- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ പാർക്കു ചെയ്തു റോഡു മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനമിടിച്ചു വ്യാപാരി മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി; വെഞ്ഞാറമൂട്ടിൽ വ്യാപാരികൾ ഹർത്താൽ ആചരിക്കുന്നു
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചു വ്യാപാരി മരിച്ചു. വെഞ്ഞാറമൂട് ഭരത് സ്റ്റോഴ്‌സ് ഉടമ മാരിയം മൈത്രി നഗർ ശ്രീ ഭവനിൽ സുരേഷ് പി നായരാ(48)ണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്താണ് അപകടം. കിളിമാനൂരിൽ പോയി കാറിൽ മടങ്ങി വരവേയാണ് അപകടമുണ്ടായത്. പൊലീസ് സ്റ്റേഷനിൽ കയറുന്നതിനായി കാർ പാർക്ക് ചെയ്തു റോഡ് മുറിച്ചു കടക്കവേ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ ഒരു മണിയോടെ മരിച്ചു. ശുഭകുമാരിയാണു സുരേഷിന്റെ ഭാര്യ. മക്കൾ ഭരത് പി സുരേഷ്, റിയ പി സുരേഷ്. സുരേഷിനോടുള്ള ആദരസൂചകമായി വ്യാപാരികൾ ഇന്ന് കടകൾ അടച്ചു ഹർത്താൽ ആചരിക്കുകയാണ്.
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചു വ്യാപാരി മരിച്ചു. വെഞ്ഞാറമൂട് ഭരത് സ്റ്റോഴ്‌സ് ഉടമ മാരിയം മൈത്രി നഗർ ശ്രീ ഭവനിൽ സുരേഷ് പി നായരാ(48)ണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്താണ് അപകടം. കിളിമാനൂരിൽ പോയി കാറിൽ മടങ്ങി വരവേയാണ് അപകടമുണ്ടായത്.
പൊലീസ് സ്റ്റേഷനിൽ കയറുന്നതിനായി കാർ പാർക്ക് ചെയ്തു റോഡ് മുറിച്ചു കടക്കവേ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.
ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ ഒരു മണിയോടെ മരിച്ചു. ശുഭകുമാരിയാണു സുരേഷിന്റെ ഭാര്യ. മക്കൾ ഭരത് പി സുരേഷ്, റിയ പി സുരേഷ്.
സുരേഷിനോടുള്ള ആദരസൂചകമായി വ്യാപാരികൾ ഇന്ന് കടകൾ അടച്ചു ഹർത്താൽ ആചരിക്കുകയാണ്.
Next Story