- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വീണ്ടും കൊറോണ വൈറസ് ഭീഷണി; ഒരു മരണം; രണ്ട് പേർ ചികിത്സയിൽ
മസ്‌കത്ത്: രാജ്യം വീണ്ടും കൊറോണ വൈറസ് ഭീഷണിയിൽ. രാജ്യത്ത് മൂന്ന് പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രോഗം വീണ്ടും ഭീഷണി വിതക്കുന്നത്.രോഗം ബാധിച്ചവരിൽ ഒരാൾ മരിച്ചതായും രണ്ടുപേർ സുഖംപ്രാപിച്ചു വരുന്നതായുമാണ് ആരോഗ്യ മന്ത്രാലയ റിപ്പോർട്ടിൽ പറയുന്നത്. രോഗം പ്രത്യക്ഷപ്പെട്ടതുമുതൽ അഞ്ച് കേസുകൾ കണ്ടത്തെിയിരുന്നു. ഇതി
മസ്‌കത്ത്: രാജ്യം വീണ്ടും കൊറോണ വൈറസ് ഭീഷണിയിൽ. രാജ്യത്ത് മൂന്ന് പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രോഗം വീണ്ടും ഭീഷണി വിതക്കുന്നത്.രോഗം ബാധിച്ചവരിൽ ഒരാൾ മരിച്ചതായും രണ്ടുപേർ സുഖംപ്രാപിച്ചു വരുന്നതായുമാണ് ആരോഗ്യ മന്ത്രാലയ റിപ്പോർട്ടിൽ പറയുന്നത്.
രോഗം പ്രത്യക്ഷപ്പെട്ടതുമുതൽ അഞ്ച് കേസുകൾ കണ്ടത്തെിയിരുന്നു. ഇതിൽ മൂന്നു പേർ മരിച്ചു.18 പക്ഷിപ്പനി കേസുകളും സുൽത്താനേറ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ എല്ലാവരും സുഖം പ്രാപിച്ചു. ജനുവരി അവസാനമാണ് പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.രോഗാണു ബാധിച്ചവരെന്ന് സംശയിക്കുന്ന 502 പേരെ ലാബ് പരിശോധനക്ക് വിേധയമാക്കിയിരുന്നു.
ഒട്ടകമടക്കമുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. രോഗലക്ഷണങ്ങളുള്ളവർ പൊതുജന സമ്പർക്കം ഒഴിവാക്കണമെന്നും അറിയിപ്പിലുണ്ട്.
Next Story