മെൽബൺ: മെൽബണിലെ കൂടുതൽ നിരത്തുകളിലേക്ക് കുറഞ്ഞ വേഗത പരിധി കൊണ്ടാ വരാൻ  നീക്കം ശക്തമാക്കുന്നു. നഗര നിരത്തുകളിൽ വേഗതാ പരിധി മണിക്കൂറിൽ നാൽപത് കിലോമീറ്ററായി നിശ്ചയിക്കാനാണ്  സിറ്റി കൗൺസിൽ  ആലോചിക്കുന്നത്.  മുമ്പ് മെൽബണിലെ കുറച്ച് പ്രദേശങ്ങളിൽ വേഗത കുറച്ചിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

രണ്ട് വർഷം മുമ്പ് ഹോഡൽ ഗ്രിഡിൽ നാൽപത് കിലോമീറ്റർ വേഗതാ പരിധിയിൽ കൊണ്ട് വന്നിരുന്നു. കഴിഞ്ഞ വർഷം പാർക്ക് വില്ലെ സൗത്തും ഈ പരിധിയിലേയ്ക്ക് കൊണ്ട് വന്നു. കൗൺസിലിന്റെ പുതിയ പദ്ധതി പ്രകാരം ക്വീൻ വിക്ടോറിയ മാർക്കറ്റും മറ്റ് മേഖലയും കൂടുതൽ നടപ്പ് യോഗ്യമാകും. അടുത്ത ആഴ്‌ച്ച കൗൺസിലർമാർ നിർദേശങ്ങൾ വോട്ടിനിട്ട് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.

സൈക്കിളിലും കാൽനടയായും യാത്ര ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കെൻസിങ്ടൺ മേഖലയിലാകെ കുറഞ്ഞ പരിധി നടപ്പാക്കുന്നതിന് $70,000ആണ് മെൽബൺ സിറ്റി കൗൺസിൽ നിശ്ചയിച്ചിരിക്കുന്നത്. പ്രാദേശിക സംഘടനകൾ നിരന്തരമായി ആവശ്യപ്പെട്ടതാണ് വേഗതാ പരിധി നിശ്ചയിക്കുന്നതിന് കാരണമായിരിക്കുന്നത്.