- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌നോപാർക്കിലെ ജീവനക്കാരുടെ യാത്രാദുരിതം: ട്രെയിൻ സ്റ്റോപ്പുകൾ ഉൾപ്പെടെയുള്ള പ്രശ്ന പരിഹാരത്തിനായി മന്ത്രിക്കും ജനപ്രതിനിധികൾക്കും നിവേദനം
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരെ കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന, യാത്രാ ദുരിതമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം തേടി ടെക്‌നോപാർക്കിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി തുടർന്നു കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമായി വിവിധ ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിട്ടു കണ്ട് വിവരം ധരിപ്പിക്കുകയും ജീവനക്കാരുടെ പ്രശ്‌നങ്ങളടങ്ങുന്ന മെമോറാണ്ടം സമർപ്പിക്കുകയും ചെയ്തു. ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെയും അപേക്ഷസമർപ്പിക്കുന്നതിന്റെയും തുടക്കം കുറിച്ചു കൊണ്ട് ജൂൺ 8 ന് ടെക്‌നോപാർക്ക് ആസ്ഥാനമായ പാർക്ക് സെന്ററിൽ വച്ച് ബഹുമാനപ്പെട്ട കേരള വൈദ്യുത മന്ത്രിയും കേരള നിയമസഭയിൽ കഴക്കൂട്ടത്തിന്റെ പ്രതിനിധിയുമായ കടകം പള്ളി സുരേന്ദ്രനെ ടെക്കികളുടെ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തുകയും ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വിശദമായ നിവേദനം സമർപ്പിക്കുകയും ചെയ്തു. നിവേദനത്തിൽ ഉൾപ്പെടുത്തിയ പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടവ; ടെക്‌നോപാർകിൽ ജോലി ചെയ്തു വരുന്ന വനിതാ ജീവനക്കാർക്ക് നേരിടേണ്ടി വ
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരെ കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന, യാത്രാ ദുരിതമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം തേടി ടെക്‌നോപാർക്കിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി തുടർന്നു കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമായി വിവിധ ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിട്ടു കണ്ട് വിവരം ധരിപ്പിക്കുകയും ജീവനക്കാരുടെ പ്രശ്‌നങ്ങളടങ്ങുന്ന മെമോറാണ്ടം സമർപ്പിക്കുകയും ചെയ്തു.
ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെയും അപേക്ഷസമർപ്പിക്കുന്നതിന്റെയും തുടക്കം കുറിച്ചു കൊണ്ട് ജൂൺ 8 ന് ടെക്‌നോപാർക്ക് ആസ്ഥാനമായ പാർക്ക് സെന്ററിൽ വച്ച് ബഹുമാനപ്പെട്ട കേരള വൈദ്യുത മന്ത്രിയും കേരള നിയമസഭയിൽ കഴക്കൂട്ടത്തിന്റെ പ്രതിനിധിയുമായ കടകം പള്ളി സുരേന്ദ്രനെ ടെക്കികളുടെ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തുകയും ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വിശദമായ നിവേദനം സമർപ്പിക്കുകയും ചെയ്തു.
നിവേദനത്തിൽ ഉൾപ്പെടുത്തിയ പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടവ;
ടെക്‌നോപാർകിൽ ജോലി ചെയ്തു വരുന്ന വനിതാ ജീവനക്കാർക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ നേരിടാനും പരിഹരിക്കാനും ഒരുവനിതാ SI യുടെ നേതൃത്വത്തിലുള്ള വനിതാ എയ്ഡ് പോസ്റ്റ് പാർക്കിനുള്ളിൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വനിതാ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികൾ അടിയന്തിരമായി കൈക്കൊള്ളുക
ബൈപാസ് ഉൾപ്പെടെ ടെക്‌നോപാർക്കിനു ചുറ്റുമുള്ള റോഡ് നവീകരണവും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തീകരിക്കുക.
ശ്രികാര്യം ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കുക
പാർക്കിനടുത്തുള്ള വീഥികളിലെ വഴിവിളക്കുകൾ കത്തിക്കലും വഴിയരുകിൽ CC ക്യാമറ ഘടിപ്പിക്കലും ഉൾപ്പെടെയുള്ള ഗതാഗതസംബന്ധമായുള്ള പ്രശ്‌നങ്ങളും പരിഹാര നിർദ്ദേശങ്ങളും
ടെക്‌നോപാർക്ക് ഫെയ്‌സ് 3 , ടെക്‌നോപാർക്ക് ഫെയ്‌സ് 2, കഴക്കൂട്ടം, കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കുക.
ടെക്‌നോപാർക്കിനുള്ളിലും അനുബന്ധ സ്ഥലങ്ങളിലും പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തുക.
കുടിവെള്ളത്തിന്റെ ലഭ്യത, മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ കാര്യക്ഷമമാക്കൽ തുടങ്ങിയ അടിയന്തിര പ്രശ്‌നങ്ങൾക്ക് പരിഹാരംകാണുക.
കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ നവീകരണം, അനുബന്ധ സൗകര്യങ്ങളൊരുക്കൽ, പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ തുടങ്ങിയ റെയിൽവേ സംബന്ധമായ പ്രശ്‌നങ്ങൾ.
ടെക്‌നോപാർക്ക് ഉൾപ്പെടുന്ന കഴക്കൂട്ടം മേഖലയിൽ കുട്ടികള്ക്കായുള്ള ഒരു പാർക്ക് ഉണ്ടാക്കുക.
ഇത് കൂടാതെ, ആയിരക്കണക്കിനു വരുന്ന ടെക്കികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ കഴക്കൂട്ടം സ്റ്റേഷനിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഏർപ്പെടുത്തുക, ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിൽ അവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു പ്രത്യേക നിവേദനവും മന്ത്രിക്ക് നല്കുകയുണ്ടായി.
ആവശ്യങ്ങളെല്ലാം തന്നെ ന്യായമാണെന്നും അവയൊക്കെ അടിയന്തിരമായി പരിശോധിച്ച് നടപ്പിൽ വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി പ്രതിധ്വനിയുടെ പ്രതിനിധികൾക്ക് ഉറപ്പു നൽകി.
ടെക്കികളുടെ യാത്രാ ദുരിതവും കഴക്കൂട്ടം സ്റ്റേഷന്റെ ശൊചനീയാവസ്ഥയും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ടെക്കികൾക്ക് തെരുവിലിറങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് പ്രതിധ്വനി മുൻപ് തന്നെ ചൂണ്ടിക്കാണിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരണംനടത്തുകയും ചെയ്തിരിന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന് പുറമേ, എം. പിമാരായ എ. സമ്പത്ത്. ശശി തരൂർ, ്.ര സി.പി.നാരായണൻ, എം.എൽ. എ ഓ. രാജഗോപാൽ എന്നിവരെയും റയിൽവേ ഡിവിഷണൽ മാനേജർ പ്രകാശ് ബുടാനിയെയുംപ്രതിധ്വനിയുടെ പ്രതിനിധികൾ നേരിൽ കണ്ട് വസ്തുതകൾ ധരിപ്പിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു.