- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മീ ടൂ'വിൽ മുകേഷ് കുടുങ്ങിയത് ഏഷ്യാനെറ്റിൽ സെൽ മീ ദ ആൻസർ മൂന്നാം സീസൺ തുടങ്ങാനിരിക്കെ; പരിപാടിയുടെ അവതാരകനായ താരത്തിന് ആരോപണം വൻതിരിച്ചടി; ആരോപണം രാഷ്ട്രീയവൽകരിക്കരുതെന്നും നിയമനടപടി സ്വീകരിക്കില്ലെന്നും ടെസ് ജോസഫ്; ഇത്തരക്കാരെ തുറന്നുകാട്ടാൻ മാത്രമാണ് തന്റെ പരിശ്രമമെന്നും കാസ്റ്റിങ് ഡയറക്ടർ
തിരുവനന്തപുരം: നടനും, എംഎൽഎയുമായ മുകേഷിനെതിരെ 'മീ ടു'വിന്റെ ഭാഗമായി ആരോപണം ഉയർന്നത് ഏഷ്യാനെറ്റ് ചാനലിൽ സെൽ മി ദി ആൻസർ പരിപാടിയുടെ മൂന്നാം സീസൺ തുടങ്ങാൻ മൂന്നുദിവസം അവശേഷിക്കെ. മുകേഷാണ് ഈ പരിപാടിയുടെ അവതാരകൻ. അറിവിലൂടെ അതിജീവനം എന്ന ലക്ഷ്യത്തോടെയുള്ള പരിപാടി അവതരിപ്പിക്കാനിരിക്കെയുള്ള ആരോപണം മുകേഷിന് തിരിച്ചടിയായി. എന്നാൽ, കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫിന്റെ ആരോപണം മുകേഷ് ചിരിച്ചുതള്ളുകയാണുണ്ടായത്. ടെസ് ജോസഫിനെ തനിക്ക് അറിയില്ലെന്നും, ഒന്നും ഓർമയില്ലെന്നും സുപ്രീം കോടതിയിൽ പൊയ്‌ക്കോളൂവെന്നും ഇത്രയും കാലം ഉറക്കമായിരുന്നുവോയെന്നും മുകേഷ് ചോദിച്ചു. അതേസമയം, ട്വിറ്ററിൽ മുകേഷിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ടെസ് ജോസഫ് ഉറച്ചുനിൽക്കുകയാണ്. ആരോപണം രാഷ്ട്രീയവൽകരിക്കരുതെന്നും നിയമപരമായ നടപടി സ്വീകരിക്കില്ലെന്നുമാണ് ടെസ് ജോസഫിന്റെ നിലപാട്. ഇത്തരക്കാരെ തുറന്നുകാട്ടാൻ മാത്രമാണ് തന്റെ ശ്രമമെന്നും അവർ പറഞ്ഞു. ടെസ് ട്വിറ്ററിൽ പറഞ്ഞത് ഇങ്ങനെ: 'മീ ടു ക്യാമ്പെയിനിന്റെ ഭാഗമായാണ് ഈ തുറന്നുപറച്ചിൽ. ഇതുപറയാൻ 19 വർഷമെ
തിരുവനന്തപുരം: നടനും, എംഎൽഎയുമായ മുകേഷിനെതിരെ 'മീ ടു'വിന്റെ ഭാഗമായി ആരോപണം ഉയർന്നത് ഏഷ്യാനെറ്റ് ചാനലിൽ സെൽ മി ദി ആൻസർ പരിപാടിയുടെ മൂന്നാം സീസൺ തുടങ്ങാൻ മൂന്നുദിവസം അവശേഷിക്കെ. മുകേഷാണ് ഈ പരിപാടിയുടെ അവതാരകൻ. അറിവിലൂടെ അതിജീവനം എന്ന ലക്ഷ്യത്തോടെയുള്ള പരിപാടി അവതരിപ്പിക്കാനിരിക്കെയുള്ള ആരോപണം മുകേഷിന് തിരിച്ചടിയായി. എന്നാൽ, കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫിന്റെ ആരോപണം മുകേഷ് ചിരിച്ചുതള്ളുകയാണുണ്ടായത്. ടെസ് ജോസഫിനെ തനിക്ക് അറിയില്ലെന്നും, ഒന്നും ഓർമയില്ലെന്നും സുപ്രീം കോടതിയിൽ പൊയ്‌ക്കോളൂവെന്നും ഇത്രയും കാലം ഉറക്കമായിരുന്നുവോയെന്നും മുകേഷ് ചോദിച്ചു.
അതേസമയം, ട്വിറ്ററിൽ മുകേഷിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ടെസ് ജോസഫ് ഉറച്ചുനിൽക്കുകയാണ്. ആരോപണം രാഷ്ട്രീയവൽകരിക്കരുതെന്നും നിയമപരമായ നടപടി സ്വീകരിക്കില്ലെന്നുമാണ് ടെസ് ജോസഫിന്റെ നിലപാട്. ഇത്തരക്കാരെ തുറന്നുകാട്ടാൻ മാത്രമാണ് തന്റെ ശ്രമമെന്നും അവർ പറഞ്ഞു.
ടെസ് ട്വിറ്ററിൽ പറഞ്ഞത് ഇങ്ങനെ: 'മീ ടു ക്യാമ്പെയിനിന്റെ ഭാഗമായാണ് ഈ തുറന്നുപറച്ചിൽ. ഇതുപറയാൻ 19 വർഷമെടുത്തുവെങ്കിലും സംഭവിച്ചത് ഇതാണ്. കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിങിനിടെ ചെന്നൈ ലാമെറിഡിയനിൽ വച്ചായിരുന്നു സംഭവം. മലയാളി അവതാരകനായ മുകേഷ് എന്നെ പലവട്ടം റൂമിലേക്ക് വിളിച്ചു. അടുത്ത ഷെഡ്യൂളിൽ എന്റെ റൂം അദ്ദേഹത്തിന്റെ റൂമിനടുത്തേക്ക് മാറ്റി. തുടർന്ന് എന്റെ മേധാവിയായ , ഇപ്പോൾ തൃണമൂൽ കോൺഗ്രസ് എംപിയായ ഡെറിക് ഒബ്രയാനോട് വിവരം പറഞ്ഞു. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചതിനെ തുടർന്ന് അടുത്ത ഫ്‌ളൈറ്റിൽ എന്നെ കയറ്റിവിട്ടു. പത്തൊമ്പത് വർഷമായെങ്കിലും എന്റെ രക്ഷകനായ ഡെറികിന് നന്ദി.
അന്ന് കോടീശ്വരൻ ടീമിലെ ഏക വനിത ഞാനായിരുന്നു. മുകേഷിന്റെ കോളുകൾക്ക് അവസാനമില്ലാതായപ്പോൾ എനിക്ക് എന്റെ സഹപ്രവർത്തകന്റെ മുറിയിൽ കഴിയേണ്ടി വന്നു. ഷൂട്ടിംഗിനിടെ മുകേഷുമായി സംസാരിക്കേണ്ട സാഹചര്യങ്ങൾ കുറവായിരുന്നു. ചെന്നൈയിലെ ഷെഡ്യൂളിൽ ഞാൻ മാത്രമായിരുന്നു വനിത. ഒരു ദിവസം അവതരണം നന്നായെന്ന് ഞാൻ മുകേഷിനോട് പറഞ്ഞു. എനിക്ക് മലയാളം അത്ര വശമില്ലായിരുന്നു. മലയാളം പഠിപ്പിക്കാമെന്ന് മുകേഷ് പറഞ്ഞു. തുടർന്നാണ് രാത്രിയിൽ നിരന്തരം കോളുകൾ വന്നത്.
ഏതായാലും സംഭവത്തിൽ പരാതിപ്പെടാനില്ലെന്നാണ് ടെസയുടെ നിലപാട്. തനിക്കുണ്ടായ ദുരനുഭവത്തെ തുടർന്ന് കോടീശ്വരൻ പരിപാടിയിൽ നിന്ന് മാറുകയായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു. തന്റെ അനുവാദമില്ലാതെ മുകേഷിന്റെ റൂമിനടുത്തേക്ക് തന്റെ താമസം മാറ്റിയതിനെയും ടെസ് ചോദ്യം ചെയ്യുന്നു. തന്റെ താമസമുറി മാറ്റിയതിനെ കുറിച്ച് ചോദിച്ചപ്പോൾ മുകേഷ് ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് വളരെ ഉദാസീനഭാവത്തിലാണ് ഹോട്ടൽ അധികൃതർ പ്രതികരിച്ചത്. ഇത്തരത്തിൽ വേട്ടക്കാരെ സഹായിക്കുന്ന നിലപാടെടുക്കുന്ന ഹോട്ടലുകളെല്ലാം ഈ കുറ്റത്തിൽ ഭാഗഭാഗാക്കാണെന്നും ടെസ് ജോസഫ് പറയുന്നു. എം.ജെ.അക്‌ബറിനെതിരെ മാധ്യമപ്രവർത്തക ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട വാർത്തയും ടെസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.