- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽക്കാർക്ക് ഇപ്പോഴും പാവംകുട്ടി; ബെസ്റ്റിനുമായി പ്രണയം തുടങ്ങിയത് സെന്റ് തെരേസാസ് കോളജിൽ; കാമുകൻ യാഹ്യയാപ്പോഴും വിവാഹം വേണമെന്ന് ഉറച്ചു നിന്നു; പന്തികേട് അച്ഛൻ ചൂണ്ടിക്കാട്ടിയിട്ടും ഫലം കണ്ടില്ല; മെറിൻ എന്ന മറിയയുടെ ഐസിസ് ബന്ധം കേട്ട് ഞെട്ടി തമ്മനത്തുകാർ
കൊച്ചി: കാസർകോടുനിന്നും പാലക്കാടുനിന്നും 17 പേർ ഭീകരസംഘടനയായ ഐഎസിൽ ചേർന്ന് അപ്രത്യക്ഷരായ വാർത്ത പുറത്തുവന്നപ്പോൾ ഇതിൽ ചേർന്നുവെന്ന് സംശയിക്കുന്ന എറണാകുളം തമ്മനം സ്വദേശിയായ മെറിൻ മതം മാറി മറിയം ആയെന്നു വിശ്വസിക്കാൻ അയൽക്കാർക്കാകുന്നില്ല. അവരറിയുന്ന മെറിൻ ഒരു പാവം കുട്ടിയായിരുന്നു. തമ്മനം ബേക്കറി ജംഗ്ഷനു എതിർവശത്തുള്ള വിട്ടിൽ പത്രക്കാർ എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ നാട്ടുകാർ അറിയുന്നത്. ആ പാവം കുട്ടി എങ്ങനെ ലോകം മുഴുവൻ നാശം വിതയ്ക്കാൻ ഒരുങ്ങിയിറങ്ങിയ സംഘടനയിൽ ചേർന്നുവെന്ന ഞെട്ടിലിലാണവർ. സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ സഹോദരന്റെ കൂട്ടുകാരനായ ബെസ്റ്റിൻ വിൻസെന്റിനെ മെറിന് അറിയാം. അന്നുമുതൽ മെറിന് ഇയാളോട് പ്രണയമുണ്ടായിരുന്നു എന്നാണ് സൂചന. പിന്നീട് മെറിന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയ മെറിന് ഐബിഎം കമ്പനിയിൽ കാമ്പസ് സെലക്ഷൻ കിട്ടി. ജോലിക്കു മുൻപുള്ള ട്രെയ്‌നിംഗിനായി മെറിൻ മുംൈബയിൽ എത്തിയപ്പോഴാണ്
കൊച്ചി: കാസർകോടുനിന്നും പാലക്കാടുനിന്നും 17 പേർ ഭീകരസംഘടനയായ ഐഎസിൽ ചേർന്ന് അപ്രത്യക്ഷരായ വാർത്ത പുറത്തുവന്നപ്പോൾ ഇതിൽ ചേർന്നുവെന്ന് സംശയിക്കുന്ന എറണാകുളം തമ്മനം സ്വദേശിയായ മെറിൻ മതം മാറി മറിയം ആയെന്നു വിശ്വസിക്കാൻ അയൽക്കാർക്കാകുന്നില്ല. അവരറിയുന്ന മെറിൻ ഒരു പാവം കുട്ടിയായിരുന്നു. തമ്മനം ബേക്കറി ജംഗ്ഷനു എതിർവശത്തുള്ള വിട്ടിൽ പത്രക്കാർ എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ നാട്ടുകാർ അറിയുന്നത്. ആ പാവം കുട്ടി എങ്ങനെ ലോകം മുഴുവൻ നാശം വിതയ്ക്കാൻ ഒരുങ്ങിയിറങ്ങിയ സംഘടനയിൽ ചേർന്നുവെന്ന ഞെട്ടിലിലാണവർ.
സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ സഹോദരന്റെ കൂട്ടുകാരനായ ബെസ്റ്റിൻ വിൻസെന്റിനെ മെറിന് അറിയാം. അന്നുമുതൽ മെറിന് ഇയാളോട് പ്രണയമുണ്ടായിരുന്നു എന്നാണ് സൂചന. പിന്നീട് മെറിന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയ മെറിന് ഐബിഎം കമ്പനിയിൽ കാമ്പസ് സെലക്ഷൻ കിട്ടി. ജോലിക്കു മുൻപുള്ള ട്രെയ്‌നിംഗിനായി മെറിൻ മുംൈബയിൽ എത്തിയപ്പോഴാണ് പഴയ കളിക്കൂട്ടുകാരനുമായി വീണ്ടും ബന്ധത്തിലാവുന്നത്.
