മെൽബൺ: ഓസ്‌ട്രേലിയയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രധാനിയും മലയാളി അസോസിയേഷന്റേയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റെയും സ്ഥാപകരിൽ ഒരാളുമായ ഡോ. രാമൻ മാരാരുടെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അനുശോചിച്ചു. ദീർഘനാൾ മലയാളി അസോസിയേഷനെ നയിക്കുകയും അതിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ.മാരാരെന്ന് ഒഐസിസി ഭാരവാഹികൾ ഓർമിച്ചു.

ഡോ. മാരാരുടെ അനുസ്മരിക്കാനായി 15ന് സമ്മേളനം ചേരുമെന്ന് ഒഐസിസി ഭാരവാഹികൾ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് കാരംഡൗൺസ് ക്ഷേത്രത്തിലായിരിക്കും അനുസ്മരണ സമ്മേളനം.