- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലനടത്താൻ കൂട്ടുനിന്നിട്ടും ഒരാൾ ജില്ലാ കമ്മറ്റിയിൽ എത്തി; മറ്റൊരാൾ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലും; അറസ്റ്റിൽ കലാശിച്ചത് കോൺഗ്രസ് നേതാക്കൾ കൈവിട്ടിട്ടും ആരേയും ഭയക്കാതെ വിധവ നടത്തിയ നിയമ പോരാട്ടം; രാമഭദ്രൻ വധക്കേസ് സിപിഎമ്മിന് പുതിയ പുലിവാലാകുമ്പോൾ
കൊല്ലം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളാകും സിപിഎമ്മിന് തലവേദനയാവുകയെന്നാണ് വിലയിരുത്തിയിരുന്നത്. ഫസൽ കൊലയടക്കമുള്ളവയിൽ നിന്ന് സിപിഐ(എം) നേതാക്കളേയും അണികളേയും രക്ഷിക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ ഒരുക്കുകയായിരുന്നു അവർ. അതിനിടെ കൊല്ലത്ത് നിന്ന് രണ്ട് നേതാക്കളുടെ അറസ്റ്റ്. അതും പാർട്ടി ജില്ലാ കമ്മറ്റി അംഗവും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും. കൊലപാതകത്തിൽ ആരോപണ വിധേയരായിട്ടും പാർട്ടിയിൽ മാന്യതയും സ്ഥാനമാനവും ലഭിച്ചവർ. അതുകൊണ്ട് തന്നെ 010ൽ ഐഎൻടിയുസി നേതാവ് അഞ്ചൽ നെടിയാറ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ പാർട്ടിയും പ്രതിസ്ഥാനത്താകുന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം മാക്‌സൺ, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ എല്ലാവിധ പരിശോദനയും നടന്ന ശേഷമാണ് മന്ത്രിമാരുടെ സ്റ്റാഫിൽ ആളുകളെ നിശ്ചയിച്ചത്. എന്നിട്ടും മാക്‌സൺ മന്ത്രിയുടെ ഓഫീസിലെ പ്രധാനിയായി. മറ്റൊരാൾ ജില്ല കമ്മറ്റിയിലും എത്തി. ഇതെല്ലാം രാമഭദ്രൻ കൊലക്കേസിന് പുതിയ മാനം നൽകുന്ന
കൊല്ലം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളാകും സിപിഎമ്മിന് തലവേദനയാവുകയെന്നാണ് വിലയിരുത്തിയിരുന്നത്. ഫസൽ കൊലയടക്കമുള്ളവയിൽ നിന്ന് സിപിഐ(എം) നേതാക്കളേയും അണികളേയും രക്ഷിക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ ഒരുക്കുകയായിരുന്നു അവർ. അതിനിടെ കൊല്ലത്ത് നിന്ന് രണ്ട് നേതാക്കളുടെ അറസ്റ്റ്. അതും പാർട്ടി ജില്ലാ കമ്മറ്റി അംഗവും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും. കൊലപാതകത്തിൽ ആരോപണ വിധേയരായിട്ടും പാർട്ടിയിൽ മാന്യതയും സ്ഥാനമാനവും ലഭിച്ചവർ. അതുകൊണ്ട് തന്നെ 010ൽ ഐഎൻടിയുസി നേതാവ് അഞ്ചൽ നെടിയാറ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ പാർട്ടിയും പ്രതിസ്ഥാനത്താകുന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം മാക്‌സൺ, സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിന്റെ എല്ലാവിധ പരിശോദനയും നടന്ന ശേഷമാണ് മന്ത്രിമാരുടെ സ്റ്റാഫിൽ ആളുകളെ നിശ്ചയിച്ചത്. എന്നിട്ടും മാക്‌സൺ മന്ത്രിയുടെ ഓഫീസിലെ പ്രധാനിയായി. മറ്റൊരാൾ ജില്ല കമ്മറ്റിയിലും എത്തി. ഇതെല്ലാം രാമഭദ്രൻ കൊലക്കേസിന് പുതിയ മാനം നൽകുന്നു. കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും സിപിഐ(എം). കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എസ്.ജയമോഹനെ സിബിഐ. ചോദ്യംചെയ്തശേഷം വിട്ടയച്ചു. അടുത്തദിവസം ഹാജരാകാൻ അവശ്യപ്പെട്ടിട്ടുണ്ട്. ജയമോഹനേയും അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ട്. കേസിൽ പ്രതികളെ സഹായിച്ച കുറ്റത്തിന് ജയമോഹനെ പ്രതിചേർക്കുമെന്നാണ് സിബിഐ നൽകുന്ന സൂചന. ജയമോഹനെ അറസ്റ്റ് ചെയ്താൽ സിപിഐ(എം) വലിയ പ്രതിരോധത്തിലുമാകും.
