ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തന്റേത് തത്വാധിഷ്ഠിത പോരാട്ടമാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി മീരാ കുമാർ. മുൻ ലോക്‌സഭാ സ്പീക്കർ കൂടിയായ മീരാ കുമാർ കേരളത്തിലെ ജനപ്രതിനിധികൾ തനിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ചു.

രാജ്യം പാവനമായി കരുതുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ കേരളത്തിലെ എല്ലാ ജനപ്രതിനിധികളും തനിക്ക് വോട്ടു ചെയ്യണമെന്നും മീരാകുമാർ അഭ്യർത്ഥിച്ചു. ഇത് ചരിത്രപരമായ രാഷ്ട്രീയസംഭവവികാസമാണ്. 17 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് വന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു തത്വാധിഷ്ഠിത പോരാട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു.

അവർ അതിന്റെ മുൻപന്തിയിൽ എന്നെ നിയോഗിച്ചു. ഇത് ഏറെ സന്തോഷവും അഭിമാനവും പകരുന്ന കാര്യമാണ്. എല്ലാ പാർട്ടികളും ശതമായ പ്രത്യയശാസ്ത്ര നിലപാടുള്ളവരാണ്. അവരുടെ പ്രതിനിധിയായി ആശയപരവും മൂല്യപരവുമായ പോരാട്ടമായി ഇതിനെ മാറ്റാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും മീരാകുമാർ വ്യക്തമാക്കി.

കേരളത്തിലെ എല്ലാ ജനപ്രതിനിധികളും രാജ്യത്തിന്റെ പരമമായ താൽപര്യം മനസിൽ വച്ചും രാജ്യ പുരോഗതിക്കു വേണ്ടിയും ആധുനിക ആശ്യങ്ങൾക്കു വേണ്ടിയും മൂല്യങ്ങൾക്കു വേണ്ടിയും വോട്ടു രേഖപ്പെടുത്തണമെന്നും മീരാകുമാർ അഭ്യർത്ഥിച്ചു.