- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട പത്തുവർഷമായി താനും ചിരഞ്ജീവിയും പ്രണയത്തിൽ; മലയാള നിർമ്മാണ രംഗത്തേക്കും ഉടനെ കടന്നുവന്നേക്കും; താനും അനൂപും നല്ല സുഹൃത്തുക്കൾ; വിവാഹത്തിനൊരുങ്ങുന്ന നടി മേഘ്ന രാജിന് പറയാനുള്ളത്
വിനയൻ സംവിധാനം ചെയ്ത യക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വരവറിയിച്ച നടിയാണ് മേഘ്ന രാജ്. തുടർന്ന് ബ്യൂട്ടിഫുൾ, മെമ്മറീസ്, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടിയ ശേഷം അന്യഭാഷയിലേക്ക് നടി ചേക്കെറിയ നടി ഇപ്പോൾ നാല് ഭാഷകളിലാണ് അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ നിറഞ്ഞ് നില്ക്കുന്ന നടിയും കന്നട നടൻ ചിരഞ്ജിവിയുമായുള്ള വിവാഹ നിശ്ചയമാണ് ഈ മാസമെന്ന് വാർത്തകളും പുറത്ത് വന്നു കഴിഞ്ഞു. 22 നാണ് നടിയുടെ വിവാഹ നിശ്ചയം. വിവാഹം ഉറപ്പിച്ചതോടെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഭാവി സ്വപ്‌നങ്ങളെക്കുറിച്ചും മേഘ്‌ന മനസ് തുറന്നിരിക്കുകയാണ്. തമിഴ് നടൻ അർജുന്റെ അനന്തരവനാണു ചിരഞ്ജീവി. നീണ്ടു പത്തുവർഷമായി തങ്ങൾ പ്രണയത്തിലായിരുന്നു എന്നു മേഘ്ന പറയുന്നു. നാലു ഭാഷകളിലായി അഭിനയിക്കുന്നുണ്ട്. നിർമ്മാണരംഗത്ത് ഉടൻ പ്രവേശിക്കാൻ താൽപ്പര്യം ഉണ്ട് എന്നും താരം പറയുന്നു. കന്നടയിൽ ഇപ്പോൾ തന്നെ നിർമ്മാണ രംഗത്ത് ഉണ്ട്. മലയാളത്തിൽ ഉടനെ കടന്നു വരൻ ഉദ്ദേശിക്കുന്നുണ്ട് എന്നു
വിനയൻ സംവിധാനം ചെയ്ത യക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വരവറിയിച്ച നടിയാണ് മേഘ്ന രാജ്. തുടർന്ന് ബ്യൂട്ടിഫുൾ, മെമ്മറീസ്, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടിയ ശേഷം അന്യഭാഷയിലേക്ക് നടി ചേക്കെറിയ നടി ഇപ്പോൾ നാല് ഭാഷകളിലാണ് അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ നിറഞ്ഞ് നില്ക്കുന്ന നടിയും കന്നട നടൻ ചിരഞ്ജിവിയുമായുള്ള വിവാഹ നിശ്ചയമാണ് ഈ മാസമെന്ന് വാർത്തകളും പുറത്ത് വന്നു കഴിഞ്ഞു. 22 നാണ് നടിയുടെ വിവാഹ നിശ്ചയം. വിവാഹം ഉറപ്പിച്ചതോടെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഭാവി സ്വപ്‌നങ്ങളെക്കുറിച്ചും മേഘ്‌ന മനസ് തുറന്നിരിക്കുകയാണ്.
തമിഴ് നടൻ അർജുന്റെ അനന്തരവനാണു ചിരഞ്ജീവി. നീണ്ടു പത്തുവർഷമായി തങ്ങൾ പ്രണയത്തിലായിരുന്നു എന്നു മേഘ്ന പറയുന്നു. നാലു ഭാഷകളിലായി അഭിനയിക്കുന്നുണ്ട്. നിർമ്മാണരംഗത്ത് ഉടൻ പ്രവേശിക്കാൻ താൽപ്പര്യം ഉണ്ട് എന്നും താരം പറയുന്നു. കന്നടയിൽ ഇപ്പോൾ തന്നെ നിർമ്മാണ രംഗത്ത് ഉണ്ട്. മലയാളത്തിൽ ഉടനെ കടന്നു വരൻ ഉദ്ദേശിക്കുന്നുണ്ട് എന്നും മേഘ്ന പറയുന്നു.
ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞ നിന്ന അനുപ് മേനോനുമായുള്ള ബന്ധത്തെക്കുറിച്ചും മേഘ്‌ന മനസ് തുറന്നു. അനൂപ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. തുടർച്ചയായി ഞാനും അനൂപും നാലുസിനിമകൾ ചെയ്തു. അങ്ങനെ വന്നപ്പോൾ സഹതാരങ്ങൾ പോലും ഓ അവർ രണ്ടു പേരും തമ്മിൽ എന്തോ സംതിഗ് ഗോയിങ് എന്നു പറയുകയായിരുന്നു. എന്നാൽ ഞങ്ങൾക്കിടയിൽ മറ്റൊന്നും ഇല്ലായിരുന്നു. ഞങ്ങൾ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി നല്ലതായിരുന്നു. അതുകൊണ്ടാണു സംവിധായകർ എന്നെയും അനൂപിനേയും നായികനായകന്മാരാക്കി സിനിമകൾ എടുത്തത്. അനൂപിനൊപ്പം ഇനിയും സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട് എന്നും മേഘ്ന പറയുന്നു. കന്നട നടൻ സുന്ദർരാജിന്റേയും പ്രമീളയുടേയും മകളാണ് മേഘ്ന.