മുഖ്യപ്രതിയെന്ന് കരുതുന്ന അഞ്ചൽ ഏരിയ സെക്രട്ടറി പി.എസ്.സുമൻ ഒളിവിലാണ്. തിരുവനന്തപുരം സിബിഐ. യൂണിറ്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യംചെയ്യാനായി കൊട്ടാരക്കരയിൽ വിളിച്ചുവരുത്തിയിരുന്നു. വിശദമായ ചോദ്യംചെയ്യലിന് തിരുവനന്തപുരത്ത് എത്തിക്കുകയും തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പാർട്ടി നേരിട്ട് കൊല നടത്തിയെന്ന തരത്തിലാണ് സിബിഐയുടെ അന്വേഷണം നീങ്ങുന്നത്. ഏരിയാ സെക്രട്ടറിയുടെ അറസ്റ്റിന് വേണ്ടിയും സിബിഐ കരുതലോടെ നീങ്ങുന്നുണ്ട്. സമുനെ സഹായിക്കുന്നതും ഒളിവിൽ പാർപ്പിച്ചിരിക്കുന്നതും സിപിഎമ്മാണെന്ന അക്ഷേപവും ഉയർന്നു കഴിഞ്ഞു.
ഏരൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റുമായിരുന്ന രാമഭദ്രൻ 2010 ഏപ്രിൽ പത്തിനാണ് കൊല്ലപ്പെട്ടത്. രാത്രി പത്തിന് വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന രാമഭദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീടിനുസമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സംഘട്ടനം നടന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ രാമഭദ്രന് ജാമ്യത്തിലിറക്കിയിരുന്നു. അതിന്റെ ശത്രുതയാണ് കൊലപാതകത്തില് കലാശിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് വിവാദങ്ങളെ തുടർന്ന് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി. തുടർന്ന് സിപിഐ(എം). ലോക്കൽ കമ്മിറ്റി അംഗം പത്മകുമാർ ഉൾപ്പെടെ പത്തോളം പേരെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചു. അന്നത്തെ യു.ഡി.എഫ്. സര്ക്കാര് കേസ് സിബിഐ.ക്ക് വിട്ടെങ്കിലും അവര് കേസ് ഏറ്റെടുക്കാന് തയ്യാറായില്ല. സിബിഐ. കേസ് അന്വേഷിക്കുന്നില്ലെന്നുകാട്ടി ബിന്ദു വീണ്ടും കോടതിയെ സമീപിച്ചു. ഏരൂർ സുഭാഷും കേസില് കക്ഷിചേര്ന്നു. തുടര്ന്നാണ് രാമഭദ്രന് വധക്കേസ് സിബിഐ.ക്ക് വിടാന് ഹൈക്കോടതി ഉത്തരവായത്. ഈ കേസിൽ കോൺഗ്രസ് മലക്കം മറിഞ്ഞതായും ആക്ഷേപമുണ്ട്. ആദ്യം വലിയ ആവേശം കാട്ടിയ കോൺഗ്രസ് പിന്നീട് സിപിഎമ്മിലെ ഉന്നത നേതാക്കളെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഇതുകൊണ്ട് കൂടിയാണ് രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയിൽ നിയമപോരാട്ടത്തിന് എത്തിയത്. ഇതാണ് സിപിഎമ്മിനെ ഇപ്പോൾ വെട്ടിലാക്കുന്നത്.
അഞ്ചൽ ഏരിയ സെക്രട്ടറി പി.എസ്.സുമനെ അന്വേഷിച്ചു സിബിഐ സംഘം ഇന്നലെ അഞ്ചലിൽ എത്തിയിരുന്നു. പ്രതികളായി ലോക്കൽ പൊലീസ് കണ്ടെത്തിയ 16 പേരെയും സിബിഐ പ്രതി ചേർത്തതായാണ് വിവരം. പ്രതികളെല്ലാവരും സിപിഐ(എം) - ഡിവൈഎഫ്‌ഐ നേതാക്കളും പ്രവർത്തകരുമാണ്. ബാബു പണിക്കർക്കു ഗൂഢാലോചനയിലും മറ്റുള്ളവർക്കു കൊലപാതകത്തിൽ നേരിട്ടും പങ്കുള്ളതായി സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.ഏരൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎൻടിയുസി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന രാമഭദ്രനെ (44) വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, 2010 ഏപ്രിൽ 10നു രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അഞ്ചലിൽ നടന്ന ഡിവൈഎഫ്‌ഐ പ്രതിരോധ ക്യാംപിനു നേതൃത്വം നൽകിയ ഗിരീഷിനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷമാണ് രാമഭദ്രന്റെ കൊലപാതകത്തിൽ കലാശിച്ചത്.
ലോക്കൽ പൊലീസ് പ്രതി ചേർത്തവർക്കു പുറമെ പാർട്ടിയിലെ മറ്റാർക്കെങ്കിലും കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ മുൻ ജില്ലാ സെക്രട്ടറി വരെ അൻപതോളം പേരെ ചോദ്യം ചെയ്തിരുന്നു.