- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനശ്വരനായ ജികെയ്ക്ക് സ്മാരകം പ്രഖ്യാപിച്ച് മാണി; വെള്ളനാട് സ്‌കൂളിന് കാർത്തികേയന്റെ പേര്; അന്തരിച്ച മുൻ സ്പീക്കർ അവസാനം പ്രസംഗിച്ച സ്‌കൂളിന് ഏഴ് കോടി; ഇന്ദുലേഖ എഴുതിയ ചന്തുമേനോന് കോടതി സമുച്ഛയവും
തിരുവനന്തപുരം: ബജറ്റ് സമ്മേളനം തുടങ്ങിയ ശേഷമാണ് സ്പീക്കർ ജി കാർത്തികേയൻ വിടവാങ്ങിയത്. മുൻ സ്പീക്കറിന്റെ അന്താഭിലാഷമെന്നോണം ബജറ്റിൽ ഒരു പ്രഖ്യാപനം നടത്തുകയാണ് ധനമന്ത്രി കെഎം മാണി. കാർത്തികേയന്റെ നിയമസഭാ മണ്ഡലമായ വെള്ളനാട് ഹയർ സെക്കന്ററീ സ്‌കൂളിന് അന്തരിച്ച മുൻ സ്പീക്കറിന്റെ പേര് നൽകാൻ ബജറ്റിൽ നിർദ്ദേശമുണ്ട്. ഒപ്പം സ്കൂളിന്റ
തിരുവനന്തപുരം: ബജറ്റ് സമ്മേളനം തുടങ്ങിയ ശേഷമാണ് സ്പീക്കർ ജി കാർത്തികേയൻ വിടവാങ്ങിയത്. മുൻ സ്പീക്കറിന്റെ അന്താഭിലാഷമെന്നോണം ബജറ്റിൽ ഒരു പ്രഖ്യാപനം നടത്തുകയാണ് ധനമന്ത്രി കെഎം മാണി. കാർത്തികേയന്റെ നിയമസഭാ മണ്ഡലമായ വെള്ളനാട് ഹയർ സെക്കന്ററീ സ്‌കൂളിന് അന്തരിച്ച മുൻ സ്പീക്കറിന്റെ പേര് നൽകാൻ ബജറ്റിൽ നിർദ്ദേശമുണ്ട്. ഒപ്പം സ്‌കൂളിന്റെ വികസന പ്രവർത്തനത്തിന് ഏഴ് കോടി രൂപയും ബജറ്റിൽ ധനമന്ത്രി വകയിരുത്തി.
ബജറ്റ് പ്രസംഗത്തിലെ പതിനൊന്നാം പാര കാർത്തികേയനുള്ള ആദരാഞ്ജലിയാണ്. നികത്താനാകാത്ത വിടവ് സൃഷ്ടിച്ച് നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ പ്രിയ സഭാ നേതാവായിരുന്നു ജി കാർത്തികേയൻ. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ എല്ലായ്‌പ്പോഴും ഉയർത്തിപ്പിടിച്ച ജനനേതാവ്. വെള്ളനാട് ഹയർ സെക്കന്ററീ സ്‌കൂളിലെ പൊതു പരിപാടിയിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. പ്രസ്തുത ചടങ്ങിൽ വെള്ളനാട് സർക്കാർ വെക്കോഷണൽ ഹയർ സെക്കന്ററീ സ്‌കൂളിന് ഒരു പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് കാർത്തികേയൻ ആവശ്യപ്പെട്ടിരുന്നുവെന്നും ബജറ്റ് പ്രസംഗത്തിൽ മാണി പറയുന്നു.
ബജറ്റിലെ സാമ്പത്തിക കാഴ്ചപ്പാടിന്റെ രൂപരേഖ അതരിപ്പിക്കുന്നതിന് മുമ്പായി ശ്രേഷ്ഠനായ ആ ജനനേതാവിന്റെ അന്ത്യാഭിലാഷം സഫലമാക്കികൊണ്ട് ഞാൻ അദ്ദേഹത്തോടുള്ള ആദരവ് രേഖപ്പെടുത്തുന്നു. ഈ പുതിയ സ്‌കൂൾ ക്യാമ്പസിൽ ഹൈസ്‌കൂളിനായി ഒരു പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിനായി 7 കോടി രൂപ വകയിരുത്തുന്നു. ഒപ്പം പ്രസ്തുത സ്‌കൂളിനെ ജി കാർത്തികേയൻ സ്മാരക സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററീ സ്‌കൂൾ എന്ന് നാമകരണം ചെയ്യുന്നതായും ബജറ്റിൽ ധനമന്ത്രി വിശദീകരിക്കുന്നു.
ചന്തുമോനോൻ ഇന്ദുലേഖ എഴുതിയത് പരപ്പനങ്ങാടിയിൽ മുൻസിഫായി ജോലി ചെയ്യുമ്പോഴാണ്. ചന്തുമോനോന്റെ സ്മരണയ്ക്കായി പരപ്പനങ്ങാടിയിൽ കോടതി സമുച്ഛയം സ്ഥാപിക്കും. ഇതിനായി രണ്ട് കോടി രൂപയും വിലയിരുത്തി. 125-ാം വാർഷികം ആഘോഷിക്കുന്ന പാലക്കാട് വിക്ടോറിയ കോളേജിനുമുണ്ട് പ്രഖ്യാപനം. കോളേജിന് ഓഡിറ്റോറിയം നിർമ്മിക്കാൻ രണ്ട് കോടിയും ബജറ്റിലുണ്ട്.
പാലക്കാട് ഐഐടിയിൽ ഈ വർഷം തന്നെ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. എഡിബിയുമായി ബന്ധപ്പെട്ട അസാപ്പ് എന്ന പദ്ധതിക്ക് 238 കോടി രൂപയാണ് വകയിരുത്തിയിക്കുന്നത്. സർക്കാർ കോളേജുകളിലെ ലാബുകളുടേയും ലൈബ്രറികളുടേയും വികസനത്തിനായി എട്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.