- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു; മീഥൈൽ ആൽക്കഹോൾ ഉണ്ടായിരുന്നുവെന്നു പരിശോധനാഫലം; പൊലീസിനു ലഭിച്ചതു ഹൈദരാബാദിലെ ഫോറൻസിക് ലാബിലെ പരിശോധനാ റിപ്പോർട്ട്; താരത്തിന്റെ ദുരൂഹമരണത്തിലെ അന്വേഷണം വഴിത്തിരിവിലേക്ക്
തൃശൂർ: നടൻ കലാഭവൻ മണിയുടെ ദുരൂഹമരണത്തിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു. നടന്റെ ശരീരത്തിൽ മീഥൈൽ ആൽക്കഹോൾ ഉണ്ടായിരുന്നുവെന്നു പരിശോധനാഫലത്തിൽ വ്യക്തമായി. ഹൈദരാബാദിലെ ലാബിൽ നടന്ന ഫോറൻസിക് പരിശോധനാഫലത്തിന്റെ റിപ്പോർട്ടു പൊലീസിനു ലഭിച്ചു. ശരീരത്തിൽ വിഷമദ്യം എങ്ങനെ എത്തി എന്ന നിലയ്ക്കാകും ഇനിയുള്ള അന്വേഷണം. കലാഭവൻ മണി അവസാന നാളുകളിൽ കഴിഞ്ഞിരുന്ന പാഡി ഹൗസിൽ മദ്യസൽക്കാരം നടന്നിരുന്നുവെന്നു കണ്ടെത്തിയിരുന്നു. ഇവിടേക്കു നാടൻ മദ്യം എത്തിച്ച വ്യക്തിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.ഇവരെയൊക്കെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണു സൂചന. മണിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. നേരത്തെ കലാഭവൻ മണിയുടെ മരണകാരണം വ്യക്തമാക്കുന്ന രാസപരിശോധനാഫലം വൈകുന്നതിന് പിന്നാലെ അന്വേഷണസംഘത്തിലെ പ്രധാനി
തൃശൂർ: നടൻ കലാഭവൻ മണിയുടെ ദുരൂഹമരണത്തിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു.
നടന്റെ ശരീരത്തിൽ മീഥൈൽ ആൽക്കഹോൾ ഉണ്ടായിരുന്നുവെന്നു പരിശോധനാഫലത്തിൽ വ്യക്തമായി. ഹൈദരാബാദിലെ ലാബിൽ നടന്ന ഫോറൻസിക് പരിശോധനാഫലത്തിന്റെ റിപ്പോർട്ടു പൊലീസിനു ലഭിച്ചു.
ശരീരത്തിൽ വിഷമദ്യം എങ്ങനെ എത്തി എന്ന നിലയ്ക്കാകും ഇനിയുള്ള അന്വേഷണം. കലാഭവൻ മണി അവസാന നാളുകളിൽ കഴിഞ്ഞിരുന്ന പാഡി ഹൗസിൽ മദ്യസൽക്കാരം നടന്നിരുന്നുവെന്നു കണ്ടെത്തിയിരുന്നു. ഇവിടേക്കു നാടൻ മദ്യം എത്തിച്ച വ്യക്തിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.ഇവരെയൊക്കെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണു സൂചന.
മണിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. നേരത്തെ കലാഭവൻ മണിയുടെ മരണകാരണം വ്യക്തമാക്കുന്ന രാസപരിശോധനാഫലം വൈകുന്നതിന് പിന്നാലെ അന്വേഷണസംഘത്തിലെ പ്രധാനികളെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സ്ഥലമാറ്റം മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും രാസപരിശോധനാഫലം ഉടൻ നൽകാൻ ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണു ഹൈദരാബാദിലെ ലാബിൽ നിന്നുള്ള റിപ്പോർട്ടു പുറത്തുവന്നത്.
കലാഭവൻ മണി മരിച്ചിട്ട് മൂന്ന് മാസമാവുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ തെളിവുകൾ ലഭിച്ചിരുന്നില്ല. ശരീരത്തിൽ കീടനാശിനി പ്രവേശിച്ചിരുന്നുവെന്നും മറ്റും ആദ്യഘട്ടത്തിൽ റിപ്പോർട്ടു വന്നിരുന്നു.എന്നാൽ, ഹൈദരാബാദ് ലാബിലെ പരിശോധനയോടെ മീഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പ്രത്യേകസംഘാംഗങ്ങളുടെ സ്ഥലമാറ്റം മണിയുടെ അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്നാണു പൊലീസ് പറയുന്നത്.