ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി. ഷൺമുഖ നാഥൻ രാജിവെയ്‌ക്കേണ്ടി വന്നതിന് പിന്നിൽ രാജ്ഭവനിലെ ജീവനക്കാരുടെ ഇടപടൽ മൂലം. രാജ്ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്താ എജൻസിയാണ് വാർത്ത പുറത്തുവിട്ടത്. 67-കാരനായ ഗവർണർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജ്ഭവൻ ജീവനക്കാർ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്ക് കത്തയച്ചിരുന്നു.

ഗവർണറെ നീക്കംചെയ്ത് രാജ്ഭവന്റെ അന്തസ്സ് പുനഃസ്ഥാപിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം നൂറോളം രാജ്ഭവൻ ജീവനക്കാരണ് പരാതിപ്പെട്ടത്. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവർണർ മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം. ഗവർണറുടെ നേരിട്ടുള്ള ഉത്തരവിൽ സ്വകാര്യ കിടപ്പുമുറി വരെ നിരവധി യുവതികളെത്തുന്നതായി പരാതിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകൾ ശക്തമായ പ്രചരണം നടത്തിയിരുന്നു. ഗവർണറുടെ സ്ത്രീകളോടുള്ള പെരുമാറ്റം സംബന്ധിച്ച് മറ്റ് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഈ വാർത്ത പുറത്തുവന്നതോടെയാണ് വി. ഷൺമുഖ നാഥൻ രാജി നൽകിയത്.രാജ്ഭവനെ ഗവർണർ ഒരു ലേഡീസ് ക്ലബുപോലെയാക്കിയെന്നും അടിയന്തരമായി അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് രാജ്ഭവൻ ജീവനക്കാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഷൺമുഖനാഥൻ ചുമതലയേറ്റ ശേഷം രാജ്ഭവനിലേക്ക് പെൺകുട്ടികൾ വന്നും പോയുമിരിക്കുകയാണെന്ന് കത്തിൽ ജീവനക്കാർ കുറ്റപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ രാജ്ഭവനിൽ പി.ആർ.ഓ പോസ്റ്റിലേക്ക് അഭിമുഖത്തിനെത്തിയ പെൺകുട്ടിയോട് ഗവർണർ അപമര്യാദയായി പെരുമാറിയതായും ആരോപണമുണ്ടായിരുന്നു. അഭിമുഖത്തിനെത്തിയ പെൺകുട്ടിയെ ഗവർണർ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തതായി ആക്ഷേപമുണ്ടായി.

എന്നാൽ രാജ്ഭവനിലെത്തുന്ന പെൺകുട്ടികളെയെല്ലാം മകളേപ്പോലെയോ കൊച്ചുമകളേപ്പോലെയോ ആണ് താൻ കാണുന്നതെന്നാണ് ഷൺമുഖനാഥൻ വിശദീകരിച്ചത്. ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ തൊട്ട് പ്യൂൺ വരെയുള്ള 80 ജീവനക്കാരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

തമിഴ്‌നാട്ടിൽ നിന്നുള്ള ഷൺമുഖനാഥൻ 2015 മെയ് 20 നാണ് മേഘാലയയുടെ ഗവർണറായി സ്ഥാനമേറ്റത്. ജെ.പി.രാജ്‌ഖോവയെ നീക്കിയതിനെത്തുടർന്ന് 2016 സെപ്റ്റംബർ 16-ന് ഷൺമുഖനാഥന് അരുണാചൽ പ്രദേശിന്റെ അധിക ചുമതലയും നൽകിയിരുന്നു.