- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെറിൻ ജോസഫ് ഒടുവിൽ പുലിവാല് പിടിച്ചത് പൊലീസുകാരനെ കൊണ്ടു കുട ചൂടിച്ച് കൈകെട്ടി നിന്നപ്പോൾ; സെക്രട്ടറിയേറ്റിന് മുമ്പിൽ നിയമനത്തിന്റെ ഗ്യാസും തീർത്തു: സൗന്ദര്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഐപിഎസുകാരിക്ക് ഇനിയും നെട്ടോട്ടം
തിരുവനന്തപുരം: ഒരു ഫോട്ടോയും സോഷ്യൽ മീഡിയയും ഇങ്ങനെ പണി തരുമെന്ന് മെറിൻ ജോസഫ് ഐപിഎസ് മനസുകൊണ്ട് പോലും വിചാരിച്ചിരിക്കില്ല. പ്രേമം സിനിമയും നായകൻ നിവിൻ പോളിയും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് ഒരു പൊതുപരിപാടിയിൽ വച്ച് ഹൈബി ഈഡൻ എംഎൽഎ എടുത്ത ഫോട്ടോ കാരണമാണ് മെറിൻ മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായത്. പക്വതയില്ലാത്ത പ
തിരുവനന്തപുരം: ഒരു ഫോട്ടോയും സോഷ്യൽ മീഡിയയും ഇങ്ങനെ പണി തരുമെന്ന് മെറിൻ ജോസഫ് ഐപിഎസ് മനസുകൊണ്ട് പോലും വിചാരിച്ചിരിക്കില്ല. പ്രേമം സിനിമയും നായകൻ നിവിൻ പോളിയും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് ഒരു പൊതുപരിപാടിയിൽ വച്ച് ഹൈബി ഈഡൻ എംഎൽഎ എടുത്ത ഫോട്ടോ കാരണമാണ് മെറിൻ മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായത്. പക്വതയില്ലാത്ത പെരുമാറ്റമാണ് മെറിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന വിമർശനമാണ് എസിപി നേരിട്ടത്. ഇതിനിടെയാണ് മൂവാറ്റുപുഴയിൽ എസിപിയായി നിയമിക്കാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടത്. എന്നാൽ, അവിടെയും ചില ഉടക്കുകൾ വന്നതോടെയാണ് മെറിനെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയത്. ഇപ്പോഴിതാ മെറിന് വീണ്ടും സ്ഥാനചലനം.
പൊലീസുകാരനെക്കൊണ്ടു കുട ചൂടിപ്പിച്ചു എന്ന കാരണത്തിലാണ് ഇപ്പോൾ മെറിൻ ജോസഫിനു സ്ഥാനചലനമുണ്ടായത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഇപ്പോൾ മെറിനുള്ളത്. ഇവിടെ നിന്നു മാറ്റാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായാണു റിപ്പോർട്ട്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ സമരച്ചൂടിൽ പൊലീസുകാരൻ പിടിച്ചുകൊടുത്ത കുടയുടെ കീഴിൽ മെറിൻ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് ഒട്ടേറെ വിമർശനങ്ങൾ ആഭ്യന്തരവകുപ്പിനുനേരെ ഉയരുകയും ചെയ്തു.
ഡിസിപി ഗോറി സഞ്ജയ്കുമാറും മെറിനോടൊപ്പം നിൽക്കുന്നുണ്ട്. കുടയ്ക്കു കീഴിൽ രണ്ടു കൈയുംകെട്ടി മെറിൻ നിൽക്കുന്നത് മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. നടൻ നിവിൻ പോളിക്കൊപ്പം നിൽകുന്ന ഫോട്ടോ ഹൈബി ഈഡൻ എംഎൽഎയെക്കൊണ്ട് മെറിൻ ജോസഫ് എടുപ്പിച്ചതു നേരത്തെ വിവാദമായിരുന്നു. ഫെയ്‌സ് ബുക്ക് പോസ്റ്റിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്കു മെറിൻ മറുപടി നൽകിയതും ശ്രദ്ധ പിടിച്ചുപറ്റി.
ഇതിനെടിയാണ് മൂവാറ്റുപുഴ എസിപിയായി മെറിനെ നിയമിക്കാനുള്ള നീക്കം നടന്നത്. എന്നാൽ ജോസഫ് വാഴക്കൻ എംഎൽഎ എതിർത്തോടെയാണ് തലസ്ഥാന ജില്ലയിലേക്ക് മാറ്റിയത്. എസിപിയുടെ പുതിയ നിയമനം എവിടെ ആയിരിക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. സർവീസിൽ കയറും മുമ്പ് തന്നെ കൊച്ചി എസിപിയായി നിയമനം ലഭിച്ചെന്ന വിധത്തിൽ മെറിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു.