- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ വേഷം ധരിച്ചെത്തിയതിന് അറസ്റ്റിലായ യുവാവ് ഇന്ത്യക്കാരൻ; ദുരൂഹതയില്ലെന്ന് റിയാദ് പൊലീസ്; വേഷം മാറിയത് സ്ത്രീകളോട് അടുത്തിടപഴകാൻ
കഴിഞ്ഞ ദിവസം സ്ത്രീ വേഷം ധരിച്ചെത്തിയതിന് പൊലീസ് പിടിയിലായ യുവാവ് ഇന്ത്യക്കാരൻ ആണെന്ന് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ യാതൊരു ദുരൂഹതയും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായ സംഭവത്തിൽ ഭീകരാക്രമണത്തിന്റെ യാതൊരു സാധ്യതയും ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ത്രീകളോട് അടുത്തിടപഴകാൻ വേണ്ടിമാത്രമാണ് ഇ
കഴിഞ്ഞ ദിവസം സ്ത്രീ വേഷം ധരിച്ചെത്തിയതിന് പൊലീസ് പിടിയിലായ യുവാവ് ഇന്ത്യക്കാരൻ ആണെന്ന് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ യാതൊരു ദുരൂഹതയും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായ സംഭവത്തിൽ ഭീകരാക്രമണത്തിന്റെ യാതൊരു സാധ്യതയും ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സ്ത്രീകളോട് അടുത്തിടപഴകാൻ വേണ്ടിമാത്രമാണ് ഇയാൾ സ്ത്രീ വേഷം ധരിച്ചെത്തിയത്. ഭീകരാക്രമണത്തിനോ മോഷണം നടത്താനോ ഉള്ള യാതൊരു ഉദ്യോശ്യവും ഉണ്ടായിരുന്നില്ലെന്ന് റിയാദ് പൊലീസ് പറയുന്നു.
സ്ത്രീകൾ ധരിക്കുന്ന അബയ ധരിച്ചാണ് പ്രവാസി യുവാവ് സ്ത്രീകളുടെ പ്രാർത്ഥനാ സ്ഥലത്തെത്തിയത്. വനിതാ ഷോപ്പർമാർ നൽകിയ പരാതിയെ തുടർന്നാണ് 36കാരനായ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഭീകരവാദിയാണെന്നും ഭീകരാക്രമണത്തിനായി വേഷം മാറി എത്തിയതാണെന്നും ആയിരുന്നു പൊതുജനങ്ങളുടെ തെറ്റുധാരണ. ഇതിൽ യാതൊരു കഴമ്പും ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.