- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിൽ വീടുവാടക കുതിച്ചുയരുന്നു; വീടുകളുടെ ലഭ്യതക്കുറവ് ഡിമാൻഡ് വർധിപ്പിച്ചു; കിഴക്കൻ മേഖലകളിൽ വീടുകൾക്ക് ഏറെ ഡിമാൻഡ്
മെൽബൺ: മെൽബണിൽ വീടുവാടക കുത്തനെ കുതിക്കുന്നതായി റിപ്പോർട്ട്. ഇടത്തരം വീടുകളുടെ വാടകയിൽ പോലും റെക്കോർഡ് വർധനയാണ് അടുത്തകാലത്ത് രേഖപ്പെടുത്തുന്നത്. വീടുവാടകയിൽ കുത്തനെ ഉണ്ടായ വർധന ചില മേഖലയിൽ ഡിമാൻഡ് വർധിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. ഡിസംബർ പാദത്തേക്കാളും പത്തു ഡോളറാണ് ഒരു ആഴ്ചയിലെ വാടകയിൽ വർധിച്ചിരിക്കുന്നതെന്ന് ഡൊമൈൻ ഗ
മെൽബൺ: മെൽബണിൽ വീടുവാടക കുത്തനെ കുതിക്കുന്നതായി റിപ്പോർട്ട്. ഇടത്തരം വീടുകളുടെ വാടകയിൽ പോലും റെക്കോർഡ് വർധനയാണ് അടുത്തകാലത്ത് രേഖപ്പെടുത്തുന്നത്. വീടുവാടകയിൽ കുത്തനെ ഉണ്ടായ വർധന ചില മേഖലയിൽ ഡിമാൻഡ് വർധിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഡിസംബർ പാദത്തേക്കാളും പത്തു ഡോളറാണ് ഒരു ആഴ്ചയിലെ വാടകയിൽ വർധിച്ചിരിക്കുന്നതെന്ന് ഡൊമൈൻ ഗ്രൂപ്പ് റെന്റർ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതോടെ മെൽബണിൽ ഒരു മീഡിയൻ വീടിന് ആഴ്ചയിൽ 400 ഡോളർ കൊടുക്കേണ്ട അവസ്ഥയാണുള്ളത്. ഇത് എക്കാലത്തേയും ഉയർന്ന നിരക്കാണ്. 370 ഡോളർ നിരക്കിൽ നിലനിന്നിരുന്ന വാടകയാണ് ഏതാനും ആഴ്ചകൾ കൊണ്ട് ഉയർന്നിരിക്കുന്നത്.
വീടുവാടകയിനത്തിലുള്ള വർധന വാർഷികാടിസ്ഥാനത്തിൽ 5.3 ശതമാനമായിട്ടാണ് വർധിച്ചിരിക്കുന്നത്. അതേസമയം വേക്കൻസി റേറ്റ് 1.8 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറയുകയും ചെയ്തതോടെ വാടകയ്ക്ക് വീടു ലഭിക്കുന്ന കാര്യത്തിൽ മത്സരവും നിലനിൽക്കുന്നു. വീടുവാടകയിൽ കുത്തനെ ഉയർച്ച ഉണ്ടായിട്ടുണ്ടെങ്കിലും യൂണിറ്റുകളുടെ വാടകയിൽ അത്രകണ്ട് വർധന രേഖപ്പെടുത്തുന്നില്ല. അപ്പാർട്ട്‌മെന്റുകളുടെ എണ്ണത്തിലുണ്ടായ വർധന മൂലം വാടകയിനത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് സിബിഡിയിൽ.
മെൽബന്റെ സാമ്പത്തികവളർച്ചയും ജോലി സാധ്യതയും മുൻനിർത്തി വീടുകൾക്ക് ഏറെ ഡിമാൻഡാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്ന് ഡൊമൈൻ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് ആൻഡ്രൂ വിൽസൺ ചൂണ്ടിക്കാട്ടുന്നു. വിദേശികളുടെ കുടിയേറ്റവും ഇന്റർസ്‌റ്റേറ്റ് മൈഗ്രേഷനും വീടുകൾക്ക് ഡിമാൻഡ് വർധിപ്പിക്കുന്നു.
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം അവസാനം മുതലാണ് വീടുവാടകയിൽ കുതിച്ചുകയറ്റം ഉണ്ടാകുന്നത്. മെൽബന്റെ കിഴക്കൻ മേഖലയിലാണ് ഏറെ ഡിമാൻഡ് അനുഭവപ്പെടുന്നത്. ഇവിടെ മെച്ചപ്പെട്ട സ്‌കൂളുകളും മികച്ച ജീവിതസാഹചര്യവും ഉള്ളതിനാൽ കുടിയേറ്റക്കാരും ഇവിടേയ്ക്ക് ആകർഷിക്കപ്പെടുന്നു. പലിശ നിരക്കിൽ വർധന കൂടി വന്നതോടെ നിക്ഷേപകർ തങ്ങളുടെ പ്രോപ്പർട്ടികൾ വിൽക്കുന്ന സാഹചര്യവും ഉടലെടുത്തിരുന്നു. ഇത് വീടുകളുടെ ലഭ്യത യഥാർഥത്തിൽ കുറയ്ക്കുകയാണുണ്ടായത്. ലഭ്യത കുറഞ്ഞതോടെ ഡിമാൻഡും അതനുസരിച്ച് വാടകയും ഉയരാൻ തുടങ്ങി.
ഒരു വീടു ലഭിക്കണമെന്നുണ്ടെങ്കിൽ കുറഞ്ഞത് ആറു വീടുകൾക്കായി അപേക്ഷ നൽകേണ്ട സ്ഥിതിയാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്നർ ഈസ്റ്റിലുള്ള വീടുകളുടെ വാടകയിലാണ് ഏറ്റവും വലിയ വർധന ഉണ്ടായിട്ടുള്ളത്. ഒരു വർഷം കൊണ്ട് 6.2 ശതമാനം വർധിച്ച് ആഴ്ചയിൽ 548 ഡോളർ വരെയെത്തിയിട്ടുണ്ട്. ഇന്നർ സിറ്റി വീടുകൾക്കാകട്ടെ 600 ഡോളറാണ് ആഴ്ചയിൽ നൽകേണ്ടത്.