തിരുവനന്തപുരം: ബംഗാളിലെ സുവിശേഷ പ്രവർത്തകരെ ചൊല്ലി പെന്തകോസ്ത് സഭയിൽ വിവാദം. ബംഗാളിലെ ആദിവാസി മേഖലയെ കേന്ദ്രീകരിച്ച് മലയാളി ദമ്പതികൾ തട്ടിപ്പ് നടത്തുന്നുവെന്നാണ് ഒരു കൂട്ടരുടെ ആക്ഷേപം. ബിഎംഡബ്ല്യൂകാറിൽ കറങ്ങി നടന്ന് ആദിവാസികളുടെ പേരിൽ പിരിവ് നടത്തുന്നവെന്ന ആരോപണമാണ് സജീവമാകുന്നത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ചത് സുവിശേഷ പ്രവർത്തകരായ മേഴ്‌സിയും ഭർത്താവ് സാമുവേൽ കെ മാനുവേലും രംഗത്ത് വന്നു. ഫെയ്‌സ് ബുക്കിൽ വീഡിയോയിലൂടെയാണ് ഇവർ കാര്യങ്ങൾ നിഷേധിക്കുന്നത്.

തങ്ങളുടെ താമസ സൗകര്യം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കാട്ടിയാണ് ആരോപണങ്ങൾ നിഷേധിക്കുന്നത്. ക്രിസ്തു മിത്രം എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെ ബംഗാളിലെ മറ്റൊരു സുവിശേഷകൻ വഴിയാണ് ഈ ആരോപണങ്ങൾ പെന്തകോസ്ത് സഭയിൽ ചർച്ചയായത്. ഈ സുവിശേഷകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഇയാൾ ഉന്നയിക്കുന്നു. ലാലൻ ഡി പീറ്ററാണ് ഈ സുവിശേഷകർക്കെതിരെ കാര്യങ്ങൾ ഉന്നയിക്കുന്നത്. ഇത് പെന്തകോസ്ത് ഗ്രൂപ്പുകളിൽ വെറലായതോടെയാണ് ആരോപണങ്ങൾ നിഷേധിച്ച് സാമുവേൽ കെ മാനുവലും ഭാര്യയും രംഗത്തു വന്നത്.

കുറ്റന്വേഷക ഏജൻസിയുടെ പ്രതിനിധികളെന്ന് പറഞ്ഞാണ് സാമുവേൽ കെ മാനുവലും കുടുംബവും തട്ടിപ്പ് നടത്തുന്നതെന്നാണ് ലാലൻ ഡി പീറ്ററിന്റെ ആരോപണം. ഇത് ചർച്ചയാക്കാനായി രണ്ട് അയൽവാസികളുടെ വീഡിയോയും പുറത്തുവിട്ടിരുന്നു. ചോദിച്ചിട്ടുണ്ട്. അപ്പോൾ പറഞ്ഞിട്ടുള്ളത്, കുറ്റാന്വേഷണ (കുഫിയ) ഏജൻസിയിൽ പ്രവർത്തിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളതെന്ന് ഈ അയൽവാസികൾ പറയുന്ന വീഡിയോയും ചർച്ചയായി. എന്നാൽ ഇവരെ വീണ്ടും വീഡിയോയിൽ എത്തിച്ച് സാമുവേൽ കെ മാനുവലും ആരോപണങ്ങൾക്ക് മറുപടി നൽകി.

ലാലൻ ഡി പീറ്ററിന്റെ വീഡിയോയ്‌ക്കൊപ്പം അയൽവാസികളുടെ (ഹിന്ദി) സംഭാഷണത്തിന്റെ പരിഭാഷ ഇങ്ങനെ??????

എന്താണ് നിങ്ങളുടെ പേര്? Sudarshan Dey and വിജയ് Basfore മേഴ്സി മൗണ്ട് കാർമേൽ എന്ന പേരിൽ ഉള്ള അക്കൗണ്ട്കാരായ മെഴ്സിയെയും അവരുടെ ഭർത്താവു സാമുവേൽ കെ മാനുവേലിനെയും അറിയാമോ ? അറിയാം അവർ എവിടെ ആണ് താമസിക്കുന്നത്? ഞങ്ങളുടെ വീടിന്റെ അടുത്ത തന്നെയാണ് അവരുടെ താമസം, അല്പം പുറകിൽ ആയിട്ടു ആണ് അവർ വാടകയ്ക്കു താമസിക്കുന്നത്.

