- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗില്ലറ്റിലൂടെ ഷേവിങിന്റെ പരസ്യം ചെയ്യാൻ ഹാരിയെങ്കിൽ മോനെ പാംപേഴ്സ് കെട്ടിച്ച് മേഗനും രംഗത്തെത്തും; വിവാദ കമ്പനിയായ പ്രൊക്ടർ ആൻഡ് ഗാംബിളുമായി കരാറിലേർപ്പെട്ട് ഹാരിയും മേഗനും
ന്യൂയോർക്ക്: അമേരിക്കയിലെ വിവാദ കമ്പനിയുമായി കരാറിലേർപ്പെടാൻ ഒരുങ്ങി മേഗനും ഹാരിയും. ഹാരിയുടെയും മേഗന്റെയും ആർച്ച് വെൽ ഫൗണ്ടേഷൻ അമേരിക്കയിലെ വിവാദമായ ഒരു ഉപഭോക്തൃ ഉത്പന്ന സ്ഥാപനമായ പ്രൊക്ടർ ആൻഡ് ഗാംബിളുമായാണ് ബഹുവർഷ ആഗോള പങ്കാളിത്തത്തിലേർപ്പെടാനാണ് ഒരുങ്ങുന്നത്. ഹാരിയും മേഗനും തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഗില്ലറ്റിലൂടെ ഷേവിങിന്റെ പരസ്യം ചെയ്യാൻ ഹാരിയും മോനെ പാംപേഴ്സ് കെട്ടിച്ച് പരസ്യം ചെയ്യാൻ മേഗനും രംഗത്തെത്തും.
ഈ കമ്പനിയുമായുള്ള പങ്കാളിത്തം വഴി ലൈംഗിക സമത്വം ഓൺലൈൻ ഇടങ്ങൾ, കായിക രംഗത്തെ പ്രതിരോധം സ്വാധീനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂടുതൽ ന്യായമായ ഭാവി എത്തിക്കാനുള്ള ദൗത്യത്തിലാണ് ദമ്പതികൾ. അതിനാൽ കൂടുതൽ അനുകമ്പയുള്ള കമ്മ്യൂണിറ്റികൾ കെട്ടിപ്പെടുക്കുന്നതിന് തങ്ങൾ പ്രവർത്തിക്കുമെന്ന് ദമ്പതികൾ പറഞ്ഞു. എന്നാൽ ഈ വിവാദ കമ്പനിയുമായുള്ള ഹാരിയുടേയും മേഗന്റെയും കരാർ കേട്ട് പലരും നെറ്റി ചുളിക്കുകയാണ്.
കുട്ടികളെ ജോലി ചെയ്യാൻ പ്രേരിപ്പിച്ചതിന് അടക്കം നിരവധി വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ഈ കമ്പനിക്കെതിരെ മേഗനും തന്റെ കുട്ടിക്കാലത്ത് രംഗത്തെത്തിയിരുന്നു. സെക്സിയസ്റ്റ് ഡിഷ് വാഷ് പരസ്യത്തിന്റെ പേരിൽ ഈ കമ്പനി പുലിവാല് പിടിച്ചിരുന്നു. 11-ാം വയസ്സിലാണ് മേഗൻ ഈ പരസ്യത്തിനെതിരെ രംഗത്ത് എത്തിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ഈ വിവാദ കമ്പനിയുമായി മേഗന്റെയും ഹാരിയുടെയും ആർച്ച് വെൽ ഫൗണ്ടേഷൻ പാർട്ണർഷിപ്പിന് ഒരുങ്ങുമ്പോൾ തെല്ല് അമ്പരപ്പോടെയാണ് ഏവരും ഉറ്റു നോക്കുന്നത്.
മറ്റുള്ളവരോടുള്ള അനുകമ്പാപരമായ സേവനത്തിലൂടെ നമുക്ക് വ്യവസ്ഥാപരമായ സാംസ്കാരിക മാറ്റം ഉണ്ടാക്കിയെടടുക്കാൻ സാധിക്കുമെന്ന് ആർച്ച് വെൽ ഫൗണ്ടേഷൻ വിശ്വസിക്കുന്നതായി മേഗനും ഹാരിയും പറയുന്നു. പ്രൊക്ടർ ആൻഡ് ഗാംബിളുമായുള്ള പങ്കാളിത്തം വഴി കൗമാരക്കാരായ പെൺകുട്ടികളുടെ ശബ്ദം ഉയർത്തും. അവരുടെ കാഴ്ചപ്പാടിനും ജീവിതാനുഭവങ്ങളും മനസ്സിലാക്കി അവർക്കുവേണ്ടി തീരുമാനങ്ങൾ എടുക്കും. ലൈംഗിക സമത്വം ഉറപ്പാക്കാൻ പുരുഷന്മാരും ആൺകുട്ടികളുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും ഫൗണ്ടേഷൻ പ്രതിജ്ഞയെടുത്തു.
ക്രെസ്റ്റ്, ഓറൽ ബി, ഗില്ലറ്റ്, പാംപേഴ്സ് ആൻഡ് ടാംപാക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ പ്രൊക്ടർ ആൻഡ് ഗാംബിൾ എന്ന ഈ കമ്പനിയുടെതാണ്. കുട്ടികൾക്കും സ്ത്രീകൾക്കുള്ള പ്രോഡക്ടുകൾ, ബ്യൂട്ടി പ്രോഡക്ടുകൾ, ഫാബ്രിക് ആൻഡ് ഹോം കെയർ , ഷേവിങ് പ്രോഡക്ടുകൾ, ഹെൽത്ത് കെയർ എന്നിവ പ്രൊക്ടർ ആൻഡ് ഗാംബിളിന് കീഴിലുണ്ട്.
മറുനാടന് ഡെസ്ക്