- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ തനിക്ക് ഏറെ ഇഷ്ടമാണ്.. സംശയം ഉള്ളതിനാൽ കൊല്ലുന്നു; മെർലിനെ കൊലപ്പെടുത്തിയ ശേഷം ജോൺസൺ 'ഇവിടെ അപകടം നടന്നു'വെന്ന് വാതിലിൽ ചോരകൊണ്ട് എഴുതിയ പോസ്റ്റർ ഒട്ടിച്ചു
കൊച്ചി മുളവുകാട്ടിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജോൺസൺ ഡിസൂസയുടെ നില ഗുരുതരമായി തുടരുന്നു. സംശയ രോഗമാണ് ഭാര്യയുടെ കൊലയ്ക്ക് ജോൺസണെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോൺസനെതിരേ കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിനും കേസെടുത്തു. കോഴിക്കോട്ട് സ്വദേശിനിയും മുളവുകാട് ഷ
കൊച്ചി മുളവുകാട്ടിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജോൺസൺ ഡിസൂസയുടെ നില ഗുരുതരമായി തുടരുന്നു. സംശയ രോഗമാണ് ഭാര്യയുടെ കൊലയ്ക്ക് ജോൺസണെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോൺസനെതിരേ കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിനും കേസെടുത്തു.
കോഴിക്കോട്ട് സ്വദേശിനിയും മുളവുകാട് ഷാൻ വില്ലയിൽ താമസക്കാരിയുമായ മെർലിനാണ് കൊല്ലപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാതിരുന്നപ്പോഴാണ് ജോ്ൺസൺ ഭാര്യയെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതു കൊണ്ട് തന്നെ ദുരന്തം പുറത്തറിയാൻ വേറിട്ട വഴിയും സ്വീകരിച്ചു. ഭാര്യയുടെ ചോരകൊണ്ട് അവിടെ അപകടം നടന്നുവെന്ന് പേപ്പറിലെഴുതി വാതിലിൽ ഒട്ടിച്ചു. ഇതു കണ്ടാണ് ആളുകൾ വീട്ടിലെത്തിയത്. അതിനാൽ ജോൺസണിന്റെ ജീവൻ രക്ഷിക്കാനായി.
കിടപ്പുമുറിയിലെ കട്ടിലിൽവച്ച് മെർലിയെ കൊന്നശേഷം മൃതദേഹം വലിച്ചിഴച്ചു മുന്നിലെ സ്വീകരണ മുറിയിൽ കൊണ്ടുവന്നിട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. മെർലിയുടെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. നെഞ്ചിൽ കത്തികൊണ്ട് കുത്തിയ പാടുകളുണ്ട്. കൊലപാതകത്തിനുശേഷം വീടിന്റെ പ്രധാന വാതിലിൽ ഇവിടെ അപകടം ഉണ്ടായിട്ടുണ്ടെന്ന ബോർഡും ജോൺസൺ എഴുതിത്ത്ത്ത്ത്തൂക്കി. തുടർന്നു കഴുത്തും കൈയും മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഉറക്കത്തിലാണു കൊല നടത്തിയതെന്നാണു പൊലീസ് സംശയിക്കുന്നത്.
കൊലനടന്ന വീടിന് ഇരുവശവുമാണു ജോൺസന്റെ സഹോദരങ്ങൾ താമസിക്കുന്നത്. ഇവർ ആരും ജോൺസന്റെ വീട്ടിൽനിന്നു ബഹളം കേട്ടിരുന്നില്ല. ജോൺസന്റെ സഹോദരൻ ഫ്രാൻസിസ് പള്ളിയിൽ പോകുന്നതിനിടെ ഗേറ്റും മുൻവാതിലിന്റെ പകുതിയും തുറന്നു കിടക്കുന്നതു കണ്ടു. അകത്തുകയറി നോക്കിയപ്പോൾ അബോധാവസ്ഥയിൽ ചെറിയ അനക്കത്തോടെ ജോൺസനെയും രക്തം വാർന്ന് മരിച്ചുകിടക്കുന്ന മെർലിയെയും കണ്ട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടനെ ജോൺസനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കൊലയ്ക്കുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
ഭാര്യയെ തനിക്ക് ഇഷ്ടമാണെന്നും പാവമാണെന്നും അവളെ സംശയമുള്ളതിനാൽ താനാണു കൊലപ്പെടുത്തിയതെന്നും ജോൺസൺ എഴുതിയതെന്നു കരുതുന്ന കത്ത് വീട്ടിലെ മേശപ്പുറത്തുനിന്നു പൊലീസിനു ലഭിച്ചു. ആസംഭവം നടക്കുന്‌പോൾ ഇവരുെട ഏകമകൾ കോഴിക്കോട്ട് മെർലിന്റെ വീട്ടിലായിരുന്നു. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊച്ചി സെൻട്രൽ സി.െഎ ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.
കോഴിക്കോട് മാളിയേക്കൽ ആന്റണി ഫെർണാണ്ടസിന്റെ മകളാണു മെർലി. ആലപ്പുഴ കുടശനാട് ജി.വി.എച്ച്.എസിലെ അദ്ധ്യാപികയാണ്. ഇവിടെ നിയമനം കിട്ടിയിട്ട് ഒരുവർഷമേ ആകുന്നുള്ളൂ. ഭർത്താവ് ജോൺസൺ ഡിസൂസ കൊച്ചിയിൽ പോസ്റ്റൽ വകുപ്പിലെ ജീവനക്കാരനും. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂൾ വിദ്യാർത്ഥിനി ഷാനുവാണ് ഈ ദമ്പതികളുടെ ഏക മകൾ. മെർലിയുടെ മാതാപിതാക്കൾ ഞായറാഴ്ച പൊന്നാരിമംഗലത്ത് വന്നിരുന്നു. തിരിച്ചുപോകുമ്പോൾ ഷാനുവിനെ അവർ കോഴിക്കോട്ടേക്കു കൊണ്ടുപോയിരുന്നു. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് കുമാർ, സിഐ ഫ്രാൻസിസ് ഷെൽബി, മുളവുകാട് എസ്.ഐ. കെ. വിജയൻ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.