ഇവിടെനിന്നും അവധിക്കു വിട്ടിൽ വന്ന മെറിൻ ഇസ്‌ളാമിക രീതിയിലുള്ള പ്രാർത്ഥനകൾ മറ്റും ചെയുന്നതു കണ്ടു വീട്ടുകാർ ഞെട്ടി. എന്നാൽ ബെസ്റ്റിൻ മുംബൈയിലുള്ള കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. പിന്നീടു ബെസ്റ്റിനെ കല്യാണം കഴിക്കണമെന്നുള്ള വാദം മെറിൻ ഇവരുടെ മുൻപിൽ വച്ചു. ഒപ്പം ബെസ്റ്റിൻ മതം മാറിയ വിവരവും വീട്ടിൽ മെറിൻ അറിയിച്ചു. ഈ ബന്ധത്തിൽനിന്നും മെറിൻ മാറില്ലെന്നു മനസിലായ മെറിന്റെ പിതാവ് വിവാഹം നടത്തിക്കൊടുക്കാമെന്നുള്ള തിരുമാനത്തിൽ പാലക്കാട്ടുള്ള ബെസ്റ്റിന്റെ വിട്ടിൽ എത്തി. എന്നാൽ അവിടെ നിന്നറിഞ്ഞ കാര്യങ്ങളിൽ പന്തികേട് തോന്നിയ മെറിന്റെ.പിതാവ് ജേക്കബ് കല്യാണം നടക്കില്ലെന്നു മെറിനോട്.പറഞ്ഞു. എന്നാൽ തനിക്കിനി വേറെ വിവാഹം നടക്കില്ലെന്നും മതം മാറി യഹ്യയായ ബെസ്റ്റിനുമായി ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്തതാണെന്നും മെറിൻ അറിയിച്ചു.
മകളുടെ മാറ്റം കണ്ട വീട്ടുകാർ മുംബൈയിലെ ട്രെയിനിങ് നിർത്തിച്ചു മെറിനെ നാട്ടിൽ കൊണ്ടുവന്നുവെങ്കിലും ഇവിടെനിന്നു പിന്നീടും മെറിൻ മുംബൈ നഗരത്തിൽ എത്തി. പിന്നീടും മെറിൻ വീട്ടിലേക്കു പലതവണ ഫോൺ ചെയ്തു വിശേഷങ്ങൾ തിരക്കിയിരുന്നു. എന്നാൽ റംസാൻ ആയപ്പോൾ മെറിന്റെ വിവരങ്ങൾ ഒന്നും ഉണ്ടായില്ല. റംസാൻ നോമ്പ് തുടങ്ങുന്നതിനു മുൻപു വരെ വീട്ടിലേക്കു മെറിൻ വിളിക്കാറുണ്ടായിരുന്നു. അതിനു ശേഷം ബന്ധമൊന്നും ഇല്ലാതായി. വിളിച്ചിരുന്ന നമ്പറുകളിൽ തിരിച്ചുവിളിച്ചിട്ടും കിട്ടാതായപ്പോൾ മെറിനൊപ്പം മുംബൈയിൽ ജോലി ചെയ്തിരുന്ന പൂനം എന്ന സുഹൃത്തിനെ വീട്ടുകാർ ബന്ധപ്പെട്ടു.
എന്നാൽ വിവരമൊന്നുമില്ലെന്നായിരുന്നു പൂനത്തിന്റെയും മറുപടി. ബെസ്റ്റിൻ മെറിനേ കാണാൻ പലതവണ വരാറുണ്ടെന്നും ഇസ്‌ലാമിക് കാര്യങ്ങളിലാണ് മെറിൻ താല്പര്യം കാണിച്ചതെന്നും ഐഎസ് വിഡിയോകൾ കാണുന്ന പതിവ് മെറിനുണ്ടായിരുന്നതായും സുഹൃത്തു പറഞ്ഞു. അവനോടൊപ്പം ആയിരിക്കും മെറിൻ എന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ കൈവിട്ട കാര്യം വീട്ടുകാരും അറിയുന്നത്. 18 പേർ ഐഎസ് സംഘടനയിൽ ചേരാൻ പോയപ്പോൾ അവരോടൊപ്പം ഇവരുമുണ്ടെന്നാണ് നിഗമനം.
പത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറഞ്ഞു തളർന്ന മെറിന്റെ മാതാപിതാക്കളെ കാണാനെത്തിയവരെ അവസാനം ബന്ധുക്കളും അയൽക്കാരും പിന്നീട് വിലക്കി. മകളേ തിരിച്ചു വരൂ എന്നിവർക്ക് പറയാൻ ആകില്ല , പ്രതീക്ഷയും കുറവാണ്. നല്ല മകളുടെ ഭാവി ഓർത്തു വീട്ടുകാരും, പാവം പെൺകുട്ടിയുടെ വിധി ഓർത്തു വിഷമിക്കുന്ന ബേക്കറി ജഗ്ഷനിലെ മെറിന്റെ അയൽക്കാരും എന്താണ് യഥാർത്ഥസംഭവം എന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണിപ്പോൾ.