മോഡലിങ് രംഗത്തു നിന്ന് സിനിമയിലെത്തിയ മെറിനയുടെ ഒരു അഭിമുഖമാണ് പുലിവാലായത്. മോഡലിങ് രംഗത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഗൃഹലക്ഷ്മി മാസികയോടായിരുന്നു. എന്നാൽ ഈ അഭിമുഖത്തിൽ പറഞ്ഞതൊന്നുമല്ല മറ്റ് മാധ്യമങ്ങളിൽ വന്നതെന്ന് മെറിന പറയുന്നു. താൻ പറയാത്ത കാര്യങ്ങൾക്കാണ് ഇപ്പോൾ ഖേദം പ്രകടിപ്പിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും മെറിന പറയുന്നു.

താൻ ഒരിക്കലും അങ്ങിനെ പറയില്ല. ഞാൻ കടന്നു വന്ന വഴിയാണ് അത് . എന്റെ കൂടെ ജോലി ചെയതവരേയും പരിശീലിപ്പിച്ചവരേയുമൊക്കെ ആ രീതിയിൽ
മോശമാക്കി ഒരിക്കലും സംസാരിക്കില്ല. ഞാൻ അങ്ങിനെയുള്ള ആളല്ല. മെറിന പറയുന്നു.

ഗൃഹലക്ഷ്മിക്കു മാത്രമാണ് ഞാൻ അഭിമുഖം നല്കിയത്. അവർ ആ പ്രതികരണം നല്കിയത് ഈ രീതിയിലല്ല. മറ്റുള്ളവർ എവിടെനിന്നാണിതൊക്കെ പറയുന്നതെന്ന് മനസ്സിലാവുന്നില്ല. ഓൺലൈൻ മീഡിയയിലെ ഏതോ പൊന്നുചേട്ടനാണിത് ആദ്യം കൊടുത്തത്്. അത് ആരാണെന്ന് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ചിലരൊക്കെ ഇത് ചർച്ചയായപ്പോൾ തിരുത്തി. എന്റെ പൊന്നുമച്ചാനേ, ഇങ്ങനെ എഴുതിയിയിട്ട് എന്തു സുഖമാണ് കിട്ടിയത് ....? മെറിന പൊട്ടിത്തെറിക്കുന്നു.

കേരളത്തിലെ മോഡലിങ് മേഖലയിലും പലതരത്തിലുള്ള ചൂഷണങ്ങളും പീഡനങ്ങളും സജീവമാണെന്ന് മെറിന വെളിപ്പടുകത്തുന്നു എന്ന രീതിയിൽ വന്ന വാർത്തകളെയാണ് മെറീന മൈക്കിൾ തള്ളിയിരിക്കുന്നത് . തനിക്കുണ്ടായ അനുഭവം പക്ഷേ സത്യമാണെന്നും മെറിന പറയുന്നു.

ഒന്നും അറിയാതെ മോഡലിങ് പണി ചെയ്യേണ്ട എന്നു കരുതിയാണ് ചില അനുഭവങ്ങൾ പറഞ്ഞത്, ഒരു പണി ചെയ്യുമ്പോൾ ആ മേഖലയെ പറ്റി അറിഞ്ഞിരിക്കണമെല്ലോ എന്നോർത്താണ് പറഞ്ഞത്. അതിനെ ഭയങ്കര മോശമായിട്ട്, നെഗറ്റിവായിട്ട് വന്നതു മനസ്സിലാവുന്നില്ല

പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന പേരിൽ തന്നെ തട്ടിക്കൊണ്ടു പൊകാൻ നടത്തിയ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാനായത് ചതിക്കുഴികളെ പരിചയമുള്ളതു കൊണ്ടാണെന്നും മെറിന പറയുന്നു. ആരൊക്കെയോ ചെയ്തതിൽ തന്റെ കൂട്ടുകാർക്കുണ്ടായ വിഷമത്തിൽ താരം മാപ്പു ചോദിക്കുന്നുമുണ്ട്

മെറിനയുടെ ക്ഷമാപണ വീഡിയോ കാണാം