- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സാമിനെ മരണം വിളിച്ചത് ഉറക്കത്തിനിടെ; കലാസന്ധ്യകളിലെ നിറസാന്നിധ്യമായിരുന്ന യുവാവിന്റെ മരണത്തിൽ ഞെട്ടലോടെ മെൽബൺ മലയാളികൾ
മെൽബൺ: മെൽബൺ മലയാളികളെ ദുഃഖത്തിലാഴ്‌ത്തി പുനലൂർ സ്വദേശിയായ സാം ഏബ്രഹാം നിര്യാതനായി. ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് 34കാരനായ സാം മരിച്ചത്. മെൽബൺ സിബിഡിയിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന സാമിന്റെ മരണം മെൽബൺ മലയാളികൾക്കിടയിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കലാസന്ധ്യകളിലെ നിറസാന്നിധ്യമായിരുന്ന സാം പ്രവാസി മലയാ
മെൽബൺ: മെൽബൺ മലയാളികളെ ദുഃഖത്തിലാഴ്‌ത്തി പുനലൂർ സ്വദേശിയായ സാം ഏബ്രഹാം നിര്യാതനായി. ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് 34കാരനായ സാം മരിച്ചത്.
മെൽബൺ സിബിഡിയിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന സാമിന്റെ മരണം മെൽബൺ മലയാളികൾക്കിടയിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കലാസന്ധ്യകളിലെ നിറസാന്നിധ്യമായിരുന്ന സാം പ്രവാസി മലയാളി സംഘടനകൾ നടത്തിയിരുന്ന പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. മികച്ച ഗായകനായിരുന്നു സാം.
എപ്പിംഗിൽ താമസിച്ചിരുന്ന സാമിനെ ബുധനാഴ്ച രാവിലെ ഭാര്യ സോഫിയ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് മരണം സംഭവിച്ച വിവരം അറിയുന്നത്. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. പുനലൂർ കരവാളൂർ ആലക്കുന്നിൽ ഏബ്രഹാമിന്റേയും ലീലാമ്മയുടേയും മകനാണ് സാം. സഹോദരൻ സാജൻ ടെക്‌നോപാർക്ക് ജീവനക്കാരനാണ്. സാമിന്റെ ഭാര്യാ സഹോദരി സോണിയയും ഭർത്താവ് റോഷനും എപ്പിംഗിൽ തന്നെ താമസിക്കുന്നുണ്ട്. സാം- സോഫിയ ദമ്പതികൾക്ക് നാലു വയസുള്ള ഒരു കുട്ടിയുണ്ട്.
രണ്ടു വർഷം മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാമിന്റെ മരണം ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്‌നങ്ങളേയും തകർത്തിരിക്കുകയാണ്. കരവാളൂർ ബഥേൽ മാർത്തോമ യുവജന സഖ്യത്തിന്റെ മുൻ സെക്രട്ടറിയാണ് സാം.
സാമിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടുത്തയാഴ്ച കരവാളൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.