- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടി കാറ്റഗറി വിസ: ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺസുലാർ ജനറലിന് നിവേദനം
ഹൂസ്റ്റൺ: ടി കാറ്റഗറി വിസയിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള മടക്കയാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യക്കാർ നിവേദനം നൽകി. ടി കാറ്റഗറി വിസയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ കുടുംബവുമായി ഒത്തു ചേരുന്
ഹൂസ്റ്റൺ: ടി കാറ്റഗറി വിസയിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള മടക്കയാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യക്കാർ നിവേദനം നൽകി. ടി കാറ്റഗറി വിസയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ കുടുംബവുമായി ഒത്തു ചേരുന്നതിനും മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനും വിഘാതം സൃഷ്ടിക്കുന്നതാണെന്നും കോൺസുലേറ്റ് ജനറലിനെ ബോധ്യപ്പെടുത്തി. ഇന്ത്യയിൽ നിന്ന് തിരിച്ച് യുഎസിലേക്കുള്ള മടക്കത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്നതാണ് ഇന്ത്യക്കാരുടെ പ്രധാന ആവശ്യം. യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യത്തേയും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മടങ്ങാനുള്ള അവകാശത്തേയും മുറിവേൽപ്പിക്കുന്നതാണ് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണങ്ങളെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇത് ഇന്ത്യൻ ഭരണഘടനയുടേയും ഇന്ത്യൻ പാസ്‌പോർട്ട് ആക്ടിന്റെയും ലംഘനമാണെന്നും നിവേദനത്തിൽ പറയുന്നു. ഇത്തരത്തിൽ ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എയർപോർട്ടുകളിൽ നാലു പേരെ തടഞ്ഞുവച്ചെന്നും ഇവരുടെ പാസ്‌പോർട്ടുകൾ പാസ്‌പോർട്ട് അഥോറിറ്റിയുടെ കൈവശം അടുത്ത മൂന്നു വർഷത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.
ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുലാർ ജനറലിന് നിവേദനം സമർപ്പിക്കാൻ 550 ഇന്ത്യൻ വർക്കേഴ്‌സും അവരുടെ കുടുംബാംഗങ്ങളുമാണ് എത്തിച്ചേർന്നത്. അമേരിക്കയിലേക്കുള്ള ടി വിസാ ഹോൾഡേഴ്‌സിന്റെ യാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കം ചെയ്യണമെന്നതായിരുന്നു പൊതുവിലുള്ള ആവശ്യം. ഇതാവശ്യപ്പെട്ടുള്ള നിവേദനം പ്രധാനമന്ത്രിക്കു കൈമാറുന്നതിനായി കോൺസുലാർ ജനറലിന് സമർപ്പിച്ചു. പ്ലക്കാർഡുകളും മറ്റും ഏന്തി കുട്ടികളടക്കമുള്ളവർ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ തടിച്ചുകൂടിയിരുന്നു.