- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി മേഘ്നരാജ്; താരം അഭിയത്തിലേക്ക് തിരിച്ചെത്തുന്നത് ചീരുവിന്റെ വിയോഗത്തിന് ഒരു വർഷത്തിന് ശേഷം; ലൊക്കേഷൻ ചിത്രവും കുറിപ്പും പങ്കുവെച്ച് താരം
ഹൈദരാബാദ്: ഒരു വർഷത്തിനു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തി നടി മേഘ്‌ന രാജ്. മകൻ ജൂനിയർ ചീരുവിന് ഒൻപത് മാസം പൂർത്തിയാകുന്ന സമയത്താണ് താരത്തിന്റെ മടങ്ങിവരവ്. താരം തന്നെയാണ് കാമറയ്ക്കു മുന്നിലേക്ക് വീണ്ടുമെത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രവും താരം പോസ്റ്റു ചെയ്തു.
ജൂനിയർ ചീരുവിന് ഇന്ന് ഒൻപതു മാസമാവുകയാണ്. ആരു വർഷത്തിനു ശേഷം കാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തിയത് ഞാനും ആഘോഷിക്കുകയാണ്- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. താരത്തിന്റെ തിരിച്ചുവരവിന് ആശംസകളുമായി താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് എത്തുന്നത്. നടിയും മേഘ്‌നയുടെ അടുത്ത സുഹൃത്തുമായ നസ്രിയ നസീമും പോസ്റ്റിന്റെ കമന്റുമായി എത്തി. എന്റെ ധീ എന്നാണ് നസ്രിയ കമന്റ് ചെയ്തത്.
ഭർത്താവും നടനുമായ ചിരഞ്ജീവ സർജയുടെ മരണത്തിന് ശേഷം ആദ്യമായാണ് മേഘ്‌ന കാമറയ്ക്കു മുന്നിലേക്ക് എത്തുന്നത്. കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ആ സമയത്ത് നാലു മാസം ഗർഭിണിയായിരുന്നു മേഘ്‌ന. തനിക്കുണ്ടായ ഏറ്റവും വലിയ ആഘാതത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് നടന്നു തുടങ്ങുകയാണ് മേഘ്‌ന.