- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ മലയാളി അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിൻ നടത്തുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷനെപ്പറ്റി കൂടുതൽ അറിയാനും, പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ നൽകുവാനും, കൂടുതൽ മലയാളികളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യാനുമായി 'മെമ്പർഷിപ്പ് കാമ്പയിൻ' നടത്താൻ അസോസിയേഷൻ തീരുമാനമെടുത്തു.2016 ജനുവരിയിലെ ബോർഡ് മീറ്റിംഗിനു മുമ്പായി സംഘടനയിൽ ചേരുന്നവർക്ക് 2016ൽ നടക്കുന്ന തെരഞ
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷനെപ്പറ്റി കൂടുതൽ അറിയാനും, പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ നൽകുവാനും, കൂടുതൽ മലയാളികളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യാനുമായി 'മെമ്പർഷിപ്പ് കാമ്പയിൻ' നടത്താൻ അസോസിയേഷൻ തീരുമാനമെടുത്തു.
2016 ജനുവരിയിലെ ബോർഡ് മീറ്റിംഗിനു മുമ്പായി സംഘടനയിൽ ചേരുന്നവർക്ക് 2016ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടായരിക്കുമെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും പറഞ്ഞു. അതുപോലെ ഈ സംഘടനയിലെ അംഗങ്ങൾക്ക് ഏതാനും യൂണിവേഴ്‌സിറ്റികളിൽ, ഏതാനും കോഴ്‌സുകൾക്ക് കുറഞ്ഞ നിരക്ക് നൽകുന്നു എന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി.
സ്വന്തമായ ഒരു ഓഫീസ് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇനിയുള്ള നാളുകളിൽ വ്യത്യസ്തമായ പരിപാടികൾ ആസുത്രണം ചെയ്തുവരുന്നതിനാൽ ഇപ്പോഴത്തെ ഈ അവസരം വിനിയോഗിച്ച് കൂടുതൽ ആളുകൾ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്നത് സ്വാഗതാർഹമായിരിക്കുമെന്നവർ ചൂണ്ടിക്കാട്ടി.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.chicagomalayaleeassociation.org-ൽ ഓൺലൈൻ ആയോ, ഫോം ഡൗൺലോഡ് ചെയ്ത് ചെക്ക് സഹിതം സെക്രട്ടറിയുടെ വിലാസത്തിൽ അയച്ചുകൊടുത്തോ അംഗങ്ങളാകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളായ ടോമി അംബേനാട്ട് (630 992 1500 FREE), ബിജി സി. മാണി (847 650 1398 FREE), ജെസ്സി റിൻസി (773 775 4059 FREE), മോഹൻ സെബാസ്റ്റ്യൻ (847 331 1123 FREE), ജോസ് സൈമൺ മുണ്ടാപ്ലാക്കിൽ (630 607 2208 FREE), ഫിലിപ്പ് പുത്തൻപുരയിൽ (773 405 5954 FREE) എന്നിവരുമായി ബന്ധപ്പെടുക. ജിമ്മി കണിയാലി അറിയിച്ചതാണിത്.



