- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകക്കേസിൽ മന്ത്രിയുടെ ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫ് അറസ്റ്റിൽ; സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗമായ കെ ബാബു പണിക്കരും സിബിഐയുടെ പിടിയിൽ; അറസ്റ്റ് 2010ൽ ഐഎൻടിയുസി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ
കൊല്ലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും സിപിഐ(എം) നേതാക്കളും കൊലപാതകക്കേസിൽ അറസ്റ്റിൽ. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം മാക്‌സൺ, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ എന്നിവരാണ് അറസ്റ്റിലായത്. 2010ൽ ഐഎൻടിയുസി നേതാവ് അഞ്ചൽ നെടിയാറ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലാണു സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 10ന് രാത്രിയാണ് രാമഭദ്രനെ വീട്ടിനുള്ളിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് കൊലപ്പെടുത്തിയത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. 17 പേരെ അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീടു രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ച് അന്വേഷണം സിബിഐക്കു വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കേസ് സിബിഐക്കു വിട്ടത്. നേരത്തെ സിപിഐ(എം) നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ സിബിഐയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകന്റെ കുറ്റസമ്മതവും പുറത്തുവന്നിരുന്നു
കൊല്ലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും സിപിഐ(എം) നേതാക്കളും കൊലപാതകക്കേസിൽ അറസ്റ്റിൽ. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം മാക്‌സൺ, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ എന്നിവരാണ് അറസ്റ്റിലായത്.
2010ൽ ഐഎൻടിയുസി നേതാവ് അഞ്ചൽ നെടിയാറ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലാണു സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 10ന് രാത്രിയാണ് രാമഭദ്രനെ വീട്ടിനുള്ളിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് കൊലപ്പെടുത്തിയത്.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. 17 പേരെ അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീടു രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ച് അന്വേഷണം സിബിഐക്കു വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കേസ് സിബിഐക്കു വിട്ടത്.
നേരത്തെ സിപിഐ(എം) നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ സിബിഐയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകന്റെ കുറ്റസമ്മതവും പുറത്തുവന്നിരുന്നു. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് പ്രവർത്തകരാണെന്നായിരുന്നു മറ്റൊരു കൊലപാതകക്കേസിൽ പ്രതിയായ സുബീഷ് എന്ന പ്രവർത്തകന്റെ മൊഴി. ഇതിനു പിന്നാലെയാണിപ്പോൾ സിബിഐ സിപിഐ(എം) നേതാക്കളെ അറസ്റ്റ് ചെയ്തത്.