- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മുൻ മേയർ മേഴ്‌സി വില്യംസ് അന്തരിച്ചു; യാത്രയായതുകൊച്ചിയിലെ ആദ്യ വനിതാമേയർ
കൊച്ചി: കൊച്ചി മേയറായിരുന്ന പ്രൊഫ. മേഴ്‌സി വില്യംസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചി നഗരത്തിന്റെ ആദ്യ വനിതാമേയറായിരുന്നു മേഴ്‌സി വില്യംസ്. പാലാരിവട്ടത്തെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. അർബുദരോഗബാധിതയായിരുന്നു. മൂന്നുമാസം മുമ്പാണ് അസുഖം തിരിച്ചറിഞ്ഞത്. അതുവരെ കൊച്ചിയിലെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ രംഗത്ത് സജീവ സാന്ന
കൊച്ചി: കൊച്ചി മേയറായിരുന്ന പ്രൊഫ. മേഴ്‌സി വില്യംസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചി നഗരത്തിന്റെ ആദ്യ വനിതാമേയറായിരുന്നു മേഴ്‌സി വില്യംസ്. പാലാരിവട്ടത്തെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. അർബുദരോഗബാധിതയായിരുന്നു. മൂന്നുമാസം മുമ്പാണ് അസുഖം തിരിച്ചറിഞ്ഞത്. അതുവരെ കൊച്ചിയിലെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു മേഴ്‌സി വില്യംസ്.
എറണാകുളം സെന്റ് തെരേസസിലെ പ്രൊഫസറായിരുന്ന മേഴ്‌സി വില്യംസ് ജോലിയിൽ നിന്നു വിരമിച്ചശേഷമാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. 2005 മുതൽ 2010 വരെ കൊച്ചിയിലെ മേയറായിരുന്ന മേഴ്‌സി വില്യംസ് നഗരത്തിന്റെ ചരിത്രത്തിലെ പതിനാറാമത്തെ മേയറാണ്.
Next Story