- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഥാർഥ അമേരിക്ക താനാണെന്ന് വിശേഷിപ്പിക്കുന്ന ട്രംപ് ദേശീയഗാനം ആലപിക്കുമ്പോൾ വലതുകൈ നെഞ്ചിൽ വയ്ക്കാൻ മറന്നു; പ്രസിഡന്റിനെ ദേശീയഗാനത്തെ ആദരിക്കണമെന്ന് ഒർമ്മിപ്പിച്ച് മെലാനി; വൈറ്റ് ഹൗസിലെ ഈസ്റ്റർ ആഘോഷ വീഡിയോ വൈറൽ
വാഷിങ്ടൺ: ദേശീയഗാനം ആലപിക്കുമ്പോൾ വലതുകൈ നെഞ്ചോടു ചേർത്തുപിടിക്കാൻ മറന്ന യു.എസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രഥമ വനിത തട്ടി ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. വൈറ്റ് ഹൗസിൽ പരമ്പരാഗതമായി നടത്തുന്ന ഈസ്റ്റർ ആഘോഷങ്ങളിൽ അതിഥികളെ സ്വാഗതം ചെയ്യുന്ന ചടങ്ങിലാണ് സംഭവം. ട്രംപും മെലാനിയ ട്രംപും മകൻ ബാരൻ ട്രംപുമാണ് ചടങ്ങിനെത്തിയത്. ദേശീയഗാനം ആലപിക്കാൻ തുടങ്ങുമ്പോൾ ട്രംപ് കൈയുയർത്തി നെഞ്ചിൽ വെക്കാൻ മറന്നു നിൽക്കുകയായിരുന്നു. എന്നാൽ സേളാവേനിയക്കാരിയായ മെലാനിയയും ബാരനും കൈനെഞ്ചോട് ചേർത്ത് നിൽക്കുകയും ചെയ്തു. യഥാർഥ അമേരിക്കൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്രംപിനെ മെലാനിയയാണ് കൈയിൽ തട്ടി ദേശീയഗാനത്തെ ആദരിക്കാൻ ഓർമിപ്പിച്ചത്. നവമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കയാണ്. പ്രസിഡന്റായിട്ടും രാജ്യത്തെ സാധാരണ പൗരന്മാരുടെ പെരുമാറ്റച്ചട്ടം പോലും ട്രംപ് പാലിക്കുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്.
വാഷിങ്ടൺ: ദേശീയഗാനം ആലപിക്കുമ്പോൾ വലതുകൈ നെഞ്ചോടു ചേർത്തുപിടിക്കാൻ മറന്ന യു.എസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രഥമ വനിത തട്ടി ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. വൈറ്റ് ഹൗസിൽ പരമ്പരാഗതമായി നടത്തുന്ന ഈസ്റ്റർ ആഘോഷങ്ങളിൽ അതിഥികളെ സ്വാഗതം ചെയ്യുന്ന ചടങ്ങിലാണ് സംഭവം.
ട്രംപും മെലാനിയ ട്രംപും മകൻ ബാരൻ ട്രംപുമാണ് ചടങ്ങിനെത്തിയത്. ദേശീയഗാനം ആലപിക്കാൻ തുടങ്ങുമ്പോൾ ട്രംപ് കൈയുയർത്തി നെഞ്ചിൽ വെക്കാൻ മറന്നു നിൽക്കുകയായിരുന്നു. എന്നാൽ സേളാവേനിയക്കാരിയായ മെലാനിയയും ബാരനും കൈനെഞ്ചോട് ചേർത്ത് നിൽക്കുകയും ചെയ്തു.
യഥാർഥ അമേരിക്കൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്രംപിനെ മെലാനിയയാണ് കൈയിൽ തട്ടി ദേശീയഗാനത്തെ ആദരിക്കാൻ ഓർമിപ്പിച്ചത്.
നവമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കയാണ്. പ്രസിഡന്റായിട്ടും രാജ്യത്തെ സാധാരണ പൗരന്മാരുടെ പെരുമാറ്റച്ചട്ടം പോലും ട്രംപ് പാലിക്കുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്.