കുവൈത്തിൽ സ്വദേശി വീടുകളിലേക്ക് വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് മുൻപ് മാനസികാരോഗ്യം പരിശോധിക്കാൻ സംവിധാനമുണ്ടാക്കണമെന്ന് നിർദ്ദേശം. വേലക്കാരുടെ ഭാഗത്ത് നിന്ന് സ്വദേശികൾക്കെതിരെ അതിക്രമങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പാർലമെന്റംഗം യഅ്ഖൂബ് സാനിഅ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.

നിലവിൽ ഒരു മാനദണ്ഡവുമില്ലാതെയാണ് രാജ്യത്തേക്ക് വിദേശവേലക്കാരെ റിക്രൂട്ട്‌ചെയ്യുന്നത്. രാജ്യത്തെത്തി ജോലിയിൽ പ്രവേശിക്കുംമുമ്പ് വേലക്കാരെ മാനസികാരോഗ്യ പരിശോധനക്ക് വിധേയമാക്കാനുള്ള സംവിധാനം സർക്കാർതലത്തിൽ ആരംഭിക്കണം. സ്വദേശിവീടുകളിൽജോലിക്ക് കയറുംമുമ്പ് പെരുമാറ്റ രീതികളും മറ്റും പഠിപ്പിക്കണം. മറ്റു രാജ്യങ്ങളിലെ തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽനിന്ന് വരുന്ന വേലക്കാർക്ക് കുവൈത്തിലെ അവസ്ഥയുമായി പൊരുത്തപ്പെടാനും സ്വദേശിവീടുകളിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുമുള്ളപരിശീലനം ലഭിക്കേണ്ടതുണ്ട്. ഇതിന് റിക്രൂട്ട്‌മെന്റ് ഓഫിസുകളുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനമൊരുക്കണം സാനിഅ് പറഞ്ഞു.