എത്ര വര്ഷം ആയി അവർ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്? ഏകദേശം രണ്ടു രണ്ടര വര്ഷം ആയി നിങ്ങൾ അവിടെ പോകാറുണ്ടോ? ഉണ്ട് ഞങ്ങളുടെ അനിയന്മാരെ അവർ ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ട്. മുൻപ് അവർ Holy Light എന്ന സ്‌കൂളിൽ ടീച്ചർ ആയിരുന്നു അപ്പോൾ. ഇവർ പ്രാർത്ഥിക്കുന്നതോ അങ്ങനെയുള്ള എന്തെങ്കിലും നിങൾ കണ്ടിട്ടുണ്ടോ? ഇല്ല. ഒരിക്കലും കണ്ടിട്ടില്ല. ഇവർ എപ്പോഴെങ്കിലും കേരളത്തിൽ പാസ്റ്റർ ആയിരുന്നെന്നോ, പ്രീസ്‌റ് ആയിരുന്നെന്നോ, സുവിശേഷകർ ആയിരുന്നെന്നോ എപ്പോഴെങ്കിലും പറഞ്ഞതായി കേട്ടിട്ടുണ്ടോ? ഇല്ല.

നിങ്ങൾ എപ്പോഴെങ്കിലും അവരോടു ചോദിച്ചിട്ടുണ്ടോ, 'നിങ്ങൾ എന്ത് ജോലി ആണ് ചെയ്യുന്നത് എന്ന്? ചോദിച്ചിട്ടുണ്ട്. അപ്പോൾ പറഞ്ഞിട്ടുള്ളത്, കുറ്റാന്വേഷണ (കുഫിയ) ഏജൻസിയിൽ പ്രവർത്തിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. CBI യിൽ ആണോ അതോ Crime Branch ആണോ എന്ന് ചോദിച്ചായിരുന്നുവോ?? ഇല്ല. ഇവരെ ഭയം തോന്നിയോ? ഇല്ല. ഇവർ എപ്പോഴെങ്കിലും നിങ്ങളെ പ്രാർത്ഥനക്കു വിളിച്ചിട്ടുണ്ടോ? ഇല്ല. ഞങ്ങൾ കണ്ടിട്ടും ഇല്ല, ഇവർ പ്രാർത്ഥിക്കുന്നത് കേട്ടിട്ടും ഇല്ല. ഇവർ പ്രാർത്ഥിക്കുന്നത് കണ്ടിട്ടുണ്ടോ അതോ കമ്പ്യൂട്ടറിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ടോ? പ്രാർത്ഥിക്കുന്നത് കണ്ടിട്ടില്ല, പക്ഷെ കമ്പ്യൂട്ടറിൽ എപ്പോഴും ഇരിക്കുന്നത് കണ്ടിട്ടുണ്ട്, കൂടുതലും ഫേസ്‌ബുക്കിൽ ആണ് അവരുടെ ജോലി. മേഴ്സി ആണോ അതോ അവരുടെ ഭർത്താവു സാമുവേൽ ആണോ കൂടുതൽ സമയം കമ്പ്യൂട്ടറിൽ ഇരിക്കുന്നത്? രണ്ടു പേരും ഇരിക്കാറുണ്ട്, എന്നാൽ കൂടുതൽ സമയവും സാമുവേൽ ആണ് ഇരിക്കുന്നത്. സാമുവേൽ എന്ന് പറയുന്ന വ്യക്തി കേരളത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയിട്ട് വന്നതാണ് എന്ന് നിങ്ങള്ക്ക് അറിയാമോ? ഇല്ല. അറിയില്ല. ഇവിടെ അവർ പാസ്റ്റർ എന്നോ, സുവിശേഷകൻ എന്നോ, പ്രീസ്‌റ് എന്നോ, എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല, ഒരിക്കലും പറഞ്ഞിട്ടില്ല.

ഈ വിഡിയോ വൈറലായതിന് പിന്നാലെയാണ് സാമുവേൽ കെ മാനുവലിന്റെ വിശദീകരണം എത്തുന്നത്. തന്റെ താമസ സ്ഥലവും മറ്റും കാട്ടിയാണ് എങ്ങനെയാണ് തങ്ങൾ ഇവിടെ ജീവിക്കുന്നതെന്ന് വിശദീകരിക്കുന്നത്. ചെറിയൊരു താമസ സ്ഥലം. തനിക്കുള്ളത് ബൈക്കാണെന്നും വളരെ ചെറിയ സൗകര്യത്തിലാണ് താമസിക്കുന്നതെന്നും പറയുന്നു. തെറ്റായ ആരോപണങ്ങളുമായെത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും വിശദീകരിക്കുന്നു. വിദേശ യാത്രകൾ ഒന്നും നടത്തുന്നില്ലെന്നും ജോലിയെടുത്താണ് ജീവിക്കുന്നതെന്നും അവർ പറയുന്നു.

 

ആദിവാസികളെ സഹായിക്കുന്നത് ചില ചില്ലറ സഹായം കിട്ടുന്നതും കൊണ്ടാണെന്നും പറയുന്നു. ഇവരുടെ വീഡിയോയും വിവധ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്.