരണം പിടിക്കുമെന്നാണു തെരഞ്ഞെടുപ്പു സർവേ ഫലങ്ങൾ പ്രവചിക്കുന്നത്.