ലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മേഘ്‌നാ രാജ് വിവാഹിതയാകുന്നു. കന്നട നടൻ ചിരഞ്ജീവി സർജയാണ് മേഘ്‌നയുടെ വരൻ. ഈ മാസം 22ന് വിവാഹനിശ്ചയം നടക്കും. ഡിസംബർ 22നാണ് വിവാഹം.സർജയുടെ ബംഗളൂരുവിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അതേസമയം, വിവാഹം വലിയ ചടങ്ങായി തന്നെ നടത്തുമെന്ന് അറിയുന്നു.

ചിരഞ്ജീവിയും മേഘ്‌നയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാലിക്കാര്യം തുറന്ന് സമ്മതിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. താനും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണെന്നും മാത്രമല്ല കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദത്തിലാണെന്നും മേഘ്‌ന നേരത്തെ പറഞ്ഞിരുന്നു. ആട്ടഗര എന്ന സിനിമയിൽ മേഘ്‌നയും ചിരഞ്ജീവിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടർന്നാണ് ഇരുവരും പ്രണയത്തിലായത്.

കന്നട നടൻ സുന്ദർരാജിന്റേയും പ്രമീളയുടേയും മകളായ മേഘ്‌ന വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് തമിഴിലും കന്നഡയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഹല്ലേലൂയ എന്ന സിനിമയിലാണ് മലയാളത്തിൽ ഒടുവിൽ മേഘ്‌ന അഭിനയിച്ചത്. ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയ മലയാളം ചിത്രങ്ങളിലാണ് മേഘ്‌ന അഭിനയിച്ചത്.