- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെർസ് ബാധിച്ച് രണ്ടു മരണം കൂടി; പ്രതിരോധ നടപടികൾ ശക്തമാക്കി
റിയാദ്: മെർസ് കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു പേർ കൂടി മരിച്ചതായി ഹെൽത്ത് മിനിസ്ട്രി അറിയിച്ചു. എൺപത്തിനാലും അമ്പത്തൊന്നും വയസുള്ള പുരുഷന്മാരാണ് മരിച്ചത്. ഇവർ ക്വിയാഹ്, ഹോഫുഫ് മേഖലകളിൽ നിന്നുള്ളവരായിരുന്നു. ഇതിന് മുമ്പ് വ്യാഴാഴ്ച മൂന്നു പേർ മെർസ് ബാധിച്ച് മരിച്ചിരുന്നു. മക്കയിൽ രണ്ടുപേരും റിയാദിൽ ഒരാളുമാണ് മരിച്ചത്. അതേസമ
റിയാദ്: മെർസ് കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു പേർ കൂടി മരിച്ചതായി ഹെൽത്ത് മിനിസ്ട്രി അറിയിച്ചു. എൺപത്തിനാലും അമ്പത്തൊന്നും വയസുള്ള പുരുഷന്മാരാണ് മരിച്ചത്. ഇവർ ക്വിയാഹ്, ഹോഫുഫ് മേഖലകളിൽ നിന്നുള്ളവരായിരുന്നു.
ഇതിന് മുമ്പ് വ്യാഴാഴ്ച മൂന്നു പേർ മെർസ് ബാധിച്ച് മരിച്ചിരുന്നു. മക്കയിൽ രണ്ടുപേരും റിയാദിൽ ഒരാളുമാണ് മരിച്ചത്. അതേസമയം അൽക്കോബാർ, അൽ ജൗഫ്, റിയാദ് എന്നിവിടങ്ങളിൽ മൂന്നു പേർക്കു വീതം മെർസ് ഉള്ളതായി കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇന്നലെ രണ്ടു പേർ മരിച്ചെങ്കിലും ആ മേഖലകളിൽ മറ്റാർക്കും രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും ഹെൽത്ത് മിനിസ്ട്രി വ്യക്തമാക്കുന്നു.
2012 ജൂൺ മുതൽ 916 മെർസ് കേസുകളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 394 പേർ മരിക്കുകയും ചെയ്തു. അഞ്ഞൂറോളം രോഗികൾ രോഗവിമുക്തരാകുകയും ചെയ്തുവെന്നാണ് കണക്ക്. രോഗം ഇപ്പോഴും പലരുടേയും ജീവൻ കവരുന്നതിന്റെ അടിസ്ഥാനത്തിൽ ഇതിനെതിരേയുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മെർസ് രോഗവുമായി ആരെങ്കിലും ചികിത്സയ്‌ക്കെത്തിയാൽ യഥാസമയം അത് ആരോഗ്യമന്ത്രാലയത്തെ അറിയിക്കാത്ത ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. രോഗ ബാധ കൂടുതൽ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിൽ മിക്ക ആശുപത്രികളെ സ്റ്റാഫുകളും രക്തപരിശോധനയ്ക്കും മറ്റും വിധേയരാകുന്നുണ്ട്.