കൊച്ചി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് പുരുഷന്മാരെ വിവാഹം ചെയ്തശേഷം തട്ടിപ്പിനിരയാക്കുന്ന യുവതിയെടെയും സംഘത്തിന്റെയും വെട്ടിപ്പിൽ വീണത് കൂടുതൽ പേരെന്ന് സൂചന. 11 പുരുഷന്മാർ മേഘ ഭാർഗവിയുടെ തട്ടിപ്പിൽ വീണെന്ന് വിവരം ലഭിക്കുന്നുണ്ടെങ്കിലും അതിലും കൂടുതൽ പേർ ഇവരുടെ ഹണി ട്രാപ്പിൽ കുടുങ്ങിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മേഘയെയും കൂട്ടാളികളെയും ഇന്ന് കൊച്ചിയിൽ എത്തിക്കും. ഡൽഹിയിലെ നോയിഡയിൽ നിന്നാണ് ഇവരെ പിടികൂടിയിരുന്നത്.

വിവാഹം കഴിച്ച് വരന്റെ പണവും സ്വർണാഭരണങ്ങളുമായി മുങ്ങുന്നതാണ് യുവതിയുടെ രീതി. ഇവർക്കൊപ്പം രണ്ടു സഹായികളെയും പൊലീസ് പിടികൂടിയിരുന്നു. കൊച്ചി സ്വദേശിയും യുവതിയുടെ ഭർത്താവുമായിരുന്ന ലോറെൻ ജസ്റ്റിൻ ഒക്ടോബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹത്തിനുശേഷം ഇയാളുടെ 15 ലക്ഷം രൂപ വില വരുന്ന സ്വർണാഭരങ്ങളുമായി യുവതി മുങ്ങിയിരുന്നു. തുടർന്ന് കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ ജസ്റ്റിൻ കേരളത്തിൽ യുവതിയുടെ നാലാമത്തെ ഭർത്താവാണെന്നും നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ച് കടന്നിട്ടുണ്ടെന്നും കണ്ടെത്തി.

കൊച്ചിയിൽ എത്തിച്ച ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മേഘയും കൂട്ടാളികളായ ദേവേന്ദ്ര ശർമ, മേഘയുടെ സഹോദരി പ്രാചി എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന്റെ സൂത്രധാരനും മേഘയുടെ ഭർത്താവുമായ മഹേന്ദ്രയെ പിടികിട്ടിയിട്ടില്ല. പുരുഷന്മാരോട് അടുപ്പംകൂടിയ ശേഷം വിവാഹം കഴിച്ച് കൂടെ താമസിക്കുകയും തക്കംപോലെ വീട്ടിലെ പണവും ആഭരണങ്ങളും തട്ടി മുങ്ങുകയുമായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പലപ്പോഴും മയക്കുമരുന്നുകൾ നൽകി വീട്ടുകാരെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് സ്വർണവും പണവും തട്ടുന്നത്. കേരളത്തിലെ നാല് പേരടക്കം 11 പേരെ ഇവർ കെണിയിൽപ്പെടുത്തി തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം. ഡൽഹി, ജയ്പുർ, പുണെ, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലും ഇവരുടെ പേരിൽ പരാതികളുണ്ട്. അഞ്ച് മാസം മുമ്പാണ് മേഘയ്‌ക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തത്. തുടർന്ന് അന്വേഷണ സംഘം നോയിഡയിൽ എത്തി. ലെനിനെ പരിചയപ്പെട്ട മേഘ ഇടനിലക്കാരൻ വഴിയാണ് വിവാഹാലോചന നടത്തിയത്. സംസാര വൈകല്യമുള്ളയാളെ കല്യാണം കഴിക്കുന്നതിനായി 15 ലക്ഷം രൂപയും 25 പവനും വാങ്ങിയെന്നാണ് പരാതിയിലുള്ളത്.

വിവാഹം പാലാരിവട്ടത്തെ ക്ഷേത്രത്തിലാണ് നടത്തിയത്. രണ്ടാഴ്ച ഒരുമിച്ച് താമസിച്ചശേഷം മേഘയെ സഹോദരി പ്രാചി കൊച്ചിയിലെത്തി കൂട്ടിക്കൊണ്ടുപോയത്രെ. പിന്നീടാണ് ഇത് തട്ടിപ്പാണെന്ന് ഇവർക്ക് ബോദ്ധ്യം വന്നത്. കേരളം, മുംബൈ, പൂണെ, രാജസ്ഥാൻ, ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു നിരവധി പേരെ വിവാഹരം ചെയ്ത ഇവരിൽ നിന്നായി ലക്ഷക്കണക്കിന് രുപയുടെ പണവും സ്വർണവും തട്ടിയെടുത്തവെന്നാണ് ലഭിക്കുന്ന വിവരം. വിവാഹ മോചിതരായ പുരുഷന്മാരെയും ഭിന്നശേഷിയുള്ളവരെയുമാണ് സ്ത്രീ ലക്ഷ്യമിട്ടിരുന്നത്. വിവാഹത്തിനു ഏതാനും ദിവസങ്ങൾക്ക് ശേഷം ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി മയക്കിയശേഷം പണവും ആഭരണങ്ങളുമായി കടന്നുകളയുന്നതായിരുന്നു യുവതിയുടെ രീതി.

ലോറെൻ ജസ്റ്റിനെ ഒരു വിവാഹ ചടങ്ങിൽ വച്ച് പരിചയപ്പെട്ട മേഘ ഇടനിലക്കാരൻ വഴി വിവാഹാലോചന നടത്തുകയായിരുന്നു. സംസാര വൈകല്യമുള്ളയാളെ വിവാഹം കഴിക്കുന്നതിനു പകരമായി 15 ലക്ഷം രൂപയും 25 പവൻ സ്വർണവും വിവാഹവസ്ത്രങ്ങളും ആവശ്യപ്പെട്ടു. ഇൻഡോറിലെ വീട്ടിൽ പോയി സംസാരിച്ചശേഷം ആവശ്യപ്പെട്ടതെല്ലാം നൽകിയാണു വിവാഹം നടത്തിയത്. കൊച്ചി പാലാരിവട്ടത്തെ ക്ഷേത്രത്തിൽ മതാചാരപ്രകാരമായിരുന്നു വിവാഹം. 17 ദിവസം ഒരുമിച്ചു കഴിഞ്ഞു. പിന്നീട് പ്രാചി കൊച്ചിയിലെത്തി മേഘയെ ഇൻഡോറിലേക്കു കൊണ്ടുപോയി. തിരികെ കൊണ്ടുവരാൻ ഇൻഡോറിലെത്തിയെങ്കിലും ഒപ്പം പോരാൻ മേഘ തയാറായില്ല. ഇൻഡോറിൽ നിന്നു താമസം മാറുകയും ചെയ്തു. ഇതെത്തുടർന്നാണു പൊലീസിൽ പരാതി നൽകിയത്. ഇതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.